താൾ:33A11415.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 സഞ്ചാരിയുടെ പ്രയാണം

ഞാൻ അവന്റെ കൂട വീട്ടിലേക്ക് പോകയില്ല. പോയാൽ എന്നെ അടിമയാക്കി
വിറ്റു കളയും എന്നു ബോധിച്ചു. ഇനി എന്നോടൊന്നും സംസാരിക്കേണ്ട;
ഞാൻ നിന്റെ വാതിൽക്കൽ വരികയില്ല നിശ്ചയം എന്നു പറഞ്ഞശേഷം,
അവൻ വളരെ ദുഷിച്ചു നിന്റെ യാത്രയിൽ വിഘ്നം വരുത്തുവാൻ ഞാൻ ഒരു
സമർത്ഥനെ അയക്കും എന്നു ക്രുദ്ധിച്ചു പറഞ്ഞു. ഞാൻ യാത്രയായാറെ, അവൻ
എന്നെ പിടിച്ചു ഘോരമായി വലിച്ചു ശരീരത്തിൽ ഒരംശം പറിച്ചെടുത്തു എന്നു
തോന്നി. അയ്യോ അരിഷ്ട മനുഷ്യനായ ഞാൻ (രോമ 7, 24). എന്നു പറഞ്ഞു
ചുരം കയറി നടന്നു. പിന്നെ പാതി വഴി കയറിയശേഷം,
പിന്തിരിഞ്ഞുനോക്കിയപ്പോൾ, വായുവേഗേന വരുന്നൊരുത്തനെ കണ്ടു,
ആയവൻ വള്ളിക്കെട്ടിന്റെ സമീപത്തു വെച്ചു എന്നെ പിടിച്ചു.

ക്രിസ്തി: അവിടെ തന്നെ ഞാൻ അൽപം ആശ്വസിപ്പാൻ ഇരുന്നു.
കണ്മയക്കം വന്നുറങ്ങിയപ്പോൾ, മടിയിലുള്ള എന്റെ ചീട്ടു വീണു കാണാതെ
ആയി.

വിശ്വ: അയ്യോ സഹോദര! എന്റെ വർത്തമാനം മുഴുവൻ കേൾക്ക! ആ
മനുഷ്യൻ വന്നു എന്നെ പിടിച്ചു അടിച്ചു തള്ളിയിട്ടശേഷം, ഞാൻ ഒരു
ശവംപോലെ കിടന്നു സുബോധം വന്നപ്പോൾ, എന്നെ ഇപ്രകാരം ചെയ്വാൻ
സംഗതി എന്തെന്നു ചോദിച്ചാറെ, ഹേ ദുഷ്ട! പഴയ ആദാമും നീയുമായി
ഗൂഢമായൊരു ചേർച്ചയുണ്ടു എന്നവൻ പറഞ്ഞു മാറിൽ ഒന്നടിച്ചതിനാൽ,
ഞാൻ പിന്നെയും വീണു മോഹാലസ്യമായി കിടന്നു. ബോധക്കേടു
തീർന്നശേഷം, കൃപെക്കായി അപേക്ഷിച്ചു നിലവിളിച്ചപ്പോൾ, അവൻ കൃപ
എന്ന വാക്ക് എനിക്ക് അറിഞ്ഞുകൂടാ എന്ന് പറഞ്ഞു, വളരെ അടിച്ചു
പ്രാണനാശം വരുമാറാക്കിയ സമയം, ഒരുവൻ വന്നു അവനെ തടുത്തു എന്നെ
രക്ഷിക്കയും ചെയ്തു.

ക്രിസ്തി: നിന്നെ രക്ഷിച്ചവൻ ആരെന്നറിയുമോ?

വിശ്വ: ഞാൻ അവനെ അറിഞ്ഞില്ല എങ്കിലും, അവൻ പോകുമ്പോൾ,
കൈയും വിലാപ്പുറവും നോക്കി മുറിവുകളെ കണ്ടു, അവൻ കർത്താവാകുന്നു
എന്നു നിശ്ചയിച്ചു മലമേൽ കയറി.

ക്രിസ്തി: നിന്നെ ഓടിച്ചവൻ മോശെ തന്നെ ആകുന്നു, തന്റെ കല്പനകളെ
ലംഘിക്കുന്നവരെ അവൻ കരുണ കൂടാതെ വളരെ ശിക്ഷിക്കുന്നു.

വിശ്വ: സത്യം; ഞാൻ അവനെ നല്ലവണ്ണം അറിയുന്നു. അന്നുതന്നെ അല്ല
സുഖേന വീട്ടിൽ പാർത്ത സമയവും അവൻ കൂടക്കൂട വന്നു, നീ ഇവിടെനിന്നു
പുറപ്പെടുന്നില്ലെങ്കിൽ നിന്റെ ഭവനം ചുട്ടുകളയും എന്നു ക്രുദ്ധിച്ചു പറഞ്ഞു.

ക്രിസ്തി: മോശെ നിന്നോടു എത്തിയ ദിക്കിൽ ഒരു വീടു കണ്ടുവോ?

വിശ്വ: വീടിനെയും വഴി സമീപത്തു രണ്ടു സിംഹങ്ങളെയും കണ്ടു,
ഉച്ചസമയമാകകൊണ്ടു സിംഹങ്ങൾ ഉറങ്ങുന്നെന്നു തോന്നുന്നു, നേരം ഇനിയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/274&oldid=199974" എന്ന താളിൽനിന്ന് ശേഖരിച്ചത്