താൾ:33A11415.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 സഞ്ചാരിയുടെ പ്രയാണം

ഏതു വേണ്ടു? എന്നു വിചാരിച്ചു വ്യാകുലനായപ്പോൾ, പുറത്തു ആയുധങ്ങൾ
ഇല്ലല്ലൊ ഞാൻ തിരിഞ്ഞു ഓടിപ്പോയാൽ, ശത്രു വന്നു അസ്ത്രം എയ്തു
മുറി ഏല്പിക്കാൻ ഒരു പ്രയാസമില്ല എന്നോർത്തു, നിന്നു പൊരുതുന്നതു തന്നെ
ആവശ്യം പ്രാണരക്ഷമാത്രം വേണ്ടിയിരുന്നാലും നിലനില്ക്ക അത്രെ നല്ലു
എന്നു നിശ്ചയിച്ചു നടക്കും സമയം, അപ്പോല്യൻ എതിരേറ്റു. ആ രാക്ഷസന്റെ
വേഷം അതിഭയങ്കരം. മീനിന്നു ചെതുമ്പൽ എന്നപോലെ കനത്ത അവന്റെ
പുതപ്പും, കടവാതിലിന്നു എന്നപോലെ ചിറകും, കരടിക്കുള്ളതുപോലെ
കാലുകളും, സിംഹമുഖമുണ്ടായതുമല്ലാതെ അവന്റെ വയറ്റിൽനിന്നു തീയും
പുകയും പുറപ്പെട്ടു വന്നു, ക്രിസ്തിയന്റെ അടുക്കൽ എത്തിയപ്പോൾ അവനെ
ക്രുദ്ധിച്ചുനോക്കി: നീ എവിടെനിന്നു വരുന്നു? യാത്ര എവിടേക്ക് എന്നു ചോദിച്ചു.

ക്രിസ്തി: നാനാദോഷവും നിറഞ്ഞിരിക്കുന്ന നാശപുരം വിട്ടു ഞാൻ
ചിയോൻ നഗരത്തിലേക്ക് പോകുന്നു.

അപ്പോല്യൻ: ആ രാജ്യമെല്ലാം എനിക്കുള്ളതു അതിലെ നാഥനും ദേവനും
ഞാൻ തന്നെ ആകുന്നു. നീയും എന്റെ കുടിയാൻ, വിട്ടുപോവാൻ എന്തു
സംഗതി? നിന്നെകൊണ്ടു ഇനിയും പണി എടുപ്പിച്ചു ലാഭം വരുത്തുവാൻ
വിചാരിച്ചില്ലെങ്കിൽ ക്ഷണത്തിൽ തച്ചു കൊന്നു കളയുമായിരുന്നു.

ക്രിസ്തി: ഞാൻ നിന്റെ രാജ്യത്തിൽ ജനിച്ചു എങ്കിലും നിന്റെ വേല
കഠിനവും കൂലി ജീവരക്ഷെക്കായി പോരാത്തതുമായിരിക്കുന്നു. (പാപത്തിന്റെ
കൂലി മരണമല്ലൊ രോമ. 6. 23) അതുകൊണ്ടു പുരുഷപ്രായം വന്നശേഷം എല്ലാ
സുബുദ്ധികൾ ചെയ്യുന്നത്പോലെ ഞാനും എന്തു നല്ലു എന്നുനോക്കി നടന്നതെ
ഉള്ളു.

അപ്പോ: കുടിയാന്മാരെ വെറുതെ പോയ്ക്കളവാൻ വിടുന്ന രാജാവ്
ലോകത്തിൽ ഇല്ലല്ലൊ. ഞാനും നിന്നെ വെറുതെ വിടുന്നില്ല. വേലയും കൂലിയും
കൊണ്ടു ഒരു സങ്കടം വേണ്ടാ മടങ്ങി വന്നാൽ നമ്മുടെ രാജ്യത്തിലെ സകല
സമ്പത്തും ഞാൻ നിണക്ക് തരും നിശ്ചയം.

ക്രിസ്തി: ഞാൻ രാജാധിരാജാവിനെ തന്നെ സേവിച്ചു തുടങ്ങിയിരിക്കുന്നു;
പിന്നെ നിന്നോടു കൂട മടങ്ങി വരുവാൻ കഴിവുണ്ടോ?

അപ്പോ: അയ്യൊ മൂഢ! ആന, കുതിര, ആടു, കോഴി, താടി, മീശ, കണ്ടില്ലെ?
ആ രാജാവിനെ സേവിപ്പാൻ മുതിർന്നവർ മിക്കവാറും അവനെ ഉപേക്ഷിച്ചു
എന്റെ അടുക്കൽ മടങ്ങി വരുന്നൊരു മര്യാദ ഉണ്ടു; അപ്രകാരം നീയും ചെയ്താൽ
ഗുണം വരും.

ക്രിസ്തി: ഞാൻ കൈ അടിച്ചു നിത്യം സേവിപ്പാൻ സത്യം ചെയ്തത. അവനെ
വിട്ടു മടങ്ങിപോന്നാൽ ദ്രോഹിയായി തൂങ്ങി മരിക്കേണ്ടതല്ലോ?

അപ്പൊ: നീ എന്നോടും ദ്രോഹം ചെയ്തു എങ്കിലും മടങ്ങി വന്നാൽ, ഞാൻ
എല്ലാ അപരാധങ്ങളെ ക്ഷമിച്ചു ഓമനിക്കും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/262&oldid=199961" എന്ന താളിൽനിന്ന് ശേഖരിച്ചത്