താൾ:33A11415.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 സഞ്ചാരിയുടെ പ്രയാണം

ലോകത്തിൽ എങ്ങും പ്രസിദ്ധമാക്കി. തന്റെ കല്പന ലംഘിച്ചു പണം തരാതെ
വേറെയൊരു വഴിയായി ചിയോനിലേക്ക് പോകുവാൻ നോക്കിയ സഞ്ചാരികളെ
ഹിംസിച്ചു കൊല്ലുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ സഞ്ചാരിവീരനായ
ഒരുവൻ സുന്ദരപുരിയിലെ ഗൃഹവൃത്താന്തങ്ങളെ കണ്ടും, രാപ്പകൽ വായിച്ചു
ധ്യാനിച്ചും പ്രാർത്ഥിച്ചും കൊണ്ടു, ചിയോൻ വഴിയുടെ ന്യായങ്ങളെയും
ദിഗ്വിശേഷങ്ങളെയും ഗ്രഹിച്ചു, ലോകത്തിൽ എല്ലാടവും അറിയിച്ചപ്പോൾ,
അനേക സഞ്ചാരികൾ കൂട വന്നു, രാക്ഷസന്റെ ചുവരിനെ ഇടിച്ചു നീക്കി,
അവന്റെ ദൂഷ്യങ്ങളെ എല്ലാം വെളിപ്പെടുത്തുകയാൽ, പലരും അവനെ
ഉപേക്ഷിച്ചു. മഹത്വവും ദിവസേന കുറഞ്ഞു പോകുന്നുണ്ടു. അതുകൊണ്ടു
അവന്റെദഃഖവും കോപവും പെരുകി, സഞ്ചാരികളെ കണ്ടാൽ ഹിംസിപ്പാൻ
മനസ്സാകുന്നു എങ്കിലും പാടില്ലായ്കകൊണ്ടു വിരലിനെ കടിച്ചു കൊണ്ടിരുന്നു.

മുഹമ്മദ് രാക്ഷസൻ 1200 വർഷം മുമ്പെ ജനിച്ചു ജ്യേഷ്ഠാനുജന്മാരായ
വിഗ്രഹാസുരപ്പാപ്പാമാരോടു യുദ്ധം ചെയ്തു രാജ്യവും അതിക്രമിച്ചു, ഒരു വലിയ
അംശം നശിപ്പിച്ചു സ്വാധീനമാക്കി വളരെ മഹത്വത്തോട് വാണു
വിശ്വസ്തന്മാർക്ക എല്ലാ വിധമുള്ള ജഡമോഹദ്രവ്യങ്ങളെ നല്കി, മേലും
പ്രപഞ്ചസുഖാദി ഭോഗങ്ങളാൽ നിറഞ്ഞ സുവർക്കം (സർഗ്ഗം) അവകാശമായി
വരും, ശേഷമുള്ളവരൊക്ക നിത്യ നരകാഗ്നിയിൽ ഇരിക്കേണ്ടിവരും എന്നു
ഉപദേശിച്ചു, അവനെ സേവിക്കാത്തവരെയും പല സഞ്ചാരികളെയും ഉപദ്രവിച്ചു
കൊന്നതിനാൽ അവൻ ലോകത്തിൽ ഭയങ്കരനായി തീർന്നു. ഈ ദിവസം
വരെയും അവന്റെ കോപം വലിയതും, വാൾ കൂർമ്മയുള്ളതുമാകുന്നു; പൊരുതി
ജയിപ്പാൻ ആഗ്രഹിക്കുന്നു എങ്കിലും, ഇപ്പോൾ വൃദ്ധത, അവീൻ സേവ,
സ്ത്രീഭോഗം, മുതലായവറ്റാൽ കുഴങ്ങി തമ്പിൽ പാർത്ത നേരം
പോക്കേണ്ടതിന്നു വെളുത്ത താടിയെ ഓമ്പികൊണ്ടിരിക്കുന്നു. അവനെ കാത്ത
ലായള്ളാ ഇല്ലള്ളാ മുഹമ്മദ്റസൂലള്ളാ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നവർ
കടന്നു വരുന്ന സഞ്ചാരികളെ പരിഹസിച്ചും നിന്ദിച്ചും, പൂഴിയും ചരലും
എറിഞ്ഞും തുപ്പിയും കൊണ്ടു, കുറയ സൌഖ്യക്കേടു വരുത്തും.

ക്രിസ്തിയൻ രാക്ഷസന്മാരുടെ ഗുഹകൂടാരങ്ങളെ ഒരു വിഘ്നം കൂടാതെ
കടന്ന ശേഷം, വളരെ സന്തോഷിച്ചു മരണനിഴലിന്റെ താഴ്വരയിൽ സഹിച്ച
കഷ്ടങ്ങളെയും കർത്താവിനാൽ തനിക്ക ഉണ്ടായ രക്ഷയെയും ഓർത്തു.

ഹാ അത്ഭുതം പെരുത്ത ലോകം
ഈ സങ്കടത്തിലുള്ള ശോകം
അകന്നു ജീവനുണ്ടല്ലൊ.
നമോസ്തുതെ തുണെച്ച ഹസ്തം
തമോബലം നിന്നാലെ ഗ്രസ്തം
നിൻ ഊക്കം ആജ്ഞയും വിശ്വസ്തം.
എന്നേക്കും വാഴ്ക എൻ വിഭോ!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/270&oldid=199970" എന്ന താളിൽനിന്ന് ശേഖരിച്ചത്