താൾ:33A11415.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 സഞ്ചാരിയുടെ പ്രയാണം

(സിംഹങ്ങൾ ചങ്ങലകൊണ്ടു കെട്ടിയിരിക്കുന്നു എന്നറിയാതെ) മരണം ഒഴിച്ചു
മറ്റൊരു വഴിയില്ല എന്നു നിനച്ചു പാഞ്ഞു കളവാൻ നോക്കിയപ്പോൾ,
ജാഗരൂകൻ എന്ന കാവൽക്കാരൻ അവന്റെ ചഞ്ചലഭാവം കണ്ടു, ഹേ ക്രിസ്തിയ
പുരുഷ! നിന്റെ ധൈര്യം കുറഞ്ഞുപോയോ? സിംഹഭയം വേണ്ടാ; അവ
വിശ്വാസപരീക്ഷക്കായിട്ടെ ഇരിക്കുന്നുള്ളു; കഴുത്തിൽ ചങ്ങല ഇട്ടു
കെട്ടിയിരിക്കുന്നു; വഴി മദ്ധ്യേ നടന്നുകൊണ്ടാൽ ഒരു ആപത്തും വരികയില്ല
എന്നു തിണ്ണം വിളിച്ചു പറഞ്ഞു.

അതിന്റെ ശേഷം അവൻ സിംഹഭയത്താൽ വിറെച്ചുകൊണ്ടു നടന്നു
എങ്കിലും, കാവൽക്കാരന്റെ ഉപദേശം നല്ലവണ്ണം സൂക്ഷിക്കയാൽ,
സിംഹനാദങ്ങൾ കേട്ടു ഭ്രമിച്ചതു കൂടാതെ മറെറാരു സങ്കടവും ഉണ്ടായില്ല.
അപ്പോൾ അവൻ കൈ രണ്ടും മുട്ടി നടന്നു കാവൽക്കാരൻ ഇരുന്ന വാതിൽക്കൽ
എത്തി നിന്നു. സഖേ! ഇത് ആരുടെ ഭവനം ഇന്നു രാത്രി ഇവിടെ പാർക്കാമോ
എന്നു ചോദിച്ചാറെ,

കാവൽക്കാരൻ : ചിയോനിലെ രാജാവ് സഞ്ചാരികളുടെ
സ്വൈരത്തിന്നായിട്ടു ഈ ഭവനം എടുപ്പിച്ചിരിക്കുന്നു. നീ എവിടെനിന്നു വരുന്നു?
യാത്ര എവിടേക്ക എന്നു ചോദിച്ചു.

ക്രിസ്തി: നാശപട്ടണത്തിൽനിന്നു ഞാൻ വരുന്നു, യാത്ര ചിയോനിലേക്ക്
തന്നെ. ഇപ്പോൾ രാത്രിയാകകൊണ്ടു ഇവിടെ പാർക്ക വേണ്ടിയിരുന്നു.

കാവൽ : നിന്റെ പേർ അറിയാമോ?

ക്രിസ്തി: അറിയാം, മുമ്പെ ഞാൻ കരുണാഹീനൻ ആയിരുന്നു, ഇപ്പോൾ
എന്റെ പേർ ക്രിസ്തിയൻ എന്നുതന്നെ; ശെമിന്റെ കൂടാരങ്ങളിൽ പാർപ്പാനായി
ദൈവം വിളിച്ച യാഫെത്യവംശക്കാരനാകുന്നു.

കാവൽ: ഇത്ര താമസിച്ചു വന്നതെന്ത്? നേരം അധികമായല്ലോ!

ക്രിസ്തി: മുമ്പെ എത്തേണ്ടതിന്നു ഇട ഉണ്ടായിരുന്നു എങ്കിലും
നിസ്സാരനായ ഞാൻ കുന്നിലെ ചോലക്കൽ കിടന്നുറങ്ങിപ്പോയി. അതുതന്നെ
അല്ല, ചീട്ടും കൈക്കൽനിന്നു വീണുപോയി, മുകളിൽ എത്തിയപ്പോൾ അതിനെ
തൊട്ടു നോക്കുവാൻ ഭാവിച്ചു, ചീട്ടില്ല എന്നു കണ്ടു മഹാ സങ്കടത്തിലായി
ഉറങ്ങിയ സ്ഥലത്തേക്കു മടങ്ങിചെന്നു അന്വേഷിച്ചു, ദൈവാനുഗ്രഹത്താൽ
കണ്ടുകിട്ടി. നേരംവൈകി പോയതു കഷ്ടം എങ്കിലും ഇപ്പോൾ എത്തിയല്ലോ.

കാവൽ : എത്തി ഞാൻ ഭവനത്തിലെ കന്യകമാരിൽ ഒരുത്തിയെ
വിളിക്കട്ടെ. നിന്റെ വാക്കു അവൾക്ക ബോധിച്ചു എങ്കിൽ, ഇവിടത്തെ
മര്യാദപ്രകാരം നിന്നെ ഇവിടെയുള്ളവരോടു ചേർത്തുകൊള്ളും എന്നു പറഞ്ഞു
മണി മുട്ടിയാറെ, മഹാസുന്ദരിയായ വിവേകിനി വാതിൽക്കൽ വന്നു, എന്നെ
വിളിച്ചതെന്തിനു? എന്നു ചോദിച്ചു.

അപ്പോൾ കാവൽക്കാരൻ നാശപുരം വിട്ടു ചിയോനിലേക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/254&oldid=199952" എന്ന താളിൽനിന്ന് ശേഖരിച്ചത്