താൾ:33A11415.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 197

ഹാ വികൃതി നിന്റെ ജ്യേഷ്ഠന്മാരെ പലരെയും ഞാൻ കൊന്ന പ്രകാരം
നിന്നെയും കൊല്ലും എന്നു പറഞ്ഞു, വിരലിനെ കടിച്ചു എങ്കിലും എന്നും
ചെയ്വാൻ പാടില്ലാതെ വന്നു.

അവൻ പിന്നെയും അല്പം നടന്നശേഷം, വഴിയുടെ ഇടഭാഗത്തു ഒരു
വലിയ കൂടാരത്തിൽ ജ്യേഷ്ഠാനുജന്മാരായ വിഗ്രഹാസുരപ്പാപ്പാമാരുടെ
വൈരിയായ മുഹമ്മദ് രാക്ഷസൻ പച്ചത്തലപ്പാവ് കെട്ടി, അതിൽ
അർദ്ധചന്ദ്രാകാരം ധരിച്ചും വലിയ അങ്കി ഉടുത്തും വലങ്കൈയിൽ വാളും
ഇടങ്കൈയിൽ കുറാനും പിടിച്ചും കൊണ്ടിരിക്കുന്നതും, ചുറ്റും ലായള്ളാ ഇല്ലള്ളാ
മഹമ്മദ്റസൂലള്ളാ എന്നു വിളിക്കുന്നവരെയും അസംഖ്യമായി കണ്ടു. അവിടെ
ക്രിസ്തിയൻ വളരെ പരിഹാസവും ആർപ്പും മറ്റും കേട്ടു, പൂഴിയും ചരലും
അല്പം കൊണ്ടു എങ്കിലും വേറെയൊരു ദോഷവും വന്നില്ല.

ക്രിസ്തിയന്നു ആ പ്രദേശത്തിൽ നാശം വരായ്കകൊണ്ടു ഞാൻ വളരെ
അതിശയിച്ചു. രാക്ഷസന്മാരുടെ പൂർവ്വാവസ്ഥയെ അന്വേഷിച്ചു കേട്ടതാവിത്:
വിഗ്രഹാസുരൻ പണ്ടു ഭൂലോകം ഒക്കയും അടക്കി, തന്റെ കോട്ടയിൽ
എണ്ണമില്ലാതോളം വിദ്വാന്മാർ, കവികൾ, ജ്യോതിഷക്കാർ, പൊൻ, വെള്ളി
മുതലായ സമ്പത്തും മറ്റും ചേർത്തു, വലിയ മഹത്വത്തോടെ വാണു
കൊണ്ടിരുന്നു എങ്കിലും, ചിയോൻ കർത്താവ് വിഗ്രഹാസുരന്റെ രാജ്യത്തൂടെ
ചിയോനിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങിയപ്പോൾ, ഘോരയുദ്ധം
ഉണ്ടായി, രാജാവ് താനും അവന്റെ സൈന്യത്തിൽ ഏറിയൊരു വിശ്വസ്തരും
പടയിൽ വീണു, സ്വർഗ്ഗം പ്രാപിച്ചശേഷം, രാക്ഷസനും തളർന്നു മുറിയേറ്റു
വീണു പകൽ കാലത്തു അർദ്ധപ്രാണനായി കിടന്നു. രാത്രിയിൽ മാത്രം
സഞ്ചാരികളെ ഉപദ്രവിപ്പാൻ ശേഷിയുണ്ടാകകൊണ്ടു പ്രകാശത്തിൽ നടക്കുന്ന
ക്രിസ്തിയനെ ഉപദ്രവിക്കാതെ ഇരുന്നു.

വിഗ്രഹാസുരന്റെ അനുജനായ പാപ്പാ ഏറിയ സമയം ജ്യേഷ്ഠന്റെ
കോട്ടയിൽ തന്നെ പാർത്തു, വിദ്യയെല്ലാം ശീലിച്ചു മഹാകൌശലക്കാരനായി
തീർന്നു, ജ്യേഷ്ഠൻ തോറ്റുപോയി എന്നു കണ്ടപ്പോൾ, ചിയോൻരാജാവിന്നു
സമ്മാനങ്ങളെ കൊണ്ടു വന്നു കീഴടങ്ങി വന്ദിച്ചു, അവന്റെ നാമത്തിൽ
വാഴുവാൻ തുടങ്ങി, ലോകമഹത്വത്തെയും ഏറിയ സൈന്യങ്ങളെയും തന്റെ
കോട്ടയിൽ ചേർത്തു, ഇഷ്ടന്മാർക്ക കിരീടങ്ങളെ നല്കി രാജാക്കന്മാരാക്കി,
ജ്യേഷ്ഠന്റെ ശാസ്ത്രികളോടു കൂട പഠിച്ച ജ്ഞാനത്താൽ വളരെ
മാനുഷകല്പിതങ്ങളെ ഉണ്ടാക്കി, രാജ്യനീതികളെ മാറ്റി, ചിയോൻവഴിയെ
ഒരു ചുവർ കെട്ടി അടെച്ചു, ചുവരിൽ ഒരു ചെറു വാതിൽ തുറന്നു വെച്ചു എന്നെ
വന്ദിച്ചു എന്റെ കല്പന ആചരിച്ചു കൈക്കൂലിയും കൊടുത്തു വരുന്ന
ജനങ്ങൾക്കു മാത്രം എന്റെ വാതിൽക്കൽ കൂടെ കടന്നു ചിയോൻ
പട്ടണത്തിലേക്ക് പൊകാം, ശേഷമുള്ളവരൊക്കെ നരകത്തിൽ വീഴും എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/269&oldid=199969" എന്ന താളിൽനിന്ന് ശേഖരിച്ചത്