താൾ:33A11415.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 സഞ്ചാരിയുടെ പ്രയാണം

സ്വർണ്ണവസ്ത്രങ്ങളെ വാങ്ങി ഉടുത്തു, അവിടെയുള്ളവരോടു കൂടി
സന്തോഷിപ്പാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ ക്രിസ്തിയൻ തെളിഞ്ഞു:
ഇതിന്റെ അർത്ഥം മനസ്സിലായി പലരും അങ്കം കുറെക്കുന്നുണ്ടു
പ്രാണവൈരാഗ്യത്താലെ ജയംകൊള്ളുകെഉള്ളു എന്നാൽ ഞാനും ഇപ്പോൾ
യാത്രയാകട്ടെ എന്നു പറഞ്ഞു.

വ്യാഖ്യാ: ബദ്ധപ്പാടു ഇപ്പോൾ ആകാ; മറ്റും പലതും കാണ്മാനുണ്ടു
എന്നു ചൊല്ലി, അവനെ ഒരിരിട്ടുമുറിയിൽ കടത്തി ഇരിമ്പുകൂട്ടിൽ ഏറ്റവും
ദുഃഖിച്ചു നിലത്തു നോക്കി വീർത്തു കൈ രണ്ടും മലർത്തികൊണ്ടിരിക്കുന്ന
ഒരു പുരുഷനെ കാട്ടി.

ക്രിസ്തി. ഇതെന്തു?

വ്യാഖ്യാ: അവനോടു കുറെ സംസാരിക്ക.

അപ്പോൾ, ക്രിസ്തിയൻ ആയാളോട്: നീ ആരാകുന്നു? എന്നു
ചോദിച്ചതിന്നു.

ബദ്ധൻ: ഞാൻ ഇന്നാകുന്നത മുമ്പെ ആയില്ല.

ബദ്ധ: ഞാൻ ചിയോനിലേക്ക് പോവാൻ വിശ്വസ്തനും
ഭക്തിയുമുള്ളൊരു സഞ്ചാരിയായിരുന്നു. ആ സ്വർഗ്ഗീയപട്ടണത്തിൽ നിത്യം
പാർപ്പാൻ ഞാൻ യോഗ്യൻ തന്നെ; എനിക്കും മറ്റു പലർക്കും തോന്നി,
ക്ഷണത്തിൽ അവിടെ എത്തുവാൻ സന്തോഷിക്കയും ചെയ്തു.

ക്രിസ്തി. ഇപ്പോഴൊ?

ബദ്ധ: ഈ ഇരിമ്പുകൂട്ടിൽ ഇരിക്കുന്നതു കാണുന്നില്ലെ? അത് പോലെ
ഞാൻ നിരാശയിൽ അകപ്പെട്ടു കിടക്കുന്നു, പുറത്തു പോവാൻ വഹിയാ ഇനി
കഴികയുമില്ല.

ക്രിസ്തി: നീ ഇങ്ങിനെ ആയ്പോയതു എങ്ങിനെ?

ബദ്ധ: ഞാൻ ഉണർച്ചയും സുബോധവും വിട്ടൊഴിഞ്ഞു പാപമോഹങ്ങളെ
അടക്കാതെ ദൈവവചനത്തിന്റെ വെളിച്ചത്തെയും ദൈവകരുണയെയും
വെറുത്തു, പരിശുദ്ധാത്മാവിന്നു വിരോധമായി പാപം ചെയ്തു, പിശാചിന്നു
ഇടം കൊടുത്തു ദൈവത്തെ കോപിപ്പിച്ചു ആട്ടിക്കളഞ്ഞുകൊണ്ടു എന്റെ
ഹൃദയത്തെ കഠിനമാക്കി, അനുതാപം ചെയ്വാനും കഴികയില്ല. എന്നത് കേട്ടു
ക്രിസ്തിയൻ വ്യാഖ്യാനിയെ നോക്കി, ഇങ്ങിനെ ഉള്ളവന്നു ഇനി ഒരു
ഗതിയില്ലയൊ എന്നു ചോദിച്ചു?

വ്യാഖ്യാ: അവനോടു തന്നെ ചോദിക്ക.

ക്രിസ്തി: ഒരു ശരണമില്ലെ? നിത്യം നിരാശ എന്ന ഇരിമ്പുകൂട്ടിൽ തന്നെ
പാർക്കേണമൊ?

ബദ്ധ: ഒരു ശരണമില്ല നിശ്ചയം.

ക്രിസ്തി: എന്തു പറയുന്നു! ദൈവപുത്രന്റെ കൃപ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/246&oldid=199944" എന്ന താളിൽനിന്ന് ശേഖരിച്ചത്