താൾ:33A11415.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 സഞ്ചാരിയുടെ പ്രയാണം

വാഗീ: നല്ലതു ന്യായം പറവാൻ വിചാരിക്കുന്ന നിങ്ങളെ ഞാൻ ഇന്നു
കണ്ടതു എനിക്ക് വളരെ സന്തോഷം. നിങ്ങളോടെങ്കിലും മറ്റാരോടെങ്കിലും
നല്ലതിനെ മാത്രം പറവാൻ എന്റെ അഭീഷ്ടം; പ്രയാണങ്ങളിൽ നല്ല ന്യായം
പറയുന്നവർ മഹാദുർല്ലഭം തന്നെ; മിക്കവാറും ജനങ്ങൾക്കു വേണ്ടാത്ത കാര്യം
പറവാൻ അധികം രസം തോന്നുകകൊണ്ടു, എനിക്ക് വളരെ ദുഃഖമുണ്ടായി
എന്നു ഞാൻ പറയുന്നത് വ്യാജമല്ല.

വിശ്വ: വേണ്ടാത്ത കാര്യം പറയുന്നതു മഹാസങ്കടമുള്ളതാകുന്നു സത്യം.
സ്വർഗ്ഗീയവും ദൈവീകവുമായതു പറകയല്ലാതെ, മനുഷ്യന്റെ നാവിനും
വായിക്കും ഭൂമിയിൽ യോഗ്യമായിട്ടു വേറെ ഒന്നുണ്ടോ?

വാഗീ: നിങ്ങളുടെ വാക്കു മഹാസാരമുള്ളതാകകൊണ്ടു ഞാൻ നിങ്ങളെ
വളരെ സ്നേഹിച്ചു വരുന്നു. പിന്നെ ഞാൻ മറെറാന്നു പറയാം:
ദൈവകാര്യത്തെകുറിച്ചു പറയുന്നതുപോലെ സന്തോഷവും
ഉപകാരവുമുള്ളതൊന്നുമില്ല നിശ്ചയം. ഒരു മനുഷ്യന്നു പഴമചരിത്രവും
കാര്യങ്ങളുടെ രഹസ്യവും കൊണ്ടൊ, അത്ഭുതം അതിശയം അടയാളം
എന്നീവകകൊണ്ടൊ സംസാരിപ്പാൻ രസം തോന്നിയാൽ അതെല്ലാം
വേദപുസ്തകത്തിൽ മനോഹരവും മധുരവുമായി എഴുതി കിടക്കുന്ന പ്രകാരം
മറ്റെവിടെ കാണും?

വിശ്വ: നേർ തന്നെ എങ്കിലും ആ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ
ഉപകാരം വരെണം എന്നു നാം വിശേഷാൽ നോക്കേണ്ടതാകുന്നു.

വാഗീ: അതുതന്നെ ഞാൻ പറഞ്ഞുവല്ലൊ ആ കാര്യങ്ങളെ കുറിച്ചു
സംസാരിക്കുന്നതു മഹാ ഉപകാരമുള്ളതാകുന്നു; ലോകകാര്യമെല്ലാം മായ
എന്നും സ്വർഗ്ഗകാര്യമത്രെ സാരം എന്നും പുനർജ്ജന്മത്തിന്റെ ആവശ്യവും
നമ്മുടെ ക്രിയകളുടെ പോരായ്മയും ക്രിസ്തന്റെ നീതിയുടെ അത്യാവശ്യവും
മറ്റും അതിനാൽ തന്നെ അറിയേണ്ടതിന്നു സംഗതി ഉണ്ടു, അതല്ലാതെ
അനുതപിക്കുന്നതും വിശ്വസിക്കുന്നതും പ്രാർത്ഥിക്കുന്നതും ഉപദ്രവം
സഹിക്കുന്നതും എന്തെന്നും സുവിശേഷവാഗ്ദത്തങ്ങളും ആശ്വാസവും എത്ര
വലിയതെന്നും വ്യാജോപദേശം വിരോധിച്ചു, സത്യത്തെ ഉറപ്പിപ്പാനും
പഠിക്കാത്തവരെ അഭ്യസിപ്പിപ്പാനും വഴി ഇന്നത് എന്നും മറ്റും അതിനെകൊണ്ടു
ശീലിക്കാം.

വിശ്വ: ഇതെല്ലാം സത്യം തന്നെ, ഈ വക നിങ്ങളിൽ നിന്നു കേട്ടിട്ടു
ഞാൻ വളരെ സന്തോഷിക്കുന്നു.

വാഗീ: അയ്യോ നിത്യജീവത്വത്തിന്നായി വിശ്വാസവും ഹൃദയത്തിങ്കൽ
ഒരു കാരുണ്യവേലയും ആവശ്യം എന്നു മിക്കവാറും മനുഷ്യർ അറിയാതെ
സ്വർഗ്ഗരാജ്യം പ്രാപിപ്പതിനായി പോരാത്ത ധർമ്മപ്രവൃത്തികളെ ചെയ്യുന്നതിൽ
ബുദ്ധിക്കേടു ആശ്രയിക്കുന്നതു ഈ അറിവ് ഇല്ലായ്കയാൽ ആകുന്നു കഷ്ടം!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/278&oldid=199979" എന്ന താളിൽനിന്ന് ശേഖരിച്ചത്