താൾ:33A11415.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 179

ഞങ്ങൾ കൽപ്പനാചാരങ്ങളെ വേണ്ടുംവണ്ണം സൂക്ഷിക്കകൊണ്ടു, നീ ഞങ്ങളിൽ
ഏറെ നല്ലവൻ എന്നു തോന്നുന്നില്ല, ഒരു മാതിരി ഉടുപ്പു നിന്മേൽ കാണുന്നു
സത്യം, നിന്റെ നഗ്നതയെ മൂടുവാൻ വേണ്ടി വല്ല അയൽക്കാരനും അതു
തന്നിട്ടുണ്ടായിരിക്കും എന്നു പരുഷം പറഞ്ഞശേഷം, മമത കൂടാതെ
ഓരോരുത്തൻ അവനവന്റെ വഴിക്കൽ നടക്കെയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ, ക്രിസ്തിയൻ അവരെ നോക്കി വാതിലൂടെ
അകത്തു പ്രവേശിക്കായ്കകൊണ്ടു കൽപ്പനാചാരങ്ങളാൽ നിങ്ങൾക്ക
ഒരുപകാരവുമില്ല. പിന്നെ എന്റെ വസ്ത്രം നിങ്ങൾക്ക് നിന്ദ്യമൊ? ഞാൻ
തിരയുന്ന സ്ഥലത്തിന്റെ കർത്താവ് നിങ്ങൾ പറഞ്ഞപ്രകാരം എന്റെ
നഗ്നതയെ മറക്കേണ്ടതിന്നു സ്നേഹലക്ഷണമായി അതു തന്നിരിക്കുന്നു സത്യം;
മുമ്പെ എനിക്ക ഉണ്ടായ ജീർണ്ണവസ്ത്രം അവൻ നീക്കിയ ദിവസത്തിൽ ഇതിനെ
എനിക്കു സൌജന്യമായി തന്നു. ഞാൻ ഈ വസ്ത്രം ഉടുത്തവനായി
പട്ടണവാതിൽക്കൽ എത്തുമ്പോൾ, അവൻ എന്നെ അറിഞ്ഞു കൈക്കൊള്ളും
എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ നെറ്റിമേൽ ഈ കുറി കണ്ടുവൊ? ഭാരം
ചുമലിൽനിന്നും വീണനാൾ കർത്താവിന്റെ ബന്ധുവായൊരുവൻ ഇതിനെ
വെച്ചിരിക്കുന്നു; പ്രയാണത്തിൽ ആശ്വാസത്തിന്നായി വായിപ്പാനും
സ്വർഗ്ഗവാതിൽക്കൽ എത്തിയാൽ അകത്തു കാണിപ്പാനും മുദ്രയിട്ടൊരു ചീട്ടും
തന്നു, നിങ്ങൾ നേർവ്വഴിയായി വാതിലൂടെ അകത്തു വരായ്കകൊണ്ടു ഈ
വക ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു.

അതിന്നു അവർ ഉത്തരം ഒന്നും പറയാതെ പരിഹസിച്ചും
നിന്ദിച്ചുംകൊണ്ടു യാത്രയായി. ക്രിസ്തിയൻ വീർത്തു ദുഃഖിച്ചും ചീട്ടു ചിലപ്പോൾ
വായിച്ചു സന്തോഷിച്ചും കൊണ്ടു നടന്നു. ആ സ്ഥലത്തു വിഷമഗിരി എന്നൊരു
മല ഉണ്ടു, ആയതിന്റെ അടിയിൽ ഒരു നീരുറവും ഇടവലഭാഗങ്ങളിൽ രണ്ടു
വിസ്താരവഴികളും മലമുകളിൽ കൂടി എത്രയും ദുർഘടവഴിയും ഇരിക്കുന്നു. ആ
വഴിയുടെ പേർ വിഷമം എന്നുതന്നെ ആകുന്നു. ക്രിസ്തിയൻ അവിടെ
എത്തിയപ്പോൾ നീർ ഉറവിന്റെ അരികെ ചെന്നു വെള്ളംകോരി കുടിച്ചു ചുരം
കയറുവാൻ പുറപ്പെട്ടു.

ഈ പർവ്വതം കരേറുവാൻ
ഉയർച്ചയാൽ ഞെരുക്കം.
എന്നിട്ടും നിത്യജീവൻ ഞാൻ
കാണേണമെ ഒടുക്കം.
വൈഷമ്യം തീരും ലാക്കിൽ എത്തിയാൽ
സുഷമമാർഗ്ഗെ അന്തം നിത്യമാൽ.

എന്നു പാടുകയും ചെയ്തു.

അനന്തരം മററു രണ്ടുപേരും എത്തി, അല്പനേരം നിന്നു നോക്കി മല
ഉയർന്നു കുത്തനയായിരിക്കുന്നു എന്നും ഇരുപുറത്തും വഴിയുണ്ടല്ലൊ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/251&oldid=199949" എന്ന താളിൽനിന്ന് ശേഖരിച്ചത്