താൾ:33A11415.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 173

കാണാത്തതെന്നും ദൂരസ്ഥമെന്നും വിചാരിച്ചു നിരസിച്ചു. തൽക്കാലം
കാണായതിൽ മാത്രം രസിക്കുന്നു.

അതിന്റെ ശേഷം വ്യാഖ്യാനി ക്രിസ്തിയനെ ഒരു ചുവരിന്റെ അരികെ
കടത്തി, തീ കത്തുന്നതും അതിനെ കെടുപ്പാനായി ഒരുവൻ നിത്യം വെള്ളം
പകർന്നു പോരുന്നതും കാണിച്ചു. അഗ്നി കെട്ടുപോകാതെ പാളി കത്തുന്നു
എന്നു ക്രിസ്തിയൻ കണ്ടാറെ, അതിന്റെ ഹേതുവും ചോദിച്ചു.

വ്യാഖ്യാ: ഈ തീ ഹൃദയത്തിലെ കാരുണ്യവേല ആകുന്നു. ആയതിനെ
കെടുപ്പാൻ വേണ്ടി വെള്ളം പകരുന്നവൻ പിശാച്തന്നെ. തീയെ കാളിക്കുന്നതും
ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു ക്രിസ്തിയനെ ചുവരിന്റെ പിൻഭാഗത്തു
കൊണ്ടു പോയാറെ, രഹസ്യമായി എണ്ണ പകർന്നുകൊണ്ടിരിക്കുന്ന ഒരുത്തനെ
കണ്ടു. അപ്പോൾ വ്യാഖ്യാനി പറഞ്ഞതു: പിശാചിന്റെ പരീക്ഷാകൌശലങ്ങളെ
ഇല്ലാതെയാക്കി സ്നേഹവിശ്വാസങ്ങളെ വർദ്ധിപ്പിപ്പാൻ ക്രിസ്തൻ മറഞ്ഞു
നിന്നു, തന്റെ കൃപയാകുന്ന എണ്ണ ഹൃദയത്തിൽ പകരുന്നതിനാൽ
വിശ്വാസികൾ വളരുന്നു. ക്രിസ്തൻ ചുവരിന്റെ പിൻഭാഗത്തു നില്ക്കുന്നതു
കണ്ടുവോ, അപ്രകാരം പരീക്ഷയിൽ വലഞ്ഞിരിക്കുന്നവർക്കു
കൃപാശ്വാസങ്ങൾ വരുന്നതു ഒരു രഹസ്യം പോലെ ആകുന്നു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയന്റെ കൈപിടിച്ചു എത്രയും
ഭംഗിയുള്ളൊരു സ്ഥലത്തുകൊണ്ടുപോയി,ഒരു വലിയ കോട്ടയെയും അതിന്റെ
മുകളിൽ സ്വർണ്ണവസ്ത്രങ്ങളെ ഉടുത്തു നടന്നുകൊണ്ടിരിക്കുന്ന ആളുകളെയും
കാണിച്ചു.അപ്പോൾ അവൻ വളരെ സന്തോഷിച്ചു, നമുക്കു അവിടെ പോകാമോ?
എന്നു ചോദിച്ചു. പിന്നെ വ്യാഖ്യാനി അവനെ കോട്ടവാതിലിന്നു നേരെ
എത്തിച്ചാറെ, ഒരു വലിയ ജനക്കൂട്ടം അവിടെ അകത്തു പ്രവേശിപ്പാൻ വിചാരിച്ചു
നിന്നിരുന്നു എങ്കിലും, ഭയം നിമിത്തം കൂടിയില്ല. അകത്തു കടക്കേണ്ടിയവരുടെ
പേർ ചാർത്തുന്ന പുസ്തകവുമായി മേശക്കൽ ഇരുന്നിരുന്നു. അകത്തു കടപ്പാൻ
പുറപ്പെട്ടവരെ തടുത്തു കൊന്നു കളവാൻ ഭാവിക്കുന്ന ആയുധപാണികളും
ഉണ്ടു എന്നു കണ്ടു അതിശയിച്ചു. എല്ലാവരും ആയുധം പിടിച്ചവരെ പേടിച്ചു
പിൻവാങ്ങി നിന്നാറെ, അവരിൽ ഒരു വീരൻ മേനവന്റെ അരികെ ചെന്നു,
എഴുത്തുകാരാ! എന്റെ പേർ പുസ്തകത്തിൽ ചേർത്തുകൊള്ളു എന്നു
പറഞ്ഞു. പിന്നെ തലക്കോരിക ഇട്ടു വാളൂരി ധൈൎര്യം പൂണ്ടു എതിർത്തു,
അതിരോഷത്തോടെ മുല്പുക്കു ആയുധപാണികളോടു പൊരുതു തച്ചും
തകർത്തും കൊത്തിയും കുത്തിയും മുറി ഏല്ക്കയും ഏല്പിക്കയും വഴി
വെടിപ്പാക്കി അവൻ വാതിലോടു അടുത്തപ്പോൾ:

നീ വേഗം വാ അകത്തു വാ
സദാ യശസ്സു നോക്കി താ!

എന്നുള്ള മധുരശബ്ദം മുകളിൽനിന്നു കേട്ടു കടന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/245&oldid=199943" എന്ന താളിൽനിന്ന് ശേഖരിച്ചത്