താൾ:33A11415.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 207

വിശ്വ: കാര്യംതന്നെ എങ്കിലും ഈ വക സ്വർഗ്ഗീയജ്ഞാനം
ദൈവത്തിന്റെ ദാനമത്രെ, മനുഷ്യന്റെ പ്രയത്നത്താലും വാക്കിനാലും
വരികയില്ല നിശ്ചയം.

വാഗീ: അത് എനിക്ക അറിയാതിരിക്കാമൊ? സ്വർഗ്ഗത്തിൽനിന്നു
തരപ്പെട്ടിട്ടൊഴികെ മനുഷ്യന്ന് ഒന്നും പ്രാപിപ്പാൻ കഴികയില്ല. ക്രിയകളാൽ
അല്ല കരുണയാൽ അത്രെ സകലവും വരുന്നതാകുന്നു ഇതിന്റെ പ്രാമാണ്യം
ഉറപ്പിപ്പാൻ ഏറിയൊരു വേദവാക്യം പറവാൻ തോന്നുന്നു.

വിശ്വ: നല്ലതു എന്നാൽ നാം ഇപ്പോൾ ഏതു കാര്യംകൊണ്ടു
സംസാരിക്കേണ്ടു.

വാഗീ: വേണ്ടുന്നതു ഞാൻ പറയാം. സ്വർഗ്ഗീയം ഭൌമം ശാസ്ത്രീയം
വൈദികം വിശുദ്ധം ബാഹ്യം ഭൂതം ഭാവി അന്യം സ്വകീയം മൂലസാരം ശാഖാദി
വിവരം എന്നീ വകയിൽ ഏതൊന്നുകൊണ്ടു സംസാരിക്കുന്നതിനാൽ ഉപകാരം
ഉണ്ടോ? അതു ഞാൻ പറയാം.

അപ്പോൾ വിശ്വസ്തൻ ആശ്ചര്യപ്പെട്ടു, തനിയെ നടക്കുന്ന ക്രിസ്തിയന്റെ
അരികെ ചെന്നു ഇതെന്തൊരു മനുഷ്യൻ? ഇവൻ എത്രയും നല്ല സഞ്ചാരിയാകും
നിശ്ചയം എന്നു പറഞ്ഞാറെ, ക്രിസ്തിയൻ അല്പം ചിരിച്ചു: നീ ഇത്ര വിശ്വസിച്ച
ഇവൻ തന്നെ അറിയാത്ത ആളുകളെ പത്തിരുപതോളം നാവുകൊണ്ടു ചതിക്കും
എന്നു പറഞ്ഞു.

വിശ്വ: നീ അവനെ അറിയുമോ?

ക്രിസ്തി: അറിയുന്നു; അവൻ തന്നെത്താൻ അത്ര നന്നായി
അറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു.

വിശ്വ: എന്നാൽ അവൻ ആർ?

ക്രിസ്തി: അവൻ നമ്മുടെ നാട്ടുകാരനായ വാഗീശൻ തന്നെ; നീ അവനെ
അറിയാത്തത് ആശ്ചര്യം; പട്ടണത്തിന്റെ വലിപ്പം കൊണ്ടാകും.

വിശ്വ: അവൻ ആരുടെ മകൻ? പാർപ്പു എവിടെ?

ക്രിസ്തി: അവൻ ജല്പവീഥിയിൽ പാർത്ത മഞ്ജുവാണിയുടെ
മകനാകുന്നു. ജല്പവീഥിയിലെ വാഗീശൻ എന്ന പേർ അവന്നും നടപ്പായ്വന്നു.
നല്ല വാക്കു പറവാൻ ശീലമുണ്ടായിട്ടും, ഇരപ്പൻ തന്നെ.

വിശ്വ: അവൻ വേണ്ടതില്ല എന്നു തോന്നുന്നു.

ക്രിസ്തി: അവനെ അറിയാത്തവർക്കു അങ്ങിനെ തോന്നും. ചിത്രക്കാരന്റെ
പണിയെ ദൂരത്തുനിന്നു കണ്ടാൽ, അതു നല്ല ഭംഗിയുള്ളതാകുന്നു; അടുക്കെ
ചെന്നു നോക്കിയാൽ, ഒരൊ കുറവുകളെ കാണുകയും ചെയ്യും. അപ്രകാരം
ഇവൻ അന്യസ്ഥലത്തിങ്കൽ സമർത്ഥൻ, സ്വദേശത്തിങ്കൽ കുരൂപനത്രെ
ആകുന്നു.

വിശ്വ: നീ ചിരിച്ചുവല്ലോ; നിന്റെ വാക്കുകളി തന്നെ എന്നു എനിക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/279&oldid=199980" എന്ന താളിൽനിന്ന് ശേഖരിച്ചത്