താൾ:33A11415.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 സഞ്ചാരിയുടെ പ്രയാണം

രണ്ടാമത് വിശ്വാസസ്നേഹങ്ങളുടെ കരുണ നിറഞ്ഞു പൂർണ്ണ മനസ്സാലെ
ദൈവേഷ്ടം ചെയ്വാൻ ശക്തീകരിക്കുന്ന ഹൃദയത്തിലെ ജ്ഞാനം ഇതു
ഇല്ലെങ്കിൽ സത്യക്രിസ്ത്യാനിക്ക ഒരു സൌഖ്യവുമില്ല. എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റെ ധർമ്മത്തെ (ന്യായപ്രമാണത്തെ) ഞാൻ സൂക്ഷിച്ചു
സർവ്വഹൃദയത്താലും കാക്കും. (സങ്കീ.119,34 )

വാഗീ: ഇതു ഉപകാരത്തിന്നായിട്ടല്ല, നീ പിന്നെയും പതിയിരിക്കുന്നു
സത്യം.

വിശ്വ: എന്നാൽ കാരുണ്യവേല വെളിവായി വരുന്ന മറെറാരു പ്രകാരം
നീ പറഞ്ഞാലും.

വാഗീ: ഞാൻ പറയുന്നത് നിണക്ക് ബോധിക്കുന്നില്ലല്ലൊ, അതുകൊണ്ടു
എനിക്ക പറവാൻ ആവശ്യമുള്ളതല്ല.

വിശ്വ: നിണക്ക് പറവാൻ ഇഷ്ടക്കേടാകുന്നെങ്കിൽ, നീ എനിക്ക് പറവാൻ
സമ്മതം തരുമോ?

വാഗീ: നിന്റെ മനസ്സു പോലെ ചെയ്ക.

വിശ്വ: ഒരു മനുഷ്യന്റെ ഹൃദയത്തിൽ കാരുണ്യവേല ഉണ്ടായാൽ,
തനിക്കെങ്കിലും അന്യന്മാർക്കെങ്കിലും വെളിവാകും. തനിക്ക്
വെളിവാകുന്നതാവിത്: അത് അവന്നു പ്രകൃതിദോഷം അവിശ്വാസം മുതലായ
പാപങ്ങളുടെ ബോധം വരുത്തി, ക്രിസ്തന്മൂലം വിശ്വാസത്താൽ
ദൈവത്തിൽനിന്നു ക്ഷമ ലഭിക്കാഞ്ഞാൽ നിത്യ നാശത്തിൽ അകപ്പെടും എന്നു
തോന്നിച്ചു, പാപത്തിന്നിമിത്തം ദുഃഖിച്ചു ലജ്ജിപ്പാനും തനിക്ക പ്രകാശിതമായി
വന്ന ലോകരക്ഷിതാവോടു ജീവനോളം ചേർന്നിരിക്കയിൽ വിശന്നു
ദാഹിച്ചിരിപ്പാനും സംഗതി ഉണ്ടാക്കുകയും ചെയ്യുന്നു. ആ പൈദാഹങ്ങൾക്ക്
വാഗ്ദത്തവും ഉണ്ടു, ആകയാൽ രക്ഷിതാവിങ്കലെ വിശ്വാസത്തിന്റെ
ബലാബലപ്രകാരം സന്തോഷം സമാധാനം വിശുദ്ധിയിലെ താല്പര്യം
കർത്താവിനെ അധികം അറിഞ്ഞു ഇഹലോകത്തിൽ വെച്ചു സേവിക്കയിൽ
ആഗ്രഹം എന്നിവറ്റിന്റെ ഏറ്റക്കുറവുകൾ കാണും; പാപവും
അശുദ്ധവിചാരങ്ങളും ഇനിയും ഹൃദയത്തിൽ അതിക്രമിക്കകൊണ്ടു,
കാരുണ്യവേല തന്നെ തുടങ്ങി എന്നു തനിക്കും പലപ്പോഴും തൊന്നുന്നില്ല.
ദൈവജ്ഞാനം നന്നായി വർദ്ധിച്ച ശേഷം മാത്രം ഈ കാര്യത്തിലും വെളിച്ചം
ഉണ്ടാകും.

അന്യന്മാർക്ക അതു വെളിവായി വരുന്നതാവിത്:

ഒന്നാമത്: ക്രിസ്തുവിശ്വാസം ഉണ്ടു എന്ന് താന്താൻ
അനുഭവിച്ചത് ഏറ്റു പറയുന്ന സാക്ഷിയാലും, രണ്ടാമത ആ
സാക്ഷി യോഗ്യമാകുന്ന നടപ്പിനാലും അത്രെ. അതാവിത്:
ഹൃദയത്തിലും, കുഡുംബം ഉണ്ടെങ്കിൽ കുഡുംബത്തിലും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/284&oldid=199985" എന്ന താളിൽനിന്ന് ശേഖരിച്ചത്