താൾ:33A11415.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 181

അത്യാവശ്യമുള്ളതു വിട്ടു പോയല്ലോ! ഇനി ഞാൻ എന്തു വേണ്ടു? എന്നു
വിചാരിച്ചു ആ ചോലക്കൽ കിടന്നുറങ്ങി എന്നോർത്തു മുട്ടുകുത്തി ആ
ബുദ്ധികേടു നിമിത്തം ദൈവത്തോടു ക്ഷമ യാചിച്ചു മടങ്ങി ചെന്നു ഇരുഭാഗവും
നോക്കി വീർത്തും കരഞ്ഞും കൊണ്ടു ചീട്ടിനെ അന്വേഷിച്ചു. അയ്യോ! തളർച്ച
അല്പം ശമിപ്പാൻ വേണ്ടി ഞാൻ എന്തിന്നു ഉറങ്ങി എന്നു മുറയിട്ടു പറഞ്ഞു.
ഉറങ്ങിയ കുടിഞ്ഞിൽവരെ നടന്നു. ആ സ്ഥലം കണ്ടപ്പോൾ മൌഢ്യമുള്ള
ഉറക്കം പുതുതായി ഓർത്തു, ഹാ പാപിയായ ഞാൻ പകൽ ഉറങ്ങിയോ
വിഷമമദ്ധ്യത്തിങ്കൽ നിദ്ര എന്തു? വലഞ്ഞിരിക്കുന്ന സഞ്ചാരികളുടെ
ആത്മാക്കളെ അൽപ്പം ആശ്വസിപ്പതിനായി രാജാവ് ഉണ്ടാക്കിവെച്ച സ്ഥലത്തു
ജഡസൌഖ്യം മോഹിച്ചത് എന്തൊരു മൂഢത്വം! ഞാൻ ഇത്ര ദൂരം നടന്നത്
എല്ലാം വെറുതെയായി. ഇസ്രയേൽ ജനങ്ങൾ തങ്ങളുടെ പാപം നിമിത്തം
ചെങ്കടൽവഴിയായി മടങ്ങി പോകേണ്ടിവന്ന പ്രകാരം എനിക്കും സംഭവിച്ചു.
ഞാൻ ഉറങ്ങിയില്ലെങ്കിൽ, ഈ സമയത്ത് സുഖേന ദൂരത്തു എത്തുകയായിരുന്നു;
ഉറങ്ങിയതുകൊണ്ടത്രെ ഞാൻ മഹാ ദുഃഖപരവശനായി വഴി മൂന്നുവട്ടം
നടക്കേണ്ടിവന്നു, ഇരുളും ഉണ്ടാകും. ഹാ ഞാൻ ഉറങ്ങിയതു എന്തൊരു കഷ്ടം!
എന്നു പറഞ്ഞു കുടിഞ്ഞിലിൽ ഇരുന്നു ദുഃഖിച്ചു കരഞ്ഞു ചുററുംനോക്കി
അന്വേഷിച്ചു. ചീട്ടു കണ്ടപ്പോൾ വിറെച്ചുകൊണ്ടു വേഗമെടുത്തു മടിയിൽ വെച്ചു.
ജീവന്റെ ആധാരവും ഇഛ്ശാസ്ഥലത്തിന്നു വേണ്ടിയുള്ള പ്രവേശനച്ചീട്ടും
വീണ്ടും കിട്ടിയത്കൊണ്ടുദൈവത്തെ സ്തുതിച്ചു, കണ്ണുനീർ വാർത്തു യാത്രയായി
വേഗം നടന്നു എങ്കിലും, ചുരത്തിന്റെ മുകളിൽ എത്തുമ്മുമ്പെ നേരം അസ്തമിച്ചു.
അപ്പോൾ തന്റെ പാപം പിന്നെയും ഓർമ്മ വന്നു, ഹാ ഞാൻ ഉറങ്ങിയല്ലോ! ആ
ദോഷം നിമിത്തം ഇപ്പോൾ പ്രകാശം കൂടാതെ ഇരുളിൽതന്നെ നടക്കേണ്ടി
വന്നു, അന്ധകാരം എന്റെ വഴിയെ മൂടിയിരിക്കുന്നു, ദുഷ്ടമൃഗങ്ങളുടെ
ശബ്ദങ്ങളും എന്നെ പേടിപ്പിക്കുന്നു എന്നു പറഞ്ഞു. അതല്ലാതെ ഭീരുവും
നിശ്ശ്രദ്ധനും പറഞ്ഞ വർത്തമാനവു, സിംഹം നിമിത്തമുള്ള അവരുടെ ഭയവും
ഓർത്തു, അയ്യോ ആ മൃഗങ്ങൾ രാത്രിയിൽ കവർച്ചക്കായിട്ടു നടക്കുന്നുണ്ടല്ലെ.
അവ ഈ സമയത്ത അടുക്കെ വന്നാൽ, ഞാൻ എന്തു ചെയ്യും? അവ കീറി
നശിപ്പിക്കാതിരിക്കേണ്ടതിന്നു എന്തു കഴിവുണ്ടാകും എന്നു വിചാരിച്ചു
വ്യാകുലനായി ഇരുപാടും നോക്കി നടന്നപ്പോൾ, വഴിസമീപത്തുള്ള
ഭംഗിയുള്ളൊരു കോട്ടയെ കണ്ടു. ആയതിന്റെ പേർ സുന്ദരപുരി എന്നു തന്നെ
ആകുന്നു.

രാത്രി എങ്ങിനെ എങ്കിലും ആ കോട്ടയിൽ പാർക്കേണം എന്നവൻ
നിശ്ചയിച്ചു വേഗം നടന്നു, കാവൽക്കാരന്റെ പുരയുടെ നേരെ എത്തി, എത്രയും
ചുരുങ്ങിയ വഴിയിൽ രണ്ടു സിംഹങ്ങൾ നിൽക്കുന്നതു കണ്ടു, ഹോ അവർ
പേടിച്ചു മണ്ടി പോയതും ഞാൻ കാണുന്നു എന്നു വിചാരിച്ചു ഭയപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/253&oldid=199951" എന്ന താളിൽനിന്ന് ശേഖരിച്ചത്