താൾ:33A11415.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 സഞ്ചാരിയുടെ പ്രയാണം

ഞാൻ വളരെ വാഞ്ഛിച്ചിരിക്കുന്നു സത്യം.

അപ്പോൾ പ്രീതി ക്രിസ്തിയനോടു: നിണക്ക ഭാര്യാപുത്രന്മാരുണ്ടോ? എന്നു
ചോദിച്ചു.

ക്രിസ്തി : ഭാര്യയും നാലുമക്കളും ഉണ്ടു.

പ്രീതി: അവരെ കൊണ്ടുവരാഞ്ഞതെന്ത്?

ക്രിസ്തി: ഹാ! അവരെ കൊണ്ടുവരുവാൻ ഞാൻ എത്ര പ്രയത്നം ചെയ്തു!
അവർ എന്റെ യാത്രയെ കഴിയുംവണ്ണം വിരോധിച്ചു, കഷ്ടം എന്നു പറഞ്ഞു
കരഞ്ഞുകൊണ്ടിരുന്നു.

പ്രീതി: താമസിച്ചാൽ നാശംവരും എന്നു അവർക്ക നല്ലവണ്ണം പറഞ്ഞു
ബോധിപ്പിപ്പാൻ ആവശ്യമായിരുന്നു.

ക്രിസ്തി: ഞാൻ അങ്ങിനെ തന്നെ ചെയ്തു. ദൈവം നമ്മുടെ പട്ടണനാശത്തെ
എനിക്ക കാണിച്ചതെല്ലാം അവരോടു അറിയിച്ചു എങ്കിലും, അവർ എന്റെ
വാക്കു കളിപോലെ വിചാരിച്ചു വിശ്വസിക്കാതെ ഇരുന്നു.

പ്രീതി: നിന്റെ ഉപദേശം അവർക്ക അനുഗ്രഹമാകേണ്ടതിന്നു നീ
ദൈവത്തോടു പ്രാർത്ഥിച്ചുവോ?

ക്രിസ്തി: ഞാൻ വളരെ താല്പര്യമായി പ്രാർത്ഥിച്ചു. ഭാര്യാപുത്രന്മാരിൽ
എനിക്ക നല്ല കൂറുണ്ടു സത്യം.

പ്രീതി: നിന്റെ മനോവ്യസനവും നാശത്തെകുറിച്ചുള്ള ഭയവും
അവരോടു അറിയിച്ചുവോ? ആ നാശം നീ നന്നായി കണ്ടു എന്നും എനിക്ക
തോന്നുന്നു.

ക്രിസ്തി: ആവോളം അറിയിച്ചു. നമ്മുടെ തലമേൽ വീഴുവാൻ തൂങ്ങി
നില്ക്കുന്ന ശിക്ഷാവിധി നിമിത്തം എനിക്കുണ്ടായ ഭയവും കരച്ചിലും ഭ്രമവും
എന്റെ മുഖം കണ്ടാൽ തന്നെ അറിയേണ്ടതിന്ന സംഗതി ഉണ്ടായിരുന്നു എങ്കിലും
അവർക്കും ഒന്നും ബോധിച്ചില്ല.

പ്രീതി: അവർ വരാഞ്ഞതിന്നു എന്തു ഒഴികഴിവും പറഞ്ഞു?

ക്രിസ്തി: ലൌകികം വിടുന്നില്ല എന്നു ഭാര്യയുടെ വാക്കു; പുത്രന്മാർ
ബാല്യകളി നേരമ്പോക്കിനേയും മോഹിച്ചിട്ടു, എങ്ങിനെ എങ്കിലും എന്നെ
ഏകനായിട്ടു വിട്ടയച്ചു.

പ്രീതി: പറഞ്ഞ ഉപദേശത്തിന്നു താൻ നടപ്പിൽ വല്ല ദോഷം കാട്ടിയോ?

ക്രിസ്തി: ഉണ്ടായിരിക്കും. എനിക്ക് പാപവും കുറവുകളും വളരെ
ശേഷിപ്പുണ്ടു, മറ്റ ജനങ്ങളുടെ നന്മക്കായിട്ടു പറഞ്ഞ വാക്കുകളും
ഉപദേശങ്ങളും ദോഷമുള്ള നടപ്പുകൊണ്ടു നിഷ്ഫലമാക്കി തീർപ്പാൻ
എളുപ്പമുള്ള കാര്യം എന്നു ഞാൻ നല്ലവണ്ണം അറിയുന്നു എങ്കിലും, അവർ വല്ല
ന്യായക്കേടും കണ്ടു ഈ സഞ്ചാരാവസ്ഥയെ വെറുക്കാതിരിക്കേണ്ടതിന്നു
ഞാൻ വളരെ സൂക്ഷിച്ചു നടന്നു. ദൈവത്തിന്നും അയല്ക്കാരന്നും വിരോധമായി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/258&oldid=199957" എന്ന താളിൽനിന്ന് ശേഖരിച്ചത്