താൾ:33A11415.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 201

ക്രിസ്തി: ആത്മസുഖം ഉണ്ടാകും എന്നു പറഞ്ഞുവൊ?

വിശ്വ: ആ വകക്കാർ ആത്മസുഖത്തെ കുറിച്ചു പറയുമോ? പലവിധമുള്ള
പ്രപഞ്ചസുഖങ്ങൾ ഉണ്ടാകും എന്നു പറഞ്ഞു.

ക്രിസ്തി: നീ അനുസരിക്കായ്കകൊണ്ടു ദൈവത്തിന്നു സ്തോത്രം
കർത്താവിന്നു വെറുപ്പുള്ളവരെ, അവളുടെ കുഴിയിൽ വീഴും.

വിശ്വ: ഞാൻ മുറ്റും അനുസരിയാതെ വേർവ്വിട്ടു വന്നുവോ ഇല്ലയോ
എന്നു ഞാൻ അറിയുന്നില്ല.

ക്രിസ്തി: അതെന്തു? നീ അവളുടെ മോഹപ്രകാരം ഒന്നു ചെയ്തില്ലല്ലൊ.

വിശ്വ: ചെയ്തില്ല അവളുടെ കാലുകൾ മരണത്തേക്കു ഇഴിയുന്നു;
അവളുടെ നടകൾ പാതാളത്തെ പറ്റിക്കൊള്ളുന്നു. (സദൃ5,5) എന്നൊരു വചനം
ഓർത്തു അവളുടെ ഹാസഭാവവിലാസങ്ങളാൽ മോഹിതനായി പോകായ്വാൻ
കണ്ണടെച്ചു നടന്നപ്പോൾ അവൾ വളരെ ദുഷിച്ചു.

ക്രിസ്തി: മറ്റും വല്ല ഉപദ്രവം ഉണ്ടായൊ?

വിശ്വ: ഉണ്ടായിരുന്നു, ഞാൻ വൈഷമ്യഗിരിയുടെ അടിയിൽ
എത്തിയപ്പോൾ, ഒരു വൃദ്ധൻ വന്നു, നീ ആരെന്നും എവിടേക്ക യാത്ര എന്നും
ചോദിച്ചതിന്നു വാനൂരിലേക്ക് പോകുന്നൊരു സഞ്ചാരിയാകുന്നു എന്നു
പറഞ്ഞപ്പോൾ, നീ പ്രാപ്തൻ തന്നെ, ശമ്പളം തന്നാൽ എന്റെ കൂട പാർക്കുമോ?
എന്നു ചോദിച്ച ശേഷം ഊരും പേരും പ്രവൃത്തിയും ശമ്പളമെത്ര തരും എന്നും
ചോദിച്ചു, അനന്തരം അവൻ കൈതവപുരി ദേശവും, പഴയ ആദാമെന്ന പേരും
പ്രപഞ്ചസുഖാനുഭവം എന്ന പ്രവൃത്തിയുമാകുന്നു; നീ പാർത്താൽ നിന്നെ
സർവ്വാവകാശിയാക്കും നിശ്ചയം എന്നു കേട്ടപ്പോൾ, ഞാൻ ഭവനത്തെയും
വേലക്കാരെയും കുറിച്ചു ചോദിച്ചാറെ, എന്റെ വീടു നാനാലോകമഹത്വ
സന്തോഷങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു, എന്റെ മക്കൾ അല്ലാതെ
വേലക്കാരില്ല എന്നു പറഞ്ഞു. അപ്പോൾ മക്കൾ എത്ര എന്നു ചോദിച്ചതിന്റെ
ശേഷം, ജഡമോഹം കണ്കൊതി ജീവനപ്രതാപം എന്നു മൂന്നു പുത്രിമാറെ
ഉള്ളു, (1. യോ. 2, 16) നിണക്ക മനസ്സുണ്ടെങ്കിൽ ഒരുത്തിയെ കെട്ടാം എന്നു
പറഞ്ഞു. എത്ര കാലം നിന്റെ കൂട പാർക്കെണം എന്നു ചോദിച്ചപ്പോൾ, ഞാൻ
ജീവിക്കുന്നവരെയും എന്നു അവൻ പറഞ്ഞു.

ക്രിസ്തി: പിന്നെ നീ വൃദ്ധനോടു ആ കാര്യം എങ്ങിനെ തീർത്തു?

വിശ്വ: അവന്റെ വാക്കു എത്രയും നല്ലതെന്നു ആദിയിൽ ഞാൻ
വിചാരിച്ചു മനസ്സുമിളകി എങ്കിലും, മുഖം നോക്കിയപ്പോൾ പഴയ മനുഷ്യനെ
അവന്റെ പ്രവൃത്തികളോടു കൂടെ വീഴ്ത്തുക (കൊല. 39) എന്നൊരു എഴുത്തു
അവന്റെ നെറ്റിമേലുള്ളതു കണ്ടു.

ക്രിസ്തി: അപ്പോൾ നിന്റെ ഭാവം എങ്ങിനെ ആയി?

വിശ്വ: ഇവൻ ഇപ്പോൾ എന്തുതന്നെ പറഞ്ഞാലും എത്ര മാനിച്ചാലും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/273&oldid=199973" എന്ന താളിൽനിന്ന് ശേഖരിച്ചത്