താൾ:33A11415.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 സഞ്ചാരിയുടെ പ്രയാണം

ഭക്തി: വ്യാഖ്യാനിയുടെ വീടു കണ്ടുവൊ?

ക്രിസ്തി: അവിടെ കണ്ട കാര്യങ്ങളെ ഞാൻ ഉള്ളന്നും ഓർക്കും. പിശാച്
എന്തെല്ലാം ചെയ്താലും ക്രിസ്തന്റെ കാരുണ്യപ്രവൃത്തി മനസ്സിൽ നടത്തി
വർദ്ധിപ്പിക്കുന്നതും, ദൈവകരുണയെ ആശിപ്പാൻപോലും കഴിയാത്തവണ്ണം
പാപം ചെയ്തവന്റെ അഴിനിലയും ന്യായവിസ്താരദിവസവും വന്നു എന്നു
ഉറക്കത്തിൽ വിചാരിച്ചവന്റെ സ്വപ്നവും ഈ മൂന്നു കാര്യങ്ങൾ എപ്പോഴും
മനസ്സിൽ കുറ്റിയായി തറെച്ചിരിക്കും.

ഭക്തി: ആയാൾ തന്റെ സ്വപ്നാവസ്ഥയെ പറഞ്ഞതു കേട്ടുവൊ?

ക്രിസ്തി: കേട്ടു, അതെന്തൊരു സ്വപ്നം! അവൻ ഓരോന്നു വിവരമായി
പറഞ്ഞപ്പോൾ, എനിക്ക് വളരെ വ്യസനം ഉണ്ടായി; എങ്കിലും കേട്ടത നന്നു.

ഭക്തി: ഇത് അല്ലാതെ മറ്റു വല്ലതും കണ്ടുവോ?

ക്രിസ്തി: കണ്ടു, സ്വർണ്ണവസ്ത്രങ്ങൾ ഉടുത്തിരിക്കുന്ന ജനങ്ങൾ
പാർത്തുവരുന്നൊരു വലിയ കോട്ടയേയും കണ്ടു നിന്നപ്പോൾ, ഒരു വീരൻ
എത്തി, അവനെ തടുപ്പാൻവേണ്ടി വാതിൽക്കൽ നിന്ന ആയുധക്കാരെ നീക്കി
വഴി ഉണ്ടാക്കിയാറെ, താൻ കടന്നു നിത്യമഹത്വം പ്രാപിക്കേണം എന്ന്
മുകളിൽനിന്നു ഒരു കല്പനയും കേട്ടു, ഇങ്ങിനെയുള്ള കാര്യങ്ങൾ എന്റെ
സന്തോഷം പൂർണ്ണമാക്കി, സമയം ഉണ്ടായിരുന്നെങ്കിൽ പന്ത്രണ്ടുമാസം ആ
സജ്ജനത്തിന്റെ ഭവനത്തിൽ പാർക്കയായിരുന്നു എന്നു വിചാരിച്ചു.

ഭക്തി: പിന്നെ വഴിക്കൽ എന്തെല്ലാം കണ്ടു?

ക്രിസ്തി: ഞാൻ അല്പം നടന്നശേഷം മരത്തിന്മേൽ തൂങ്ങി ചോര
ചൊരിയിക്കുന്ന ഒരുവനെ കണ്ടുനിന്നു നോക്കിയപ്പോൾ, അത്രോടം ചുമലിൽ
ബഹു ഘനമുള്ള ഭാരം കെട്ടി നടന്നത് അഴിഞ്ഞുവീണു. ഇതെന്തൊരു വിസ്മയം
എന്നു വിചാരിച്ചു നോക്കി നോക്കി കൊണ്ടിരിക്കുമ്പോൾ, തേജസ്സുള്ള മൂന്നുപേർ
വന്നു. ഒരുത്തൻ നിന്റെ സകല പാപവും ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു,
മറ്റവൻ എന്റെ ജീർണ്ണവസ്ത്രം നീക്കി പുതിയ അങ്കിയെ ഉടുപ്പിച്ചു, മൂന്നാമൻ
എന്റെ നെറ്റിമേൽ ഈ കുറിയെ ഇട്ടു ചീട്ടിനെയും തന്നു.

ഭക്തി: ഇതു കൂടാതെ, വല്ലതും കണ്ടുവൊ?

ക്രിസ്തി: പ്രധാന കാര്യങ്ങളെ പറഞ്ഞിട്ടുണ്ടു, എങ്കിലും മറ്റും ചിലതു
കണ്ടു സത്യം, കാലുകളിൽ ചങ്ങല കെട്ടി വഴിയിരികെ ഉറങ്ങി കിടക്കുന്ന
ബുദ്ധിഹീനൻ, മടിയൻ, ഗർവ്വി എന്നീ മൂവരെ കണ്ടു, ഉണർത്തുവാൻ വിചാരിച്ചു
എങ്കിലും സാധിച്ചില്ല. പിന്നെ ആചാരവാനും കപടഭക്തനും മതിൽ വഴിയായി
വന്നു ചിയോനിലേക്ക് പോവാൻ ഭാവം കാട്ടി. വേഗം നശിച്ചുപോയി, ഞാനും
അത് അവരോടു പറഞ്ഞു എങ്കിലും, അവർ എന്റെ വാക്കു വിശ്വസിച്ചില്ല; ഈ
മലമേൽ കരേറുവാൻ എന്തൊരു പ്രയാസം? സിംഹമുഖം കടന്നുവരുവാൻ
എന്തൊരു കഷ്ടം! വാതിൽക്കലെ കാവൽക്കാരൻ സഹായിച്ചില്ലെങ്കിൽ ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/256&oldid=199955" എന്ന താളിൽനിന്ന് ശേഖരിച്ചത്