താൾ:33A11415.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 187

പാപം ചെയ്യരുതു എന്നു ഞാൻ വാക്കിനാലും പ്രവൃത്തിയാലും കാണിച്ചതും,
അവർ ഗുണം എന്നു ചൊല്ലുന്നവ ഞാൻ ദോഷമാക്കി വിലക്കി ഉപേക്ഷിച്ചതും
അവർക്കു നന്നെ വെറുപ്പായി വന്നു സത്യം.

പ്രീതി: സ്വന്തക്രിയകൾ ദോഷവും സഹോദരന്റെ ക്രിയകൾ
സത്യവുമായിരുന്നത്കൊണ്ടു, കയിൽ തന്റെ സഹോദരനെ ദ്വേഷിച്ചു. നീ
ചെയ്തു സൽക്രിയകൾ നിമിത്തം ഭാര്യാപുത്രന്മാർ വെറുത്തുവെങ്കിൽ, അവരുടെ
നാശം നിണക്ക കുറ്റമായി വരികയില്ല.

ഇങ്ങനെ അവർ ഭക്ഷണമാകുവോളം സംസാരിച്ചുകൊണ്ടിരുന്നു എന്നു
ഞാൻ സ്വപ്നത്തിൽ കണ്ടു. പിന്നെ വിളമ്പിവെച്ചശേഷം, അവർ പന്തിയിൽ
ഇരുന്നു വിശേഷാഹാരങ്ങളേയും ഭക്ഷിച്ചു ശുദ്ധവീഞ്ഞിനെയും കുടിച്ചു.
ചിയോൻ, കർത്താവ് ഈ ഭവനമുണ്ടാക്കിയ കാരണം ഇന്നതെന്നും, അവൻ
വലിയ യുദ്ധവീരനായി മുല്പുക്കു മരണത്തെ നടത്തിക്കുന്നവനോടു പൊരുതു
ജയിച്ചു, തന്റെ രക്തം ചിന്നിച്ച പ്രകാരം ഇന്നതെന്നും മറ്റും അവർ പറഞ്ഞത്
കേട്ടതിനാൽ, ഞാനും അവന്റെ ഇടകലരാത്ത സ്നേഹം വിചാരിച്ചു
പ്രതിസ്നേഹം മുഴുത്തു തുടങ്ങി. ഗൃഹവാസികൾ ചിലരും മരണശേഷം അവനെ
കണ്ടു സംസാരിച്ചു. അവനെപോലെ സഞ്ചാരികളെ സ്നേഹിക്കുന്ന ആൾ
ലോകത്തിൽ എങ്ങും കാണ്മാനില്ല എന്നു അവനിൽ നിന്നു തന്നെ കേട്ട പ്രകാരം
പറഞ്ഞു, ഒരു ദൃഷ്ടാന്തവും കാണിച്ചു. അതാവിത്: സാധുക്കളായ സഞ്ചാരികളെ
വീണ്ടെടുപ്പാൻ വേണ്ടി, അവൻ സ്വതേജസ്സിനെ നീക്കിവെച്ചു എന്നും, ഇപ്പോഴും
ചിയോനിൽ തനിച്ചു പാർപ്പാൻ മനസ്സില്ലെന്നും ഏറിയൊരു സഞ്ചാരികളെ
അവിടേക്ക വരുത്തി, ഇരപ്പാളികളായി ജനിച്ചവരെ രാജാക്കന്മാരാക്കി വെച്ചു
എന്നും പറഞ്ഞു.

ഇങ്ങിനെ അവർ അർദ്ധരാത്രിയോളം സംസാരിച്ചു പിന്നെ
പ്രാർത്ഥനയാൽ തങ്ങളെ കർത്താവിങ്കൽ ഭരമേല്പിച്ചു. സഞ്ചാരിയെ
കിളിവാതിൽ കിഴക്കോട്ടുള്ള സമാധാനം എന്ന മാളികമുറിയിൽ പാർപ്പിച്ചു.

അവിടെ അവൻ പുലരുവോളം ഉറങ്ങി ഉണർന്നാറെ,

ഞാൻ എവിടെ? ഹാ എത്ര ദാനം
സഞ്ചാരികൾക്ക ബഹുമാനം
ആയിട്ടു യേശു തന്നുതേ!
പിഴക്കുദിച്ചു പരിശാന്തി
എന്നെ നടത്തി ദിവ്യക്ഷാന്തി
സ്വർഗ്ഗത്തയലിടം പാർപ്പിച്ചുതേ.

എന്നു പാടുകയും ചെയ്തു.

രാവിലെ അവർ ഒക്കെ എഴുനീറ്റു. കുറയ നേരം സംസാരിച്ചാറെ,
ഗൃഹവാസികൾ ക്രിസ്തിയനോടു നീ ഇപ്പോൾ പോകേണ്ട ഈ സ്ഥലത്തു
വിശേഷങ്ങളെ പലതും കാണിപ്പാനുണ്ടു എന്നു പറഞ്ഞു, അവനെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/259&oldid=199958" എന്ന താളിൽനിന്ന് ശേഖരിച്ചത്