താൾ:33A11415.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 211

ആ സാമാനങ്ങളെ എല്ലാം എടുത്തു കൊണ്ടുപോയികളഞ്ഞു, അവൻ
പുറത്തുവന്നു എല്ലാം പോയി എന്നു കണ്ടാറെ, എന്തു ഒരു ദുഷ്ടൻ ഇതു
ചെയ്തു: ഒരു വസ്തുവെപോലും സൂക്ഷിച്ചുവെപ്പാൻ മനുഷ്യർ സമ്മതിക്കുന്നില്ലല്ലൊ
എന്നു വൈരം കൊടുത്തു കളവിന്നു വിരോധമായി നിലവിളിച്ചു, എന്നിട്ടും
അവൻ ആ പാപത്തെ വെറുത്തു എന്നു നീ വിചാരിക്കുന്നുവൊ?
ദൈവകരുണയാൽ പാപദ്വേഷം മനസ്സിൽ ഇല്ലെങ്കിൽ അതിന്നു വിരോധമായി
എത്ര നിലവിളിച്ചാലും അതു ഹൃദയത്തിലും ഭവനത്തിലും നടപ്പിലും ഉണ്ടാകും,
യോസെഫിന്റെ യജമാനത്തി താൻ ശുദ്ധമുള്ളവൾ എന്ന ഭാവം കാട്ടി വളരെ
നിലവിളിച്ചു എങ്കിലും, അവനോടു അശുദ്ധി പ്രവൃത്തിപ്പാൻ മോഹിച്ചവളല്ലൊ!
ഒരമ്മ മടിയിലുള്ള മകൾക്കു വിരോധമായി നിലവിളിച്ചു എല്ലാ വിധമുള്ള ദൂഷണ
വാക്കുകൾ പറഞ്ഞാലും പിന്നെയും ചുംബിച്ചു ലാളിക്കും അപ്രകാരം പലരും
പാപത്തിന്നു വിരോധമായി നിലവിളിച്ചാലും ആയതിനെ സ്നേഹിക്ക തന്നെ
ചെയ്യും.

വാഗീ: നീ പതിയിരിക്കുന്നു എന്നു തോന്നുന്നു.

വിശ്വ: ഒരു നാളും ഇല്ല; സകലവും നേരെ വിചാരിച്ചു പറവാൻ മാത്രം
എനിക്ക ആവശ്യം. ഹൃദയത്തിൽ കാരുണ്യവേല ഉണ്ടെങ്കിൽ, അതു രണ്ടാമത്
ഒരു കാര്യത്താൽ വെളിവായി വരും എന്ന് നീ മുമ്പെ പറവാൻ ഭാവിച്ചുവല്ലൊ
അതെന്തു?

വാഗീ: സുവിശേഷരഹസ്യങ്ങളിൽ വലിയ ജ്ഞാനം.

വിശ്വ: ഇത് ആദ്യം പറയേണ്ടതായിരുന്നു എങ്കിലും, ആദ്യമോ,
അവസാനമോ, ഇതുവും കാര്യമല്ല; ഹൃദയത്തിലെ കാരുണ്യവേല കൂടാതെ
സുവിശേഷരഹസ്യങ്ങളിൽ ജ്ഞാനം വരുത്തുവാൻ വൈഷമ്യം ഒന്നുമില്ല. ഒരു
മനുഷ്യൻ സർവ്വജ്ഞാനിയായിരുന്നിട്ടും നിസ്സാരനും ദൈവപുത്രസ്വീകാരം
കൂടാതെയുള്ളവനുമാകുവാൻ സംഗതി ഉണ്ടു. ക്രിസ്തൻ ഒരു സമയം
ശിഷ്യന്മാരോടു: നിങ്ങൾ ഇവ എല്ലാം അറിയുന്നുവൊ? എന്നു ചോദിച്ചപ്പോൾ,
അവർ അതെ കർത്താവെ, അറിയുന്നു എന്നു പറഞ്ഞാറെ, അവറ്റെ ചെയ്താൽ
നിങ്ങൾ ഭാഗ്യവാന്മാരാകുന്നു എന്നവൻ പറഞ്ഞുവല്ലൊ. ആകയാൽ
അറിയുന്നതിന്നല്ല ചെയ്യുന്നതിന്നത്രെ അനുഗ്രഹം വെച്ചിരിക്കുന്നു. ഒരു
വേലക്കാരൻ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ചെയ്യാതിരുന്നാൽ വളരെ
അടികൊള്ളും എന്ന വാക്കുണ്ടല്ലൊ. ദൈവദൂതന്റെ ജ്ഞാനമുണ്ടായിട്ടു
സത്യക്രിസ്ത്യാനിയാകാതിരിപ്പാൻ സംഗതി ഉണ്ടാകകൊണ്ടു, നീ പറഞ്ഞതും
സാരമില്ല. ജല്പകന്മാർക്കും പ്രശംസക്കാർക്കും ജ്ഞാനം മതി; ദൈവത്തിന്നു
നല്ല പ്രവൃത്തിയിൽ അത്രെ രസം തോന്നും, ജ്ഞാനം കൂടാതെ ഹൃദയം
നന്നാകുന്നില്ല. സത്യം, എങ്കിലും രണ്ടു വക ജ്ഞാനം ഉണ്ടു, ഒന്നു
നിത്യാഭ്യാസത്താൽ വരുന്ന തലയിലെ ജ്ഞാനം; ജല്പകന്നു തന്നെ പോരും;

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/283&oldid=199984" എന്ന താളിൽനിന്ന് ശേഖരിച്ചത്