താൾ:33A11415.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 സഞ്ചാരിയുടെ പ്രയാണം

വരുത്തുവാൻ അന്വേഷിക്കുന്നു.

ലോക: നീ ഈ ദുർഘടവഴിയിൽ നടന്നാൽ, കാര്യസാദ്ധ്യം ഉണ്ടാകുമോ?
ഞാൻ നിണക്ക നല്ലൊരു വഴി കാണിച്ചു തരാം; ആയതിൽ ഇഷ്ടമുള്ളതെല്ലാം
ഒരു സങ്കടം കൂടാതെ വരും; സൌഖ്യവും ബഹുമാനവും സൽകീർത്തിയും
ആവശ്യം പോലെ ഉണ്ടാകും.

ക്രിസ്തി: അല്ലയോ സഖേ! ഇതിനെ വിവരിച്ചു പറയെണം.

ലോക: അങ്ങു ലോകാചാരം എന്ന ഗ്രാമം കാണുന്നുവൊ? അവിടെ
ധർമ്മശാസ്ത്രി എന്ന ബുദ്ധിയും കീർത്തിയുമുള്ളൊരു വിദ്വാൻ പാർക്കുന്നു.
ഈ വകയുള്ള ഭാരങ്ങളെ ചുമലിൽ നിന്നെടുപ്പാൻ നല്ല ശീലമുണ്ടു. ബുദ്ധിഭ്രമവും
തീർപ്പാൻ അവനാൽ കഴിയും. ഏറിയൊരു ചുമടുകാരെ അവൻ ഇപ്രകാരം
സഹായിച്ചു സൌഖ്യമാക്കി. നീയും അവന്റെ അടുക്കൽ ചെന്നാൽ
ഗുണമുണ്ടാകും. അവന്റെ ഭവനം ദൂരമല്ല സമീപത്തു തന്നെ; ഒരു നാഴിക
വഴിയേ ഉള്ളു. താൻ വീട്ടിൽ ഇല്ലെങ്കിൽ മകനായ മര്യാദി നിണക്ക്
ആവശ്യമുള്ളതൊക്കയും അഛ്ശൻ പോലെ പറഞ്ഞു തരും, അവിടെ നിന്റെ
ഭാരത്തിന്നു നീക്കം വരും. നാശപുരത്തിലേക്ക് മടങ്ങി ചെല്ലുവാൻ ആവശ്യമില്ല;
ഭാര്യാപുത്രന്മാരെ ആ ഗ്രാമത്തിലേക്ക് വരുത്തി, ഒഴിവുള്ള ഭവനം ഒന്നു
കൂലിക്കുവാങ്ങി, നിത്യം സുഖിച്ചിരിക്കാം. ഭക്ഷണദ്രവ്യങ്ങൾ ഒക്ക നല്ലതും
സഹായവും കൂട്ടരെല്ലാവരും മാനമുള്ളവരുമാകുന്നു.

അപ്പോൾ ക്രിസ്തിയൻ ഇളകി, ഈ വിദ്വാൻ പറഞ്ഞ വാക്കു
സത്യമെങ്കിൽ ആയതിനെ പ്രമാണിക്കുന്നത് തന്നെ നല്ലതാകുന്നു എന്നു
വിചാരിച്ചു, അല്ലയൊ സഖേ! ആ ഗുണവാന്റെ വീടു എവിടെ? എന്നു ചോദിച്ചു.

ലോക: നീ അങ്ങു ഒരു കുന്നു കാണുന്നുവൊ?

ക്രിസ്തി: കാണുന്നു.

ലോക: ആ കുന്നിന്റെ താഴെ തന്നെ അവന്റെ വീടു.

അനന്തരം കിസ്തിയൻ നേർവ്വഴിതെറ്റി, രക്ഷെക്കായി
ധർമ്മശാസ്ത്രിയുടെ ഭവനത്തിലേക്ക് പോകുവാൻ പുറപ്പെട്ടു. കുന്നിന്റെ
സമീപത്തെത്തിയാറെ, ഉയരം ഭയങ്കരമായും നില്പു ചാരി തൂങ്ങി വഴിമേൽ
വീഴുമാറായ പ്രകാരവും കണ്ടു, പേടിച്ചു സ്തംഭിച്ചു. എന്തു വേണം എന്നറിയാതെ
നിന്ന സമയം ചുമടു അതിഭാരമായി തോന്നിയതുമല്ലാതെ, അഗ്നിയും
നിലത്തുനിന്നു എരിയുന്നതിനാൽ താൻ വെന്തു പോകും എന്നു വിചാരിച്ചു
ഭ്രമിച്ചു വിയർത്തു നിന്നു: അയ്യോ ഞാൻ എന്തു ചെയ്യേണ്ടു? എവിടേക്ക്
പോകേണ്ടു? ഞാൻ ലോകജ്ഞാനിയുടെ വാക്കു പ്രാമാണിച്ചു നേർവ്വഴിയെ
വിട്ടതു എന്തു? എന്നു ദുഃഖിച്ചു മുറയിട്ടപ്പോൾ സുവിശേഷി വരുന്നതു കണ്ടു
നാണിച്ചു നിന്നാറെ, സുവിശേഷിയും അടുക്കെ വന്നു, അവനെ സൂക്ഷിച്ചു
നോക്കി, നിണക്ക ഇവിടെ എന്തു പ്രവൃത്തി? എന്നു ചോദിച്ചാറെ, ക്രിസ്തിയൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/236&oldid=199934" എന്ന താളിൽനിന്ന് ശേഖരിച്ചത്