താൾ:33A11415.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 സഞ്ചാരിയുടെ പ്രയാണം

വാഗീ: കേട്ട കഥയെ പ്രമാണിച്ചു ക്ഷണത്തിൽ കുറ്റം പറയുന്ന ക്ഷുദ്രനും
(ചവറൻ) വിമനസ്സുമായ (കറുമ്പിത്തൻ) നിന്നോടു എനിക്ക ഇനി സംസാരിപ്പാൻ
ആവശ്യമില്ല; സലാം എന്നു പറഞ്ഞു പോകയും ചെയ്തു.

അപ്പോൾ ക്രിസ്തിയൻ വിശ്വസ്തനോടു: കാര്യത്തീർപ്പു ഇതാകും എന്നു
ഞാൻ പറഞ്ഞുവല്ലൊ. നിന്റെ വചനത്തിന്നും അവന്റെ മോഹങ്ങൾക്കും
തമ്മിൽ ഒരു നിരപ്പും ഇല്ലായ്കകൊണ്ടു, നടപ്പിനെ മാറ്റുന്നതിനേക്കാൾ നിന്നെ
വിട്ടു പോകുന്നതു അധികം നല്ലതു എന്നവന്റെ പക്ഷം. എന്നാൽ അവൻ
പോകട്ടെ, ചേരദം എല്ലാം അവന്നു തന്നെ; കൂടിയിരുന്നെങ്കിൽ നമുക്കു ദൂഷ്യം
ഉണ്ടാകുവാൻ സംഗതിയായിരുന്നു. ഇപ്രകാരമുള്ളവരെ വിടുക എന്നു
അപ്പൊസ്തലന്റെ വാക്കു.

വിശ്വ: എങ്കിലും നാം അവനോടു സംസാരിച്ചതു നന്നു. പക്ഷെ ഒരു
സമയം കേട്ടത് ഓർത്തു വിചാരിക്കും. അതു കൂടാതെ അവൻ നശിച്ചു പോയാൽ
ഞാൻ കുറ്റക്കാരനല്ല; സ്പഷ്ടമായി അവനോടു സംസാരിച്ചുവല്ലൊ.

ക്രിസ്തി: അതു എത്രയും നന്നായി സത്യം. നടപ്പിൽ ഭോഷ്ക്കന്മാരും
അഹങ്കാരികളും, പുറത്തുള്ളവർക്ക നേർവ്വഴിയെ നിന്ദ്യമാക്കി വാക്കിൽ മാത്രം
ഭക്തിയെ കാട്ടുന്ന വ്യർത്ഥസംസാരികളുമായവരോടു ഇത്ര സ്പഷ്ടമായി
പറയുന്നത് നന്ന ദുർല്ലഭമാകകൊണ്ടു, ലോകർക്ക വെറുപ്പും ക്രിസ്തനാമത്തിന്നു
ദൂഷണവും വിശ്വാസികൾക്കു ബഹു സങ്കടവും വരുന്നുണ്ടു. നീ വാഗീശനോടു
സംസാരിച്ച പ്രകാരം മറ്റു വിശ്വാസികളും ആ വകക്കാരോടു സംസാരിക്കുന്നു
എങ്കിൽ ദൈവവചനത്തോടു ചേരുന്നപ്രകാരം നടക്കാത്തവർക്കെല്ലാം
ക്രിസ്തസഭ അസഹ്യമായി ചമഞ്ഞതായിരുന്നു.

അപ്പോൾ വിശ്വസ്തൻ:

വാഗീശൻ എത്രയും കയർത്തു താൻ
വായ്പടയാലെ സർവ്വം നീക്കുവാൻ
മതി എന്നോങ്ങി ആക്രമിച്ചുടൻ
ചതി ഒഴിച്ചു നല്ലനാം ഭടൻ
ഇതത്രെ കേൾ വിശ്വാസത്തിൻമണി
അകമ്പുറവും ഒക്കും ഉൾപ്പണി.

എന്നു പാടുകയും ചെയ്തു.

അവർ ഇങ്ങിനെ വനപ്രദേശത്തിൽ കൂടി നടന്നു സഞ്ചാരദുഃഖങ്ങളെ
മറപ്പതിനായി വഴിയിൽ വെച്ചു കണ്ടും കേട്ടും ഉള്ള കാര്യങ്ങളെ കുറിച്ചു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ , വിശ്വസ്തൻ മറിഞ്ഞു നോക്കി പിന്നാലെ
വരുന്ന ഒരുത്തന്നെ കണ്ടു, അവനെ അറിഞ്ഞു, സഹോദരനോടു: വഴിയെ
വരുന്നവനെ കണ്ടുവോ? എന്നു ചോദിച്ചാറെ, ക്രിസ്തിയനും നോക്കി പ്രസാദിച്ചു:
എന്റെ സ്നേഹിതനായ സുവിശേഷി തന്നെ വരുന്നു. എന്നു പറഞ്ഞശേഷം,

വിശ്വസ്തൻ: അവൻ എന്റെ സ്നേഹിതനും, വാതിൽക്കലേക്ക് ചെല്ലുവാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/286&oldid=199987" എന്ന താളിൽനിന്ന് ശേഖരിച്ചത്