താൾ:33A11415.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 സഞ്ചാരിയുടെ പ്രയാണം

ക്രിസ്തി: എന്തിന്നു? കാര്യം എന്തു?

അവർ: കാര്യമൊ? കഴിയുന്നെടത്തോളം ഈ വഴിയിൽ നടന്നു, ഞങ്ങൾ
ഇനിയും അല്പം മാത്രം അങ്ങോട്ടു പോയെങ്കിൽ മടങ്ങിവന്നു വർത്തമാനം
അറിയിപ്പാൻ സംഗതി വരികയില്ലയായിരുന്നു.

ക്രിസ്തി: എന്നാൽ നിങ്ങൾ കണ്ടതെന്തു?

അവർ: ഞങ്ങൾ മരണനിഴലിന്റെ താഴ്ചവരയിൽ എത്തുമാറായി
കഷ്ടങ്ങളിലകപ്പെടും മുമ്പെ അവറ്റെ കണ്ടതു ഞങ്ങളുടെ ഭാഗ്യം.

ക്രിസ്തി: എന്നാൽ നിങ്ങൾ കണ്ടതു പറയരുതൊ?

അവർ: പറയാം: ഈ താഴ്വരകരിപോലെ കറുത്തതും,
ദുർഭൂതപിശാചുകൾ, പെരിമ്പാമ്പുകൾ എന്നിവ നിറഞ്ഞതും ചങ്ങല ഇട്ടു
പ്രാണസങ്കടമായ ജനങ്ങളുടെ കരച്ചലും നിലവിളിയും കേട്ടതല്ലാതെ,
ഭയങ്കരമായ കാർമ്മേഘങ്ങളും മരണത്തിന്റെ ചിറകുകളും മീതെ കാണ്മാൻ
ഉണ്ടു ചുരുക്കി പറഞ്ഞാൽ അവിടെ എല്ലാം ഘോരതയും
ക്രമക്കേടുമായിരിക്കുന്നു സത്യം.

ക്രിസ്തി: എന്നാലും വാഞ്ച്ഛിതസ്ഥലത്തേക്ക പോവാൻ എന്റെ വഴി
ഇത് തന്നെ എന്നു പറഞ്ഞാറെ,

അവർ: അതു നിന്റെ ഇഷ്ടം ഞങ്ങൾ മറെറാരു വഴിയെ അന്വേഷിക്കും.

എന്നു ചൊല്ലി പോയശേഷം, ക്രിസ്തിയൻ വാളൂരി പിടിച്ചു
മുമ്പോട്ടുതന്നെ നടക്കെയും ചെയ്തു.

അനന്തരം ഞാൻ സ്വപ്നത്തിൽ ക്രിസ്തിയന്റെ വഴിയെ നോക്കി ഇതാ
വലത്തു ഭാഗത്തു എത്രയും വിസ്താരമുള്ളൊരു കുഴി, അതിലേക്ക് പണ്ടു
പണ്ടേ കണ്ണുകാണാത്തവർ കുരുടന്മാരെ നടത്തി ഇരുവരും വീണു നശിക്കയും
ചെയ്തു. ഇടഭാഗത്തു ഒരു പൊയ്ക ഉണ്ടു, അതിൽ ഒരു നീതിമാൻ അകപ്പെട്ടാലും
ഉറച്ചു നില്പാനായി നിലം കിട്ടുന്നില്ല; ദാവീദ് രാജാവ് ഒരിക്കൽ ആയതിൽ
വീണു. ശക്തിമാനായവൻ അവനെ കരേറ്റിട്ടില്ലെങ്കിൽ സംശയം കൂടാതെ
മുങ്ങി പോകുമായിരുന്നു (സങ്കീ. 40, 12)

വഴിയും മഹാദുർഘടമാകകൊണ്ടു ക്രിസ്തിയൻ വളരെ ദുഃഖിച്ചു,
ഇരുളിൽ തപ്പിത്തപ്പി നടന്നു കുഴിയെ സൂക്ഷിച്ചു പൊയ്കയിൽ
അകപ്പെടായ്വാൻ നോക്കിയപ്പോൾ, കുഴിയിൽ വീഴുമാറായി. ഇങ്ങിനെ അവൻ
നടന്നു വീർത്തു വഴി നല്ലവണ്ണം കാണായ്കകൊണ്ടു ഒരു കാൽ ഇങ്ങോട്ടു
വലിച്ച നേരം അതു എവിടെയൊ എതിന്മേലോ വെക്കേണ്ടു എന്നു പലപ്പോഴും
അറിയാതെ ഇരുന്നു. താഴ്വരയുടെ നടുവിലും വഴി സമീപത്തും ഇരിക്കുന്ന
നരകവാതിലോളം എത്തിയാറെ, മഹാശബ്ദത്തോടെ അഗ്നിജ്വാലകളും
പുകയും തീപ്പൊരികളും അസംഖ്യമായി ചുറ്റും പാറി തെറിച്ചതുകൊണ്ടും
ക്രിസ്തിയൻ ഞാൻ ഇനി എന്തു ചെയ്യേണ്ടു? അപ്പൊല്യനെ വാളാൽ ജയിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/266&oldid=199966" എന്ന താളിൽനിന്ന് ശേഖരിച്ചത്