താൾ:33A11415.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 195

എങ്കിലും, അതിനാൽ ഇവിടെ എന്തുപകാരം വന്നു എന്നു വിചാരിച്ചു വാൾ
ഉറയിൽ ഇട്ടു സർവ്വ പ്രാർത്ഥന എന്ന ആയുധം എടുത്തു കർത്താവെ എന്റെ
ആത്മാവെ രക്ഷിക്കേണമെ എന്നു വിളിച്ചു നടന്നു, എന്നിട്ടും ജ്വാലകൾ
അവന്റെ നേരെ കാളിക്കൊണ്ടിരുന്നു. അതുമല്ലാതെ ഭയങ്കര ഒച്ചകളും പാച്ചലും
കേട്ടു. ഞാൻ ചവിട്ടുകൊണ്ടു തകർന്നു പോകും എന്നു ചിലപ്പോൾ വിചാരിച്ചു
ദുഃഖിച്ചു. ഇങ്ങിനെ ചില നാഴിക മഹാസങ്കടത്താടെ നടന്ന ശേഷം, ആർപ്പും
വിളിയും കേട്ടു പിശാച്സൈന്യം വരുന്നുണ്ടെന്നു വിചാരിച്ചു സ്തംഭിച്ചു ഇനി
എന്തു വേണ്ടു? മടങ്ങി പോകയോ മുമ്പോട്ടു നടക്കയൊ ഏതു നല്ലൂ എന്നു
നിനെച്ചു. ഒരു സമയം മടങ്ങിപ്പോവാൻ ഭാവിച്ചു എങ്കിലും ഉടനെ അതു കാര്യമല്ല,
വഴി അധികം നടന്നു സങ്കടങ്ങളും വളരെ സഹിച്ചതല്ലാതെ തിരിച്ചു പോയാൽ
കുഴിയിലൊ പൊയ്കയിലൊ വീഴുവാൻ സംഗതി ഉണ്ടാകും എന്നോർത്തു
തനിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ, പേയ്കൾ അടുത്തു വന്ന സമയത്തു "
ഞാൻ കർത്താവിന്റെ ശക്തിയിൽ നടക്കും" എന്നവൻ മഹാശബ്ദത്തോടെ
നിലവിളിച്ചാറെ, അവർ ഭ്രമിച്ചു മണ്ടിപ്പോയി.

ഇങ്ങിനെയുള്ള കഷ്ടങ്ങളാൽ ക്രിസ്തിയൻ വളരെ കലങ്ങി വലഞ്ഞു
സ്വശബ്ദം പോലും തിരിച്ചറിയാതവണ്ണം വലഞ്ഞു സ്വശബ്ദം പോലും
തിരിച്ചറിയാതവണ്ണം വിഷമിച്ചു നരകത്തിന്റെ വാതിൽ കടന്നപ്പോൾ തന്നെ,
ഒരു ദുർഭൂതം പതുക്കെ അവന്റെ പിറകിൽ വന്നു, പല ദൂഷണവാക്കുകളെ
ചെവിയിൽ മന്ത്രിച്ചതു തന്റെ മനസ്സിൽനിന്നു തന്നെ ഉൾപ്പെട്ടു വരുന്നു എന്നു
വിചാരിച്ചു മഹാ സങ്കടത്തിലായി. അയ്യൊ എന്റെ കർത്താവിനെ ഞാൻ
ദുഷിച്ചുവൊ? എന്നു ചൊല്ലി ദുഃഖിച്ചു കൊണ്ടിരുന്നു, ആ ദൂഷണങ്ങളുടെ
കാരണം അവൻ അന്നു അറിഞ്ഞില്ല. അവറ്റെ കേൾക്കാതിരിക്കേണ്ടതിന്നു
ചെവി പൊത്തുവാൻ ആവശ്യം എന്നു ഓർത്തതുമില്ല.

ക്രിസ്തിയൻ വളരെ സമയം ഇങ്ങിനെ ദുഃഖിച്ചു നടന്ന ശേഷം,
"മരണനിഴലിൻ താഴ്വരയൂടെ നടന്നാലും ഞാൻ തിമ്മ ഭയപ്പെടുകയില്ല; നീ
അല്ലൊ എന്റെ കൂടെ ഉണ്ടു" (സങ്കീ, 23,4) എന്ന മുന്നടക്കുന്നൊരു മനുഷ്യന്റെ
വാക്കു കേട്ടു സന്തോഷിച്ചു ഞാൻ തന്നെ അല്ല, ദൈവത്തെ ഭയപ്പെടുന്ന മറ്റും
പല ജനങ്ങളും ഈ താഴ്വരയിൽ സഞ്ചരിക്കുന്നുണ്ടു. പിന്നെ ഇരുട്ടും
സങ്കടവുമുള്ള ഈ സ്ഥലത്തു തന്നെ ദൈവം അവരോടു കൂട ഉണ്ടാകകൊണ്ടു,
ദിക്കിന്റെ ദോഷം നിമിത്തം അത് അറിവാൻ പാടില്ലെങ്കിലും അവൻ എന്റെ
കൂടയും ഇരിക്കും നിശ്ചയം. അതു കൂടാതെ വേഗം നടന്നു മുമ്പിലുള്ളവരോടു
ചേർന്നുനടക്കാം എന്നു വിചാരിച്ചത് ആശ്വാസമായി വന്നു, മുമ്പിൽ നടന്നവനെ
വിളിച്ചു എങ്കിലും, അവനും താൻ ഏകനായി നടക്കുന്നു എന്നു വിചാരിച്ചു
ഉത്തരം പറഞ്ഞില്ല. അങ്ങിനെ ഇരിക്കുമ്പോൾ നേരം പുലർന്നു, അവൻ
മരണനിഴലിനെ പ്രഭാതകാലമാക്കി മാറ്റി (അമൊ. 5,8) എന്നു ക്രിസ്തിയനും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/267&oldid=199967" എന്ന താളിൽനിന്ന് ശേഖരിച്ചത്