താൾ:33A11415.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 167

വേണ്ടി അവൻ കാട്ടി തന്ന ആളുകളുടെ അവസ്ഥ കേൾക്ക. ആയവൻ നിന്റെ
തലമേൽ വീഴുമാറായി കണ്ട ഈ സീനായി മലിയിൽ തന്റെ മക്കളോടു കൂടി
രഹസ്യമായി പാർത്തു വരുന്ന അടിമസ്ത്രീയുടെ മകനായ ധർമ്മശാസ്ത്രി
തന്നെ ആകുന്നു. അടിമക്കാർ നിണക്ക സ്വാതന്ത്ര്യം കൊടുക്കുമോ? ആയാൾ
ഒരു സമയമെങ്കിലും ഒരുത്തരുടെ ഭാരം നീക്കിട്ടില്ല,നീക്കുവാൻ കഴിയുന്നതുമില്ല
ന്യായപ്രമാണ പ്വൃത്തികളാൽ ജീവിക്കുന്നൊരുത്തനെങ്കിലും
നീതീകരിക്കപ്പെടുവാൻ കഴിയുന്നില്ല. ഭാരം പോകുന്നതുമില്ല. ലോകജ്ഞാനി
ശുദ്ധ കള്ലന; ധർമ്മശാസ്ത്രി ഒരു വഞ്ചകൻ, അവന്റെ മകനായ മര്യാദി എത്രയും
നല്ല വേഷം പൂണ്ടിരിക്കുന്നു എങ്കിലും കപടഭക്തിക്കാരനത്രെ ആകുന്നു നിണക്ക
ഒരു സഹായം എത്തിപ്പാൻ അവരാൽ കഴിയുന്നില്ല. നീ ആ ചതിയന്മാരെ
കുറിച്ചു കേട്ടിട്ടുള്ള കഥ ഒക്ക നിന്നെ വഞ്ചിച്ചു, രക്ഷാവഴിയിൽ നിന്നു തെറ്റിച്ചു
കളവാനായി ഒരുപായമത്രെ എന്നു പറഞ്ഞു, ആകാശത്തേക്ക് നോക്കി തന്റെ
വചനത്തിന്റെ സാക്ഷിക്കായി പ്രാർത്ഥിച്ചാറെ, മലയിൽനിന്നു വാക്കുകളും
അഗ്നിയും പുറപ്പെട്ടതിനാൽ ക്രിസ്തിയൻ വിറച്ചുകൊണ്ടിരുന്നു. ആ വാക്കുകൾ
ഇവ തന്നെ; (ന്യായപ്രമാണ) ധർമ്മപുസ്തകത്തിൽ എഴുതിയവ ഒക്കയും
ചെയ്വാൻ അവറ്റിൽ വസിച്ചു നില്ക്കാത്തവൻ ശപിക്കപ്പെട്ടവൻ എന്നു
എഴുതിയിരിക്കുന്നു. (ഗല. 3, 10)

അപ്പോൾ ക്രിസ്തിയൻ പ്രാണനാശം വരും എന്നു വിചാരിച്ചു
നിലവിളിച്ചും ദുഃഖിച്ചും, ലോകജ്ഞാനിയെ കണ്ട കാലത്തെ തന്നെ ശപിച്ചും
അവന്റെ ജഡഫലമായ ആലോചന കേട്ടനുസരിച്ചതിനാൽ നാണിച്ചുംകൊണ്ടു,
സുവിശേഷിയോടു, ഹാ സഖേ! എനിക്ക ഇനി എന്തു കഴിവു. ഞാൻ ആയാളുടെ
ആലോചന കേട്ടനുസരിച്ചതു കൊണ്ടു എനിക്ക വളരെ സങ്കടം, ഇനി മടങ്ങി
ഇടുക്കുവാതിൽക്കൽ ചെന്നാൽ ഞാൻ ഈ ബുദ്ധിക്കേടു നിമിത്തം
അപമാനത്തോടെ ആട്ടിക്കളയപ്പെടുമോ? എന്നു ചോദിച്ചാറെ, സുവിശേഷി:
നീ വിരുദ്ധവഴിയിൽ നടപ്പാൻ വേണ്ടി നേർവ്വഴിയെ വിട്ടത് കൊണ്ടു നിന്റെ
പാപം ഏറ്റവും വലിയതാകുന്നു സത്യം, എങ്കിലും ആ വാതിൽക്കലെ
കാവൽക്കാരൻ മാനുഷപ്രിയനാകുന്നു, നിന്നെയും കൈക്കൊള്ളും. അവന്റെ
കോപത്താൽ വഴിയിൽനിന്നു നശിക്കാതിരിക്കേണ്ടതിന്നു ഇനി തെറ്റി
നടക്കാതിരിപ്പാൻ സൂക്ഷിച്ചു കൊൾക, ന്നത കേട്ടാറെ, ക്രിസ്തിയൻ
സുവിശേഷിയെ വന്ദിച്ചു, ഒരു ചുംബനവും അനുഗ്രഹവാക്കും വാങ്ങി പുറപ്പെട്ടു
വഴിക്കൽ വെച്ചു ആരോടെങ്കിലും ഒന്നും ചോദിക്കയും പറകയും ചെയ്യാതെ
ലോകജ്ഞാനിയെ കണ്ടു, അവന്റെ ആലോചന അനുസരിപ്പാൻ തുടങ്ങിയ
സ്ഥലത്തു എത്തുവോളം വളരെ ഭയം കൊണ്ടു ഓടി നടക്കയും ചെയ്തു.
അതിന്റെ ശേഷം അവൻ കാലക്രമേണ വാതിലക്കലും എത്തി. മുട്ടിയാൽ
തുറക്കപ്പെടും (മത്ത. 7.7-8) എന്നൊരു മെലേഴുത്തിനെ കണ്ടു മുട്ടി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/239&oldid=199937" എന്ന താളിൽനിന്ന് ശേഖരിച്ചത്