താൾ:33A11415.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 203

അധികം ഉണ്ടാകയാൽ വളരെ നടക്കാം എന്നു വിചാരിച്ചു, വീട്ടിൽ കയറാതെ
കാവല്ക്കാരനെ കണ്ടു ചുരത്തിൽനിന്നു ഇറങ്ങിവന്നു.

ക്രിസ്തി: നിന്നെ കണ്ടപ്രകാരം കാവല്ക്കാരൻ പറഞ്ഞു, നീ വീട്ടിൽ
കയറാത്തതു കുറവു തന്നെ; കയറിയെങ്കിൽ മരിപ്പോളം മറക്കാത്ത
അതിശയങ്ങളെ കാണ്മാൻ സംഗതി ഉണ്ടായിരുന്നു. പിന്നെ വിനയതാഴ്വരയിൽ
വല്ലവരെയും കണ്ടുവോ?

വിശ്വ: കണ്ടു; അതൃപ്തൻ എന്നൊരുവൻ വന്നു ഈ താഴ്വരയിൽ
സഞ്ചരിക്കുന്നതു എന്തൊരു കഷ്ടം! ഇവിടെ ഒരു ബഹുമാനം
സിദ്ധിക്കുന്നില്ലല്ലൊ; നീ ഭ്രാന്തനായി ഈ കഷ്ടസ്ഥലത്തൂടെ ഉഴറി
നടക്കകൊണ്ടു ഡംഭം, ഗർവ്വം, ആത്മവഞ്ചന, പ്രപഞ്ചമഹത്വം മുതലായ
ബന്ധുജനങ്ങൾ വളരെ കയർത്തു കോപിക്കും എന്നും മറ്റും അധികമായി
പറഞ്ഞു എന്നെ മടക്കുവാൻ നോക്കി.

ക്രിസ്തി: അപ്പോൾ നീ എന്തു പറഞ്ഞു?

വിശ്വ: ഡംഭം മുതലായവർ ജഡപ്രകാരം എന്റെ ബന്ധുക്കൾ തന്നെ
എങ്കിലും, ഞാൻ സഞ്ചാരിയായ ശേഷം, സംബന്ധം എല്ലാം അറ്റുപോയി.
ഞങ്ങളിൽ ഇനി ഒരു ചേർച്ചയുമില്ല. അതല്ലാതെ, മഹത്വത്തിന്നു മുമ്പെ
താഴ്ചയും, വീഴ്ചക്കു മുമ്പെ അഹംഭാവവും ഉണ്ടാകകൊണ്ടു എനിക്ക ഇപ്പോൾ
അപമാനം മതി; തൽസമയത്തു ബഹുമാനം ഉണ്ടാകും എന്നു പറഞ്ഞു.

ക്രിസ്തി: ആ താഴ്വരയിൽ മറ്റു വല്ലതും കണ്ടുവൊ?

വിശ്വ: ലജ്ജാമയൻ വന്നു വളരെ അസൌഖ്യം ഉണ്ടാക്കി,
അങ്ങിനെയുള്ളൊരു ശഠനെ ഞാൻ ഒരുനാളും കണ്ടിട്ടില്ല നിശ്ചയം. ശേഷമുള്ള
വിരോധികൾക്കു നല്ല ബുദ്ധി പറഞ്ഞാൽ കേൾക്കും; ലജ്ജാമയൻ ഒന്നും
കൂട്ടാക്കിയില്ല.

ക്രിസ്ത്രി: അവൻ എന്തു പറഞ്ഞു?

വിശ്വ: പറഞ്ഞതൊ! ദൈവികം വിചാരിച്ചു പ്രമാണിക്കുന്നതു എത്രയും
സങ്കടവും ദൂഷ്യവും അപമാനവുമുള്ള കാര്യമാകുന്നു. മൃദുമനസ്സാക്ഷി
പുരുഷന്നു യോഗ്യമുള്ളതല്ല; മഹാലോകർ ആചരിച്ചു വരുന്ന പ്രവൃത്തികളെ
ചെയ്യാതെ തന്റെ വാക്കും പ്രവൃത്തിയും സൂക്ഷിച്ചു നടക്കുന്നവൻ എല്ലാവരുടെ
മുമ്പാകെ മഹാനിന്ദ്യനായി വരും. മഹത്തുക്കളും ധനവാന്മാരും വിദ്വാന്മാരും
ഒരു സമയമെങ്കിലും ദൈവകാര്യം വിചാരിച്ചു വരുന്നുവൊ? എന്നിവയെ ചിലർ
വിചാരിച്ചാലും ഭ്രാന്തന്മാരാകകൊണ്ടായിരിക്കും, പണ്ടു പണ്ടെ മൂഢന്മാരും
കുലഹീനന്മാരും ഭ്രഷ്ടന്മാരും ഒരു വിദ്യയും അറിയാത്തവരും മാത്രം
സഞ്ചാരികളായി പോകുന്നു. അയ്യൊ മൂഢ! നീ പ്രസംഗം കേട്ടു വീർത്തു
കരഞ്ഞും അനുതപിക്കുന്നതും അയല്ക്കാരോടു പിഴച്ചതു ഏറ്റുപറഞ്ഞു ക്ഷമ
ചോദിക്കുന്നതും വല്ലതും അന്യായമായി കൈക്കലാക്കീട്ടുണ്ടെങ്കിൽ മടക്കി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/275&oldid=199976" എന്ന താളിൽനിന്ന് ശേഖരിച്ചത്