താൾ:33A11415.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 163

കളവാനായി ഇടുക്കു വാതിൽക്കലേക്ക് പോകുന്നു.

ലോകജ്ഞാനി: നിണക്ക് ഭാര്യാപുത്രന്മാരുണ്ടോ?

ക്രിസ്തി: ഉണ്ടു എങ്കിലും ഈ ഭാരം നിമിത്തം അവരിലുള്ള പറ്റു
അറ്റുപോയി; അവർ പിരിഞ്ഞപ്രകാരം തോന്നുന്നു.

ലോക: ഞാൻ ബുദ്ധി ഉപദേശിച്ചാൽ നീ കേൾക്കുമോ?

ക്രിസ്തി: അത് നന്നാകുന്നെങ്കിൽ കേൾക്കാം; ബുദ്ധി തന്നെ
എനിക്കാവശ്യം.

ലോക: നീ ആ ചുമടു വേഗം അഴിച്ചു കളക, അല്ലെങ്കിൽ മനസ്സിലെ
സ്ഥിരതയും ദൈവം നല്കിയ അനുഗ്രഹങ്ങളിലെ സന്തോഷവും നിണക്ക ഒരു
നാളും ഉണ്ടാകുന്നില്ല.

ക്രിസ്തി: ഞാൻ അന്വേഷിക്കുന്നതു ഇതു തന്നെ എങ്കിലും എന്നാലും
എന്റെ നാട്ടുകാരാലും ഈ ഘനമുള്ള ഭാരത്തെ നീക്കുവാൻ കഴിയുന്നില്ല;
അതിന്നു തക്ക ആളെ കാണ്മാൻ പറഞ്ഞ പ്രകാരം യാത്രയാകുന്നുണ്ടു.

ലോക: ഈ വഴിക്കലെ പോയാൽ ഭാരത്തിന്നു നീക്കം ഉണ്ടാകും എന്നു
നിന്നോടു പറഞ്ഞതാർ?

ക്രിസ്തി: വലിയവനും മാനശാലിയുമായ ഒരുവൻ സുവിശേഷി
എന്നവന്റെ പേർ.

ലോക: അവന്റെ ഉപദേശം നശിച്ചു പോകട്ടെ, അവൻ നിന്നെ വല്ലാത്ത
ദുർഗ്ഗതിക്കയച്ചു. ഇത് പോലെ കഷ്ടമുള്ള വഴി ലോകത്തിൽ എങ്ങും ഇല്ല
എന്നു കാണ്മാൻ സംഗതി ഉണ്ടാകും. നീ അഴിനിലയിൽ വീണില്ലേ? ഇതു ഈ
വഴിയിൽ സഞ്ചരിക്കുന്നവർക്കു കഷ്ടാരംഭം അത്രെ; ഇനി ക്ഷീണത, വേദന,
പൈദാഹം; നഗ്നത, വാൾ, അന്ധകാരം, നരസിംഹാദികൾ, മരണവും മറ്റും
നിണക്ക് ഉണ്ടായ്വരും എന്നു അസംഖ്യ ജനങ്ങളുടെ സാക്ഷിയാൽ
അറിയാമല്ലോ. അയ്യോ ഒരന്യന്റെ വാക്കു കേട്ടു, ഇപ്രകാരം നഷ്ടം തിരിയുന്നത്
പുതുമ തന്നെ.

ക്രിസ്തി; എന്റെ ചുമലിൽ തൂങ്ങുന്ന ഈ ഭാരം നിങ്ങൾ പറഞ്ഞ
കാര്യങ്ങളേക്കാൾ ഭയങ്കരമുള്ളതാകുന്നു. ഇതിനെ മാത്രം നീക്കുവാൻ സംഗതി
ഉണ്ടാകുന്നെങ്കിൽ, എന്തുവന്നാലും സങ്കടമില്ല.

ലോക: ആ ഭാരം എങ്ങിനെ വന്നു?

ക്രിസ്തി: കൈക്കലുള്ള പുസ്തകം വായിച്ചതിനാൽ തന്നെ.

ലോക: ഞാൻ അങ്ങിനെ തന്നെ ഊഹിച്ചു. പല ചപ്പന്മാർ വലിയ
കാര്യത്തിന്നു തുനിഞ്ഞാൽ അവർ നാണിച്ചു ബുദ്ധിമുട്ടി നഷ്ടം തിരിഞ്ഞു
അറിയാത്തതിനെ സമ്പാദിപ്പാൻ നോക്കി നടക്കുന്ന പ്രകാരം നീ ചെയ്യുന്ന
സത്യം.

ക്രിസ്തി: അറിയാത്തതിനെ അല്ല, എന്റെ ഘനമുള്ള ഭാരത്തിന്നു നീക്കം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/235&oldid=199933" എന്ന താളിൽനിന്ന് ശേഖരിച്ചത്