താൾ:33A11415.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 സഞ്ചാരിയുടെ പ്രയാണം

പുസ്തകശാലയിൽ കടത്തി, അനാദികാലപുത്രനും ദൈവജാതനുമായ
ചിയോൻകർത്താവിന്റെ വംശവഴിയും അവന്റെ പ്രവൃത്തി വിവരവും അവൻ
തന്റെ സേവെക്കായി അഴിയാത്ത ഭവനങ്ങളിൽ പാർപ്പിച്ചിരിക്കുന്ന അനേക
ജനങ്ങളുടെ നാമങ്ങളും മറ്റും കാണിച്ചും അവന്റെ ഭൃത്യന്മാർ പലരും
വിശ്വാസത്താൽ രാജ്യങ്ങളെ അടക്കി നീതിയെ നടത്തി, വാഗ്ദത്തങ്ങളെ
കൈക്കലാക്കി സിംഹമുഖങ്ങളെ അടെച്ചു അഗ്നിബലത്തെ കെടുത്തു. വാളിൻ
വായിൽനിന്നു തെറ്റി ബലക്ഷയത്തിൽ നിന്നു ആശ്വസിച്ചു യുദ്ധത്തിൽ
ഊക്കരായ് ചമഞ്ഞു, അന്യന്മാരുടെ പാളയങ്ങളെ നീക്കിയും ചെയ്ത
വൃത്താന്തങ്ങളെ വായിച്ചു, (എബ്ര. 11, 33, 34)

പിന്നെ കർത്താവ് തനിക്കും തന്റെ പ്രവൃത്തിക്കും മുമ്പെ എത്രയും
വിരോധം ചെയ്തവരെ തന്നെ കൈക്കൊണ്ടു, രക്ഷിപ്പാൻ വിചാരിക്കുന്നു എന്നും
മറ്റും വീട്ടുവർത്തമാനങ്ങളെ വായിച്ചു ക്രിസ്തിയനെ കേൾപ്പിച്ചു. അതുകൂടാതെ,
പഴയതും പുതിയതുമായ കഥകളെയും ശത്രുക്കളുടെ ഭയഭ്രമത്തിനായും
സഞ്ചാരികളുടെ ആശ്വാസസന്തോഷത്തിനായും ഇനിനിവൃത്തി വരേണ്ടുന്ന
ഗംഭീരപ്രവാചകങ്ങളെയും ക്രിസ്തിയൻ കണ്ടു അതിശയിച്ചു.

പിറ്റെദിവസം അവർ അവനെ ആയുധശാലയിലേക്ക് കൊണ്ടുപോയി
കർത്താവ് സഞ്ചാരികൾക്ക വേണ്ടി വെച്ച വാൾ, പരിച, തലക്കോരിക,
മാർക്കവചം സർവ്വപ്രാർത്ഥന, ഒരിക്കലും പഴുതാകാത്ത ചെരിപ്പു എന്ന
ആയുധക്കൂട്ടങ്ങളെ കാണിച്ചു, നക്ഷത്രജാലം പോലെയുള്ള ജനസംഘത്തിന്നു
കർത്താവിന്റെ സേവക്കായിട്ടു ആയുധങ്ങൾ വേണ്ടുവോളം ഉണ്ടു എന്നു
പറകയും ചെയ്തു.

അതിന്റെ ശേഷം കർത്താവിന്റെ പല വേലക്കാർ പണ്ടു അത്ഭതങ്ങളെ
പ്രവൃത്തിക്കയിൽ പ്രയോഗിച്ച ശ്രേഷ്ഠായുധങ്ങളെ കാണിച്ചതെന്തെന്നാൽ:
മോശെയുടെ ദണ്ഡും യായേലിന്റെ മുടിയും ആണിയും ഗിദ്യോന്റെ വാൾ
കാഹളം ദീപട്ടികളും, സംഗാരിന്റെ മൂരിക്കോലും ശിംശൊന്റെ അണ്ണാടി എല്ലും
ദാവീദിന്റെ കവിണയും കർത്താവ് പ്രതികാരദിവസത്തിൽ പാപമനുഷ്യനെ
ഹനിപ്പാൻവേണ്ടി നിശ്ചയിച്ച വാളും മറ്റും സന്തോഷകരമായ ഏറിയ
സാധനങ്ങളെ ക്രിസ്തിയെന്നു കാണിച്ചു.പിറ്റെദിവസം ക്രിസ്തിയൻ യാത്രയാവാൻ
വിചാരിച്ചു എങ്കിലും ഗൃഹവാസികൾ നാളെ ആകാശം തെളിഞ്ഞിരുന്നാൽ
ഇഷ്ടസ്ഥലത്തിന്നു എത്രയും സമീപമായ വാഞ്ഛിതമലകളെ
കാണിക്കുന്നതിനാൽ നിന്റെ സന്തോഷം വർദ്ധിക്കും എന്നവർ പറഞ്ഞാറെ,
അവൻ സമ്മതിച്ചു ആ ദിവസം പാർത്തു. പുലർന്നപ്പോൾ, അവർ അവനെ
വീട്ടിന്മേൽ കരേറ്റി, വടക്കോട്ടു നോക്കുവാൻ കല്പിച്ചശേഷം നോക്കി, നല്ല
പറമ്പു, പുനം, പൂത്തും കാച്ചുമിരിക്കുന്ന വൃക്ഷം മുന്തിരിങ്ങാത്തോട്ടം, കിണറു,
കുളം, ചിറ, പുഴ എന്നിവ നിറഞ്ഞു എത്രയും മനോഹരമുള്ള മലപ്രദേശം കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/260&oldid=199959" എന്ന താളിൽനിന്ന് ശേഖരിച്ചത്