താൾ:33A11415.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 സഞ്ചാരിയുടെ പ്രയാണം

കൊടുക്കുന്നതും മഹാനാണമല്ലൊ? ഒരുത്തൻ ദൈവികം വിചാരിച്ചു
പ്രമാണിച്ചാൽ, മഹാജനങ്ങൾക്കു വെറുപ്പായി തീരുന്നതല്ലാതെ, നിസ്സാരന്മാരുടെ
കൂട്ടത്തിലായി പോകും എന്നും മറ്റും ഏറിയോന്നു പറഞ്ഞു എന്നെ
ലജ്ജിപ്പിപ്പാൻ നോക്കി.

ക്രിസ്തി: നീ അപ്പോൾ എന്തു പറഞ്ഞു?

വിശ്വ: എന്തു പറയേണ്ടു എന്നറിയാതെ വളരെ ബുദ്ധിമുട്ടി മുഖവും
ചുവന്നു വന്നു, എങ്കിലും മനുഷ്യരിൽ എത്രയും സമ്മതമായത് ദൈവത്തിന്നു
വെറുപ്പാകുന്നു. ലജ്ജാമയൻ ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചു
ഒന്നും പറഞ്ഞില്ലല്ലൊ. മാനുഷം പറഞ്ഞതെയുള്ളു. വിധി ദിവസത്തിൽ
പ്രപഞ്ചവമ്പന്മാരുടെ വിചാരപ്രകാരമല്ല അത്യുന്നതനായവന്റെ മനസ്സും
കല്പനയും ആകുന്നപ്രകാരം മനുഷ്യന്നു നാശമെങ്കിലും നിത്യജീവത്വമെങ്കിലും
വരും; അതുകൊണ്ടു സകലലോകരും വിരോധിച്ചാലും ദൈവവചനമത്രെ
പ്രമാണം. ഒടുവിൽ വിശ്വാസവും മൃദുമനസ്സാക്ഷിയും ദൈവത്തിന്നു
ഇഷ്ടമുള്ളതാകുന്നതു കൂടാതെ, സ്വർഗ്ഗരാജ്യം നിമിത്തം നിന്ദ്യരായി വരുന്ന
ജനങ്ങൾ ബുദ്ധിമാന്മാർ എന്നും ക്രിസ്തനെ സ്നേഹിക്കുന്ന ദരിദ്രൻ
ക്രിസ്തുവൈരികളായ ലോകമഹത്തുക്കളേക്കാൾ വലിയവൻ എന്നും ഇവ്വണ്ണം
ഓരോന്നു വിചാരിച്ചു ധൈര്യം പൂണ്ടു ലജ്ജാമയനെ നോക്കി എന്റെ രക്ഷയുടെ
വിരോധിയെ! നീ പോക, സർവ്വ രാജാവായ കർത്താവിന്റെ വൈരിയായ നിന്നെ
ഞാൻ പാർപ്പിച്ചാൽ അവന്റെ മുഖത്തെ ഞാൻ എങ്ങിനെ നോക്കും? അവന്റെ
മാർഗ്ഗത്തിലും ഭൃത്യന്മാരിലും എനിക്ക് ലജ്ജ തോന്നിയാൽ അവൻ എന്നെ
അനുഗ്രഹിക്കുമൊ? എന്നു പറഞ്ഞാറെയും അവൻ എന്നെ വിടാതെ
ക്രിസ്തുമാർഗ്ഗത്തെ കുറിച്ചു പല ദൂഷണങ്ങളെ ചെവിയിൽ മന്ത്രിച്ചുകൊണ്ടു
വളരെ അസൌഖ്യം വരുത്തിയപ്പോൾ, നിന്റെ പ്രവൃത്തി എല്ലാം നിഷ്ഫലം,
നീ നിന്ദിക്കുന്ന കാര്യങ്ങളിൽ ഞാൻ സാന്നിധ്യം അധികം കാണുന്നു എന്നു
ഞാൻ തീർച്ച പറഞ്ഞ ശേഷം, ലജ്ജാമയൻ പോയാറെ, ഞാൻ ഇവ്വണ്ണം പാടി.

സ്വർഗ്ഗീയമാം വിളിക്കധീനരാം
വർഗ്ഗിയർക്കിട്ട കണ്ണികൾ എല്ലാം.
നാനാ വിധം ജഡത്തിന്നുചിതം.
അനാരതം അവറ്റിൽ ആക്രമം.
ഇന്നോ പിന്നെതിലോ നാം തോററുടൻ
മനോരഥം കാണായ്വാൻ എന്നവൻ
നിനെക്കയാൽ സഞ്ചാരികൾ അഹോ
മുനെക്കു വന്നെതിർത്തുണർന്നുവോ?

ക്രിസ്തി: അല്ലയൊ സഹോദര! നീ ആ ശഠനോടു അത്ര
കയർത്തത് കൊണ്ടു എനിക്ക വളരെ സന്തോഷം. എല്ലാ മനുഷ്യരുടെ
മുമ്പാകെയും സല്ഗുണത്തിങ്കൽ നമുക്കു നാണം ജനിപ്പിപ്പാൻ വേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/276&oldid=199977" എന്ന താളിൽനിന്ന് ശേഖരിച്ചത്