താൾ:33A11415.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 സഞ്ചാരിയുടെ പ്രയാണം

മറെറാന്നു പറയാം: പൌൽ ചില സമർത്ഥരായ ജല്പകന്മാർക്ക മുഴങ്ങുന്ന
ചെമ്പും ചിലമ്പുന്ന താളവും എന്ന പേർ വിളിച്ചുവല്ലൊ. ചെമ്പും താളവും
മഴങ്ങിയാലും ജീവൻ കൂടാതെ ഇരിക്കുന്ന പ്രകാരം ആ ജല്പകന്മാർക്ക ഒരു
ദൈവദൂതന്റെ നാവും ഒച്ചയുംകൊണ്ടു പറവാൻ കഴിയുമെങ്കിൽ അവർ
സത്യവിശ്വാസവും സുവിശേഷകാരുണ്യവുമുള്ള ജീവനും കൂടാതെ
ഇരിക്കകൊണ്ടു, ദൈവരാജ്യത്തിലും ജീവന്റെ മക്കളുടെ സമൂഹത്തിലും
പാർപ്പാൻ അയോഗ്യന്മാരായിരിക്കുന്നു.

വിശ്വ: എനിക്ക് ആദ്യം അവനിൽ ഉണ്ടായ മമതയോളം ഇപ്പോൾ
വെറുപ്പുണ്ടു; അവനെ അയക്കേണ്ടതിന്നു നാം എന്തുചെയ്യേണം?

ക്രിസ്തി: ഞാൻ പറയുംപ്രകാരം നീ ചെയ്താൽ ദൈവം അവന്റെ ഹൃദയം
തൊട്ടുതിരിക്കുന്നില്ലെങ്കിൽ അവന്നും നിന്നിൽ വേഗം വെറുപ്പുണ്ടാകും.

വിശ്വ: എന്നാൽ ഞാൻ എന്തു ചെയ്യേണ്ടു?

ക്രിസ്തി: നീ അവന്റെ അടുക്കൽ ചെന്നു ദൈവകാര്യത്തിന്റെ
ശക്തികൊണ്ടു അവനോടു സംസാരിക്കേണം; പിന്നെ അവൻ എല്ലാം
സമ്മതിച്ചശേഷം ഈ കാര്യങ്ങൾ നിന്റെ ഹൃദയത്തിലും ഭവനത്തിലും
നടപ്പിലുമുണ്ടോ? എന്നു ചോദിക്ക.

അതിന്റെ ശേഷം വിശ്വസ്തൻ വാഗീശന്റെ അരികെ ചെന്നു. അല്ലയോ
സഖേ! സുഖമുണ്ടോ എന്നു ചോദിച്ചു?

വാഗീ: സുഖംതന്നെ എങ്കിലും ഇത്രനേരം സംസാരിക്കാത്തതു
കുറവല്ലയോ?

വിശ്വ: ഇപ്പോൾ സംസാരിക്കാമല്ലൊ എനിക്ക് ഒന്നു ചോദിപ്പാനുണ്ടു,
രക്ഷാകരമായ ദൈവകരുണ ഒരു മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടായാൽ അതു
വെളിവായി വരുന്നതെങ്ങിനെ?

വാഗീ: എന്നാൽ നാം കാര്യങ്ങളുടെ ശക്തികൊണ്ടു സംസാരിക്കേണ്ട
താകുന്നു, നിന്റെ ചോദ്യം എത്രയും സാരം; ഞാൻ സന്തോഷത്തോടെ ഉത്തരം
പറയാം: ദൈവകരുണ ഹൃദയത്തിൽ ഉണ്ടായാൽ അത് ഒന്നാമത് പാപത്തിന്നു
വിരോധമായി ഒരു നിലവിളിയെ ഉണ്ടാക്കും; രണ്ടാമത്.

വിശ്വ: നില്ക്ക, നാം ഒന്നാമതിനെകൊണ്ടു നല്ലവണ്ണം വിചാരിക്ക; അതു
മനസ്സിന്നു പാപകർമ്മത്തിങ്കൽ വെറുപ്പു ജനിപ്പിക്കയാൽ വെളിവായി വരുന്നു
എന്നു നീ പറയേണ്ടതായിരുന്നു.

വാഗീ: പാപത്തിന്നു വിരോധമായി നിലവിളിക്ക പാപത്തെ വെറുക്ക ഈ
രണ്ടിന്നും തമ്മിൽ എന്തു വ്യത്യാസം.

വിശ്വ: വളരെ ഉണ്ടു, ഞാൻ ഒന്നു പറയട്ടെ, ഒരു സമയം ഒരു കള്ളൻ
രാത്രിയിൽ ഒരു ഭവനത്തിന്റെ ചുവർ തുരന്നു മുറിച്ചുകയറി കണ്ട വസ്തു എല്ലാം
കവർന്നു പുറത്തുചാടി വെച്ചു കൊണ്ടിരിക്കുമ്പോൾ, വേറിട്ടു ഒരു കള്ളൻ വന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/282&oldid=199983" എന്ന താളിൽനിന്ന് ശേഖരിച്ചത്