താൾ:33A11415.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 സന്മരണവിദ്യ

സമ്പാദിച്ചപ്രകാരം അതു നിണക്കുള്ളതു തന്നെ എന്നു വിശ്വസിക്ക. നീ
അവനിലും അവൻ നിന്നിലും വസിപ്പാൻ സമയം വന്നിരിക്കുന്നു. എന്റെ
രക്ഷിതാവേ! പൈദാഹംകൊണ്ടു തളർന്ന ഹൃദയത്തെ ഇങ്ങിനെ ആശ്വാസം
വരുത്തുവാൻ നിണക്കു ഗുണ മനസ്സാലെ തോന്നുകകൊണ്ടു, ഞാൻ എങ്ങിനെ
വാഴ്ത്തേണ്ടു? ഈ ഉത്സവത്തിങ്കൽ ഞാൻ നിന്റെ ജനനദിവസത്തെ
കൊണ്ടാടുന്നു. വിണ്ണോർകൂട്ടങ്ങളെയല്ല; മനുഷ്യരെ മാത്രം നീ ദർശിച്ചു വന്നു,
എന്റെ ശരീരരക്തത്തെയും അംഗീകരിച്ചു, അവതാരം ചെയ്തിരിക്കുന്നു എന്നു
നിശ്ചയിക്കാമല്ലൊ. നീ ആട്ടിങ്കുട്ടിയായി എനിക്കായിക്കൊണ്ടു പ്രാണനെ
വെച്ചിരിക്കുന്നതു ഞാൻ ഓർത്തു, നിന്റെ മരണദിവസത്തെയും ഇരന്നു
കൊണ്ടാടുന്നു. നീ ഉയിർത്തെഴുനീറ്റു എന്നും, വാണു, തിരുസഭയെ
അവയവങ്ങളെന്ന പോലെ ജീവിപ്പിച്ചു വരുന്നതിനാൽ, ഇന്നു
പുനരുത്ഥാനത്തിന്റെ ഉത്സവംകൂടെആകുന്നു. നീ വസിക്കുന്നതിൽ എനിക്കും
ശരീരത്തോടെ വസിക്കേണ്ടതാകയാൽ, നിന്റെ സ്വർഗ്ഗാരോഹണവും ഞാൻ
സന്തോഷിച്ചു കൊണ്ടാടുന്നു. ഞാൻ നിണക്കു അനുജൻ എന്നും അനന്തരവൻ
എന്നും, നിന്റെ ആത്മാവു എനിക്കു സാക്ഷി തരികകൊണ്ടു, ഇന്നും കൂടെ
പെന്തെകോസ്ത പെരുനാൾ, ത്രിയേകദൈവം എന്നോടു വാസം ചെയ്യുന്നതു
എത്ര അതിശയമുള്ള കരുണ. പലധാന്യമാണികളും ഒരപ്പമായ്വരുന്നതുപോലെ
ഞാനും നിന്റെ സകലപരിശുദ്ധന്മാരോടു ഒന്നിച്ചു ചേർന്നു, ഒരു ശരീരമായി
വാഴുന്നതു എത്രയും വലിയ കരുണ തന്നെ. നീ വരുവോളം തിരുമരണത്തെ
ഇങ്ങിനെ അറിയിക്കേണ്ടതാകകൊണ്ടു,ഞാൻ നിന്റെ വരവിന്നു കാത്തിരുന്നു,
പിതാവിന്റെ രാജ്യത്തിൽ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് മുതലായ
സിദ്ധരോടു കൂട പന്തിയിൽ ചേരേണം എന്നു ആഗ്രഹിച്ചു വേഗം വരേണമേ,
താമസിയാതെ വരേണമേ എന്നു അപേക്ഷിക്കുന്നു. അമെൻ!

മറ്റു മനുഷ്യരും നിണക്കു അപ്രകാരം തന്നെ പ്രിയന്മാരാകകൊണ്ടു,
ഞാൻ നിന്നെ വിചാരിച്ചു സ്നേഹം വർദ്ധിച്ചു,മനസ്സോടെ കണ്ടവരെ സേവിച്ചും,
വിശന്നവരെ പോറ്റിയും, ദാഹമുള്ളവരെ കുടിപ്പിച്ചും, അതിഥികളെ
സല്ക്കരിച്ചും, നഗ്നന്മാരെ ഉടുപ്പിച്ചും,ദീനമുള്ളവരെ ആശ്വസിപ്പിച്ചും,ദരിദ്രന്മാരെ
സഹായിച്ചുംകൊണ്ടുനടന്നു. സകലമനുഷ്യരിലും ഏതു വേഷത്തിലും
ഭാഷയിലും നിന്റെ പ്രതിബിംബം കാണുമാറാകണമേ! എന്നാൽ
കഴിയാത്തതിന്നു നിന്റെ ആത്മാവു കഴിവു വരുത്തേണമേ! ആമെൻ!

3. ദൈവവചനം വഴി കാട്ടുന്ന വിളക്കു തന്നെ; ആയതു നോക്കി
നടക്കുന്നവർ വീഴുകയില്ല. അതിൽ രണ്ടു പ്രത്യേകം വിചാരിക്കേണ്ടതാകുന്നു:
നമ്മുടെ പാപവും അതിന്നായി ദൈവകോപവും എത്രയും ഉഗ്രം തന്നെ എന്നു
ദിവ്യകല്പനകളെ എഴുതിവെച്ചസ്ഥലങ്ങളെ വായിച്ചറിയാവു. അതുകൊണ്ടു
പിശാചു; നീ നല്ലവനെന്നും, പാപം അത്ര വലുതായിട്ടുള്ള കാര്യമല്ല എന്നും,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/222&oldid=199920" എന്ന താളിൽനിന്ന് ശേഖരിച്ചത്