താൾ:33A11415.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 സഞ്ചാരിയുടെ പ്രയാണം

ഈ വാതിലൂടെ പൂകുവാൻ
ഈ മത്സരിക്ക എൻ പുരാൻ
കനിഞ്ഞുടൻ തുറക്കുകിൽ
ഞാൻ എന്നും വാഴ്ത്തും ഊർദ്ധ്വത്തിൽ.

എന്നു കുറെ നേരം പാടിയും മുട്ടിയും കൊണ്ടിരുന്ന ശേഷം, സുചിത്തൻ
എന്നൊരു ഘനശാലി വാതില്ക്ക അടുത്തു: നീ ആരെന്നും, യാത്ര എവിടെ
നിന്നു എന്നും, വന്ന കാരണം എന്തു എന്നും ചോദിച്ചു.

ക്രിസ്തിയൻ: വലിയ ഭാരം കൊണ്ടു വലഞ്ഞൊരു പാപി, ഇതാ
വരുവാനുള്ള കോപത്തെ ഒഴിപ്പാനായി, ഞാൻ നാശപുരം വിട്ടു ചിയോനിലേക്ക്
യാത്രയാകുന്നു. വഴി ഈ വാതിൽക്കൽ കൂടി ഇരിക്കുന്നു എന്നു കേട്ടത്കൊണ്ട്
അകത്തു ചെല്ലേണ്ടതിന്നു കല്പന ചോദിക്കുന്നു എന്നു പറഞ്ഞാറെ,
സുചിത്തൻ സന്തോഷിച്ചു വാതിൽ തുറന്ന ക്രിസ്തിയൻ അകത്തു കടന്നു
അപ്പോൾ,

സുചിത്തൻ: അവന്റെ കൈപിടിച്ചു വലിച്ചു ഇതിന്റെ സംഗതി
എന്തെന്നു ക്രിസ്തിയൻ ചോദിച്ചശേഷം, സുചിത്തൻ: ഈ വാതിലിന്റെ
സമീപത്തു വലിയ ഒരു കോട്ടയുണ്ടു. അവിടെ പാർത്തുവരുന്ന
ഭൂതപ്രമാണിയായ ബേൽജബുബും അവന്റെ വംശക്കാരും വഴിപോക്കർ ഇതിൽ
കടന്നു വരുമ്മുമ്പെ അവരെ കൊല്ലുവാൻ വേണ്ടി അസ്ത്രങ്ങളെ എയ്തു
കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാറെ, ക്രിസ്തിയൻ ഞാൻ സന്തോഷിച്ചും
വിറച്ചും ഇരിക്കുന്നു എന്നുരച്ചു. കടന്ന ശേഷം, ദ്വാരപാലൻ: നിന്നെ ഇവിടേക്കു
പറഞ്ഞയച്ചതാർ? എന്നു ചോദിച്ചു.

ക്രിസ്തി: ഞാൻ ഇവിടെ വന്നു മുട്ടിയാൽ, നിങ്ങൾ വാതിൽ തുറന്നു,
ആവശ്യമുള്ളതെല്ലാം പറഞ്ഞു തരും എന്നു സുവിശേഷി കല്പിച്ചത് കൊണ്ടു
ഞാൻ വന്നു മുട്ടിയതു.

സുചി: ആർക്കും അടെപ്പാൻ കഴിയാത്ത വാതിൽ നിന്റെ മുമ്പാകെ
തുറന്നിരിക്കുന്നു.

ക്രിസ്തി: ഹാ! ഇപ്പോൾ എന്റെ അദ്ധ്വാനം ഫലിപ്പാൻ തുടങ്ങുന്നു!

സുചി: എങ്കിലും നീ തനിയെ വന്നതെന്തു?

ക്രിസ്തി: എനിക്കു ഉണ്ടായതുപോലെ എന്റെ നാട്ടുകാർക്കു
ആർക്കെങ്കിലും വരുവാനുള്ള നാശത്തെ കുറിച്ചു ബോധമില്ലായ്ക
കൊണ്ടാകുന്നു.

സുചി: നീ യാത്രയാകുന്നു എന്നു പലരും അറിഞ്ഞിട്ടുണ്ടൊ?

ക്രിസ്തി: അറിഞ്ഞു, ഞാൻ പുറപ്പെട്ട സമയം തന്നെ ഭാര്യാപുത്രന്മാർ
എന്നെ കണ്ടു, മടങ്ങി വരേണ്ടതിന്നു വളരെ നിലവിളിച്ചു. അയല്ക്കാർ പലരും
അങ്ങിനെ തന്നെ ചെയ്തു വന്നു എങ്കിലും ഞാൻ ചെവി പൊത്തി വേഗം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/240&oldid=199938" എന്ന താളിൽനിന്ന് ശേഖരിച്ചത്