താൾ:33A11415.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 215

വഴിയെ കാണിച്ചവനുമാകുന്നു എന്നു പറഞ്ഞു. ഇരുവരും സന്തോഷിച്ചപ്പോൾ,
സുവിശേഷി അടുത്തു ചെന്നു ഹേ, പ്രിയമുള്ളവരേ! നിങ്ങൾക്കും നിങ്ങളുടെ
സഹായക്കാർക്കും സമാധാനമുണ്ടാകട്ടേ എന്നനുഗ്രഹിച്ചു.

ക്രിസ്തി: അല്ലയോ സുവിശേഷിയേ സലാം,സലാം! നിങ്ങളുടെ മുഖത്തെ
കണ്ടതിനാൽ പണ്ടുള്ള സ്നേഹവും എന്റെ നിത്യസുഖത്തിന്നായി കഴിച്ച
അദ്ധ്വാനവും ഓർമ്മയിൽ വരുന്നുണ്ടു.

വിശ്വ: ഹാ മധുരസുവിശേഷിയേ! ആയിരം സലാം! വലഞ്ഞിരിക്കുന്ന
സഞ്ചാരികളായ ഞങ്ങൾക്കു നിങ്ങളുടെ വരവു ബഹു വാഞ്ചിതം തന്നെ.

സുവിശേഷി: അല്ലയോ സഖിമാരെ! നാം തമ്മിൽ പിരിഞ്ഞ നാൾ മുതൽ
ഇന്നു വരെയും നിങ്ങൾക്ക എന്തെല്ലാം ഉണ്ടായി.

അപ്പോൾ സഞ്ചാരികൾ വഴിയിൽ വെച്ചുണ്ടായതും, ആ സ്ഥലത്തു
എത്തുംവരെ തങ്ങൾ സഹിച്ച ദുഃഖങ്ങളെയും എല്ലാം അറിയിച്ചു.

സുവി: നിങ്ങൾക്ക സങ്കടങ്ങൾ വന്നതു കൊണ്ടല്ല, നിങ്ങൾ സകലവും
ജയിച്ചു ബലഹീനന്മാരെങ്കിലും ഈ ദിവസം വരെയും നേർവ്വഴിയിൽ
നടന്നതുകൊണ്ടു എനിക്ക വളരെ സന്തോഷം. ഞാൻ വിതച്ചു, നിങ്ങൾ
കൊയ്വാൻ തുടങ്ങി; വിതച്ചവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷി
പ്പാനുള്ള സമയം വരുവോളം തളർന്നു പോകാഞ്ഞാൽ, തത്സമയത്തിൽ നാം
കൊയ്യും; വാടാത്ത കിരീടം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അതു
കൈക്കലാകുംവണ്ണം ഓടുവിൻ. പലരും ആ കിരീടം വാങ്ങുവാനായി പുറപ്പെട്ടു
ദൂരം നടന്നശേഷം, മറെറാരുത്തൻ വന്നു അതിനെ എടുക്കും എന്നോർത്തു
നിങ്ങളുടെ കിരീടത്തെ ആരും എടുക്കായ്വാൻ നിങ്ങൾക്കുള്ളതിനെ
പിടിച്ചുകൊൾവിൻ. പിശാചിന്റെ അസ്ത്രങ്ങൾ എത്താത്ത സ്ഥലത്തിൽ
നിങ്ങൾ ചേർന്നു വന്നില്ല, നിങ്ങൾ ഇതുവരെയും പാപത്തോടു എതിർ
പൊരുതുകൊണ്ടു രക്തപര്യന്തം വിരോധിച്ചു നിന്നില്ല. ദൈവരാജ്യം എപ്പോഴും
നിങ്ങളുടെ മുമ്പിൽ ആക്കി അദൃശ്യകാര്യങ്ങളെ സ്ഥിരമായി വിശ്വസിച്ചു,
ലോകകാര്യത്തിന്മേൽ മനസ്സുവെക്കാതെ, വഞ്ചനയും ദോഷവുമുള്ള നിങ്ങളുടെ
ഹൃദയങ്ങളെയും ജഡമോഹങ്ങളെയും നല്ലവണ്ണം സൂക്ഷിച്ചു, സ്വർഗ്ഗത്തിലും
ഭൂമിയിലുമുള്ള സകല അധികാരശക്തി നിങ്ങളുടെ പക്ഷത്തിൽ
ഇരിക്കകൊണ്ടു ധൈര്യമായിരിപ്പിൻ.

അപ്പോൾ ക്രിസ്തിയൻ: സുവിശേഷിയെ തൊഴുതു, നിങ്ങൾ ഞങ്ങളുടെ
ഉപകാരത്തിന്നു പറഞ്ഞവാക്കു നിമിത്തം നിങ്ങൾക്ക വന്ദനം, എങ്കിലും നിങ്ങൾ
പ്രവാചകനാകകൊണ്ടു വഴി ശേഷത്തിൽ ഞങ്ങൾക്ക് സംഭവിപ്പാനുള്ള
കഷ്ടങ്ങളെയും അവറ്റെ സഹിച്ചു അടക്കുവാനായി പ്രയോഗിക്കേണ്ടുന്ന
ഉപായങ്ങളെയും പറഞ്ഞു തന്നു. ഞങ്ങളെ ഇനിയും സഹായിക്കേണം എന്നു
പറഞ്ഞതു വിശ്വസ്തനും സമ്മതിച്ചാറെ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/287&oldid=199988" എന്ന താളിൽനിന്ന് ശേഖരിച്ചത്