താൾ:33A11415.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 സഞ്ചാരിയുടെ പ്രയാണം

സുവിശേഷി: അല്ലയൊ ആത്മജന്മാരെ! നിങ്ങൾ ബഹു സങ്കടങ്ങളാൽ
സ്വർഗ്ഗരാജ്യത്തിലേക്ക പ്രവേശിക്കേണ്ടതാകുന്നു; നഗരം തോറും ചങ്ങലകളും
ദുഃഖങ്ങളും ഉണ്ടാകും എന്നു സുവിശേഷത്തിന്റെ സത്യവചനത്താൽ നിങ്ങൾ
അറിയുന്നുവല്ലൊ, അതുകൊണ്ടു പ്രയാണം സങ്കടം കൂടാതെ തീരും എന്നു
വിചാരിക്കരുതു. ഈ വാക്യങ്ങളുടെ പരമാർത്ഥം ഇതുവരെയും
അറിയേണ്ടതിന്നു സംഗതി വന്നു, മറ്റും പലതും വേഗം അറിയാം; ഇനിയും
അല്പം വഴി നടന്നാൽ, നിങ്ങൾ ഈ വനം വിട്ടു ഒരു നഗരത്തെ കാണും;
അവിടെ ശത്രുക്കൾ നിങ്ങളെ വളഞ്ഞു ഉപദ്രവിക്കുമ്പോൾ, ഒരുവൻ നിങ്ങളുടെ
വിശ്വാസത്തിന്റെ സാക്ഷിക്കായി തന്റെ രക്തം മുദ്രയാക്കി മരിക്കേണ്ടിവരും;
എന്നാൽ മരണത്തോളം വിശ്വസ്തരായി നിന്നാൽ രാജാവ് ജീവകിരീടത്തെ
തരും. ഇങ്ങിനെ ശത്രുവൈരത്താൽ മരിക്കുന്നവൻ ബഹു കഷ്ടങ്ങളെ
സഹിക്കേണ്ടി വന്നാലും യാത്രാപ്രയാസദുഃഖങ്ങളെ ഒഴിച്ചു അടുത്ത വഴിയായി
ക്ഷണം സ്വർഗ്ഗീയപട്ടണത്തിൽ എത്തുന്നതുകൊണ്ടു ഭാഗ്യവാൻ തന്നെ
നിശ്ചയം എന്റെ വാക്കിൻ പ്രകാരം ഉണ്ടാകുന്ന സമയത്തു സ്നേഹിതനായ
എന്നെ ഓർത്തു പുരുഷന്മാർക്ക യോഗ്യമാകുംവണ്ണം ചെറുത്തു നിന്നു
ഗുണങ്ങൾ ചെയ്തു നടന്നു, തങ്ങളുടെ ദേഹികളെ വിശ്വസ്തനായ സ്രഷ്ടാവിൽ
എന്നു വെച്ചു ഭരമേല്പിപ്പുതാക! എന്നു പറഞ്ഞു പോകയും ചെയ്തു.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടതെന്തെന്നാൽ: സഞ്ചാരികൾ
വനപ്രദേശം വിട്ടു നടന്നു ഉടനെ മായാപുരത്തെ കണ്ടു. അവിടെ മായ എന്ന
ചന്ത ദിവസംതോറും നടക്കുന്നുണ്ടു. ആ പട്ടണം മായയേക്കാളും ഘനം
കുറഞ്ഞതാകകൊണ്ടും ചന്തയിൽ ക്രയവിക്രയങ്ങൾക്കായി, വെച്ച സാധനങ്ങവ
ഒക്ക മായാമയങ്ങൾ തന്നെ ആകകൊണ്ടും, അതിന്നുമായച്ചന്ത എന്ന പേർ
നടപ്പായി വന്നു; അതു പുതിയതുമല്ല എത്രയും പുരാണംതന്നെ ആകുന്നു.
ഏകദേശം അയ്യായിരം സംവത്സരം മുമ്പെ സജ്ജനങ്ങൾ വാനപട്ടണത്തിലേക്ക്
യാത്രയാകുവാൻ തുടങ്ങിയ നേരം, ബെൾജബൂൽ അപ്പോല്യൻ ലെഗ്യോൻ
എന്നീ മൂന്നു അസുരന്മാർ, അവരെ തടുപ്പാൻ വേണ്ടി ഒരുപായം വിചാരിച്ചു,
തങ്ങളുടെ സേവകന്മാരായ ബ്രഹ്മൻവിഷ്ണുമഹേശ്വരന്മാരും ഗണപതി ദുർഗ്ഗ
എന്നും മറ്റും ഏറിയ മായാപ്രവൃത്തിക്കാരെ ചേർത്തു. വഴിയുടെ ഇരുപുറവും
ആ ചന്തയെ സ്ഥാപിച്ചു, ഭവനരാജ്യങ്ങളും നിലമ്പറമ്പുകളും
പൊൻവെള്ളിയാഭരണരത്നാദികൾ ലോകമഹത്വങ്ങൾ അന്നപാനവേശ്യാസംഗ
ങ്ങൾ ഭാര്യാഭർത്താക്കന്മാരും പുത്രീപുത്രന്മാരും ദാസീദാസന്മാരും
ശരീരരക്തങ്ങളും ജീവാത്മാക്കളും മറ്റും പല പ്രകാരമുള്ള മോഹനദ്രവ്യങ്ങളെ
ക്രയവിക്രയങ്ങൾക്കായിട്ടു വെച്ചു. അവിടെ കിട്ടാത്തതു ഒന്നും ഇല്ല, കൂത്തുകളും
മോടിക്കളികളും ചൂതും നൃത്തങ്ങളും വഞ്ചനയും പരിഹാസവും മൌഢ്യവും
ചതിയും കളവും ദിവസേന കാണാം. ദിനത്തോറും മോഷണം അടിപിടി,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/288&oldid=199989" എന്ന താളിൽനിന്ന് ശേഖരിച്ചത്