താൾ:33A11415.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 205

തെരുവീഥികളുംകൂടി ഒരുമിച്ചുനടന്നു തന്റെ ദുശ്ശാഠ്യം പലവിധേന കാണിപ്പാൻ
അവന്നു ഒരു മടിയുമില്ല; എങ്കിലും അവനെ മുടക്കുന്നതു നമ്മുടെ ധർമ്മം.
അവൻ എത്ര വമ്പുകൾ കാണിച്ചാലും മൂഢന്മാരെ മാത്രം ഉയർത്തും. ജ്ഞാനികൾ
തേജസ്സിനെ അടക്കും, ബുദ്ധിഹീനരെ അപമാനം പൊക്കമാക്കുകയും ചെയ്യും
എന്നു ശലൊമൊൻ പറഞ്ഞുവല്ലൊ, (സുഭ. 3, 35)

വിശ്വ: നാം സത്യത്തിന്നായി ധൈര്യമുള്ളവരാകേണം എന്നു
കല്പിച്ചവനെ ലജ്ജാമയന്നു വിരോധമായി വിളിപ്പാൻ നമുക്കു വളരെ ആവശ്യം
തന്നെ.

ക്രിസ്തി: സത്യം; എന്നാൽ നീ ആ താഴ്വരയിൽ മറ്റ വല്ലവരെയും എതിരേറ്റു
കണ്ടില്ലയോ?

വിശ്വ: കണ്ടില്ല; ഞാൻ വിനയതാഴ്വരയിലും മരണനിഴൽ താഴ്വരയിലും
കൂടി നടക്കുന്ന സമയം വെയിൽ നന്ന ഉണ്ടു.

ക്രിസ്തി: അതു നന്നായി; എന്റെ ഭാഗ്യം വേറെ, ഞാൻ വിനയതാഴ്വരയിൽ
എത്തിയശേഷം, വളരെ നേരമായി അപ്പൊല്യൻ രാക്ഷസനോടു എനിക്ക ഉണ്ടായ
പട ജീവപര്യന്തം ഓർമ്മ വിടുകയില്ല. അവൻ എന്നെ നിലത്തു തള്ളിയിട്ടു
കുത്തിപ്പിടിച്ചപ്പോൾ, എന്റെ വാൾ കൈയിൽനിന്നു തെറിച്ചുപോകയും, നിന്നെ
ഞാൻ വിഴുങ്ങിക്കളയും എന്നു അവൻ ക്രുദ്ധിച്ചു പറകയും ചെയ്താറെ, ഞാൻ
ചാവാറായി എന്നു വിചാരിച്ചു. എങ്കിലും ദൈവം എന്റെ പ്രാർത്ഥനയെ കേട്ടു
എന്നെ എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിച്ചു. മരണനിഴൽതാഴ്വരയിൽ ഞാൻ
എത്തിയശേഷം അസ്തമിച്ചതുകൊണ്ടു, പാതി വഴി ഇരുളിൽകൂടി നടക്കേണ്ടി
വന്നു; മരണം അടുത്തു എന്നേറിയോന്നു വിചാരിച്ചു വളര ദുഃഖിച്ചു
ദൈവകരുണയാൽ നേരം പുലർന്നു സൂര്യനും ഉദിച്ചപ്പോൾ മാത്രം അൽപം
ആശ്വാസത്തോടെ നടക്കയും ചെയ്തു.

സഞ്ചാരികൾ ഇങ്ങിനെ ഓരോ വിശേഷം പറഞ്ഞു
നടന്നുകൊണ്ടിരിക്കുമ്പോൾ, വിശ്വസ്തൻ ഒരു ഭാഗത്തു നോക്കി നെടുമേനിയും
ദൂരേ കണ്ടാൽ വേഷഭംഗിയുമുള്ള വാഗീശൻ എന്നവൻ അടുക്കെ നടക്കുന്നതു
കണ്ടു (ആ ദിക്കിൽ അവർക്കൊക്കെ ഒരുമിച്ചു നടപ്പാൻ സ്ഥലമുണ്ടായി
എന്നറിക) ആയവനോടു.

വിശ്വ: അല്ലയോ സഖേ! യാത്ര എവിടേക്ക്? സ്വർഗ്ഗീയദേശത്തിന്നായി
സഞ്ചാരമോ?

വാഗീശൻ: ഞാൻ അവിടേക്ക തന്നെ പോരുന്നു.

വിശ്വ: നല്ലതു നമുക്കു ഒരുമിച്ചു നടക്കാമല്ലൊ?

വാഗീ: ഹോ അതിന്നു എന്തു വിരോധം?

വിശ്വ: എന്നാൽ വരൂ നാം ഉപകാരമുള്ളവറ്റെകുറിച്ചു സംസാരിച്ചു കാലം
കഴിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/277&oldid=199978" എന്ന താളിൽനിന്ന് ശേഖരിച്ചത്