താൾ:33A11415.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 189

തെളിഞ്ഞു. അവൻ ആ സ്ഥലത്തിന്റെ പേർ എന്തെന്നു? ചോദിച്ചാറെ, ആയതും
ഈ കുന്നുപോലെ സകല സഞ്ചാരികൾക്കും ഉപകാരത്തിന്നായിരിക്കുന്ന
ഇമ്മാനുവേലിന്റെ രാജ്യം തന്നെ. അവിടെ സ്നേഹം ഏറിയ ഇടയന്മാർ നിന്നെ
വാനപട്ടണത്തിൻ വാതിലിനെ കാണിക്കും എന്നവർ പറഞ്ഞു.

അനന്തരം ക്രിസ്തിയൻ: ഞാൻ ഇപ്പോൾ യാത്രയാകട്ടെ? എന്നു
ചോദിച്ചാറെ, അവർ സമ്മതിച്ചു അവനെ ആയുധശാലയിൽ കടത്തി
കർത്താവിന്റെ തികവുള്ള പോർക്കോപ്പുകളെ ധരിപ്പിച്ചു വഴിക്കലെ വല്ല
ശത്രുവും വന്നാൽ ഇതുകൊണ്ടു ജയിക്ക എന്നു പറഞ്ഞു. അതിന്റെ ശേഷം
അവൻ ആയുധക്കാരനായി സ്നേഹിതന്മാരോടുകൂടി വാതിൽക്കൽ ചെന്നു,
കാവൽക്കാരനെ കണ്ടു വല്ല സഞ്ചാരികളും കടന്നു പോയൊ? എന്നു
ചോദിച്ചാറെ,

കാവല്ക്കാരൻ : ഒരുത്തന്നെ ഞാൻ കണ്ടു.

ക്രിസ്തി: അവന്റെ പേർ എന്തു എന്നു ചോദിച്ചുവൊ?

കാവൽ: ചോദിച്ചു, വിശ്വസ്തൻ എന്നവൻ പറഞ്ഞു.

ക്രിസ്തി: ഹോ എനിക്കറിയാം; അവൻ എന്റെ നാട്ടുകാരനും
അയല്ക്കാരനും തന്നെ ആകുന്നു. ഞാൻ ജനിച്ച രാജ്യത്തുനിന്നു വരുന്നു,
അവൻ ദൂരെ എത്തുമാറായൊ?

കാവൽ: കുന്നിന്റെ താഴെ എത്തീട്ടുണ്ടായിരിക്കും.

ക്രിസ്തി: നല്ലതു സ്നേഹിതാ! സലാം നീ എനിക്ക് ചെയ്ത ഉപകാരം
നിമിത്തം കർത്താവ് നിന്നോടു കൂട ഇരുന്നു, നിണക്ക് വന്ന ദൈവാനുഗ്രഹങ്ങളെ
ഏറ്റവും വർദ്ധിപ്പിക്കേണമെ എന്നു പറഞ്ഞു.

പിന്നെ അവൻ യാത്രയായപ്പോൾ, വിവേകി, ഭക്തി, സുബുദ്ധി, പ്രീതി
എന്നീ നാലുപേർ കുന്നിന്റെ താഴെയോളം അവനോടു കൂട പോവാൻ
നിശ്ചയിച്ചു. ഒരുമിച്ചു നടന്നു സംസാരിച്ചു കുന്നിന്റെ ഇറക്കത്തിൽ
എത്തിയാറെ, ക്രിസ്തിയൻ: ഈ ചുരം കയറുവാൻ വിഷമമായിരുന്നു,
ഇറങ്ങുവാനും കഷ്ടംതന്നെ എന്നു പറഞ്ഞതു കേട്ടു.

സുബുദ്ധി: സത്യം തന്നെ, കാൽ തെറ്റി വഴുതി വീഴാതെ
വിനയതാഴ്വരയിലേക്ക് ഇറങ്ങി ചെല്ലുവാൻ മഹാ പ്രയാസം, ആയത്കൊണ്ടു
ഞങ്ങൾ മലയുടെ അടിയോളം നിന്നോടു കൂട വരുന്നു എന്നു പറഞ്ഞാറെ,

അവൻ വളരെ സൂക്ഷിച്ചിറങ്ങി എങ്കിലും, രണ്ടുമുന്നു വട്ടം കാൽ തെറ്റി
വീഴുവാൻ ഭാവിച്ചു. അടിയിൽ എത്തിയശേഷം അവർ ക്രിസ്തിയന്നു ഒരപ്പവും
ഒരു കുപ്പി വീഞ്ഞും മുന്തിരിങ്ങാക്കുലയും കൊടുത്തു അവനെ പറഞ്ഞയച്ചു.
വിനയതാഴ്വരയിൽ ക്രിസ്തിയന്നു വന്ന സങ്കടം എത്രയും വലിയതായിരുന്നു.
അവൻ അല്പം വഴി നടന്നശേഷം, രാക്ഷസനായ അപ്പൊല്യൻ വയലിൽകൂടി
വരുന്നതു കണ്ടു. പേടിച്ചു വിറെച്ചു ഇനി പാഞ്ഞു കളകയൊ നില്ക്കയൊ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/261&oldid=199960" എന്ന താളിൽനിന്ന് ശേഖരിച്ചത്