താൾ:33A11415.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 185

മടങ്ങി പോകാതെ, ഇങ്ങു എത്തുമൊ എന്നറിയുന്നില്ല; ഞാൻ
എത്തിയത്കൊണ്ടു ദൈവത്തിന്നു സ്തോത്രം. എന്നെ അകത്തു ചേർത്ത
നിങ്ങൾക്കും നമസ്കാരം.

അപ്പോൾ സുബുദ്ധി എനിക്കും ചിലത് ചോദിപ്പാനുണ്ട്; അതിന്നു തക്ക
ഉത്തരം പറഞ്ഞാലും എന്നു പറഞ്ഞു.

നിന്റെ ജന്മദേശം പലപ്പോഴും ഓർക്കുന്നുണ്ടോ?

ക്രിസ്തി: ഓർക്കാതിരിക്കയില്ല, എങ്കിലും ഞാൻ ഉപേക്ഷിച്ച ദേശം
വിചാരിക്കുമ്പോൾ ഒക്കയും വളരെ നാണവും നീരസവും തോന്നുന്നു. അതിൽ
അല്പം താൽപര്യം ഉണ്ടായിരുന്നാൽ ഏറിയ പ്രാവശ്യം മടങ്ങി ചെല്ലുവാൻ ഇട
വരുമായിരുന്നു എങ്കിലും, ഞാൻ നല്ലൊരു രാജ്യം തേടുന്നു; സ്വർഗ്ഗരാജ്യം
തന്നെ.

സുബുദ്ധി: ആ ദേശത്തിന്റെ സാമാനങ്ങൾ വല്ലതും കൊണ്ടുവന്നുവോ?

ക്രിസ്തി: അതുവും ഉണ്ടു, എന്റെ നാട്ടുകാർക്കും എനിക്കും സന്തോഷം
വരുത്തുന്ന രാഗദേഷാദികൾ ഇനിയും പല വിധേന മനസ്സിൽ പൊങ്ങിവരുന്നു.
അവ ഒന്നിലും രസമില്ല; ദുഃഖംതന്നെ തോന്നുന്നു. എനിക്ക ഇഷ്ടമായതിനെ
മാത്രം എടുപ്പാൻ സംഗതി ഉണ്ടായിരുന്നെങ്കിൽ, ആ വക ഓർക്ക തന്നെ
ചെയ്കയില്ലായിരുന്നു, എന്നതിനാൽ നന്മ ചെയ്വാൻ ഇഛ്ശിക്കുന്ന എന്റെ
പക്കൽ തിന്മ ഉണ്ടു എന്നുള്ള വ്യവസ്ഥ (അടവു, ചട്ടം) എനിക്കു വെച്ചുകാണുന്നു
(രോ. 7, 21)

സുബു: ഇങ്ങിനെ നിന്റെ മനസ്സിൽ പൊങ്ങുന്നത് ഒടുങ്ങി പോയപ്രകാരം
വല്ലപ്പോഴും തോന്നുന്നില്ലയോ?

ക്രിസ്തി: തോന്നുന്നു. അങ്ങിനെ ഉള്ള സമയം എനിക്കൊരു മഹോത്സവം
പോലെ ഇരിക്കുന്നു.

സുബു: നിന്നെ അസഹ്യപ്പെടുത്തുന്ന കാര്യങ്ങൾ ചില സമയം
ഇല്ലാതെയായി തോന്നുന്നതു എന്തു ഹേതുവാൽ എന്നു ഓർമ്മ ഉണ്ടോ?

ക്രിസ്തി: ഉണ്ടു ഞാൻ ക്രൂശിന്മേൽ കണ്ടതു ഓർത്തും എന്റെ പുതിയ
അങ്കിയെ നോക്കി വിചാരിച്ചും മടിയിലുള്ള ചീട്ടിനെ വായിച്ചും തേടുന്ന
രാജ്യത്തെ ചിന്തിച്ചും ഇരിക്കുന്നതിനാൽ അങ്ങിനെ വരും.

സുബു: ചിയോൻ മലയിലേക്ക് പോവാൻ എന്തിന്നു ഇത്ര താല്പര്യം?

ക്രിസ്തി: ക്രൂശിന്മേൽ തൂങ്ങിമരിച്ചവനെ ഞാൻ അവിടെ ജീവനോടെ
കാണും, എന്നിൽ വസിച്ചു എന്നെ അസഹ്യപ്പെടുത്തുന്ന പഴമകൾ അവിടെ
ഇല്ലാതെയാകും, അവിടെ മരണവുമില്ല, ഇഷ്ടമുള്ള കൂട്ടരോടു കൂട പാർക്കയും
ചെയ്യും. എന്റെ ഭാരം നീക്കിയവനെ ഞാൻ സ്നേഹിക്കുന്നു; എന്റെ ഉള്ളിലുള്ള
രോഗം എനിക്ക അസഹ്യം. മരണം ഇനി അടുക്കാത്ത സ്ഥലത്തു എത്തി, നിത്യം
പരിശുദ്ധൻ പരിശുദ്ധൻ എന്നു വാഴ്ചത്തി സ്തുതിക്കുന്നവരോടുകൂട പാർപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/257&oldid=199956" എന്ന താളിൽനിന്ന് ശേഖരിച്ചത്