താൾ:33A11415.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 135

വന്നതിനാൽ കെട്ടവർ വിസ്മയിച്ചു. ചിലരും ഞങ്ങൾ ഇത്ര ദെവപ്രിയ വൃദ്ധന്റെ
നെരെ വന്നതു സങ്കടമത്രെ എന്നു അനുതപിച്ചു തുടങ്ങി. പ്രാർത്ഥനയിൽ
അവൻ എപ്പൊൾ എങ്കിലും അറിഞ്ഞുവന്ന അല്പന്മാർ മഹത്തുക്കൾ
എല്ലാവരെയും ഭൂലൊകത്തിൽ പരക്കുന്ന സർവ്വസാധരണസഭയെയും ഒക്ക
ഒർത്തിട്ടു പറഞ്ഞു തീർന്നാറെ പുനരുത്ഥാനദിവസത്തിൽ മുമ്പെ ഉള്ള
മഹാശാബത്തു ദിവസം ഉദിച്ചു. നെരം പുലരുമ്പൊഴെക്ക് അവനെ
കഴുതപ്പുറത്തുകരെറ്റി പട്ടണത്തിന്നാമ്മാറു പുറപ്പെട്ടു. പൊകുംകാലം
ഹെരൊദാ നായകൻ നികെതാവെന്ന അച്ഛനുമായി വണ്ടിയിൽ കരെറി വന്നു.
എതിരെറ്റു സല്ക്കരിച്ചു തന്റെ വണ്ടിയിൽ ഇരുത്തി ബൊധം വരുത്തുവാൻ
വളരെ പറഞ്ഞു. കൈസർ സ്വാമി എന്നു ചൊല്ലി സാമ്പ്രാണി ഇടുവതും ശെഷം
വെണ്ടുവതും ചെയ്തു ജീവനെ രക്ഷിക്കുന്നതു ദൊഷം തന്നെയൊ എന്നും
മറ്റും പരീക്ഷിച്ചു ചൊല്ലിയതിന്നു പൊലുകർപ്പൻ മിണ്ടാതെ തന്നെ പാർത്തു.
മുട്ടിച്ചു പൊരുമ്പൊൾ നിങ്ങൾ ഉപദെശിക്കുന്ന പ്രകാരം ഞാൻ ചെയ്കയില്ല
എന്നു തീർച്ച പറഞ്ഞു. ആശാഭഗ്നരായാറെ നിഷ്ഠൂരവാക്കു പറഞ്ഞു അവനെ
വണ്ടിയിൽ നിന്നു തള്ളിയതിനാൽ നിട്ടങ്കാൽ പിളർന്നു. ആയതു
ബഹുമാനിയാതെ ഉദ്യതനായി ചെന്നു യാത്ര തികെച്ചു. രംഗസ്ഥലത്തിൽ നിന്നു
അവനെ പിടികിട്ടിയ വർത്തമാനം ഹെതുവായി ഒന്നും കെൾക്കാത്തവാറു
ആർപ്പുവിളിയും കൊലാഹലങ്ങളും ഉണ്ടായി. രംഗസ്ഥലം പുകെണ്ടുന്നേരം
അശരീരി വാക്കുണ്ടായി പൊലുകർപ്പ ഉറച്ചു കൊണ്ടു വീര്യം പ്രവൃത്തിക്ക എന്ന
വിളിച്ചത് ഞങ്ങളിൽ സമീപസ്ഥന്മാർ കെട്ടു. നാടുവാഴി ഇരിക്കുന്നതിന്നു നെരെ
അവനെ കൊണ്ടുപൊയി നിറുത്തിയാറെ നീ പൊലുകർപ്പൻ തന്നെയൊ എന്നു
ചൊദിച്ചതിന്നു അവൻ തന്നെ എന്നു കെട്ടു ഉടനെ മന്ത്രിച്ചു തുടങ്ങി. നീ
അല്ലാതെവനാകുന്ന പ്രകാരം പറയെണം. നിന്റെ വയസ്സു വിചാരിച്ചടങ്ങി
ഇരിക്കെണ്ടത് എന്നും കൈസരിൽ ശ്രീത്വം ചൊല്ലി ആണയിട്ടു നിർദെവന്മാരെ
കളക എന്നു കൂടി നിലവിളിക്ക എന്നും മറ്റും മര്യാദപ്രകാരം ബുദ്ധി ഉപദെശിച്ച
ശെഷം—പൊലുകർപ്പൻ രംഗസ്ഥലത്തിൽ കൂടിയ എണ്ണമില്ലാത്ത
ദുർജ്ജനസമൂഹത്തെ എല്ലാം മുഖഗൌരവത്തൊടെ നൊക്കിനൊക്കി കൈകളെ
അവരുടെ നെരെ നീട്ടി ആകാശത്തെ അണ്ണാന്നു പാർത്തു നിശ്വസിച്ചും കൊണ്ടു
നിർദ്ദെവന്മാർ വെണ്ടാ എന്നു പറഞ്ഞു. നാടുവാഴിയൊ നീ ആണയിട്ടാൽ
വിട്ടയക്കാം. ക്രിസ്തനെ ദുഷിവാക്കു പറ എന്നു മുട്ടിച്ചു തുടങ്ങിയപ്പൊൾ
എൺപത്താറുവർഷം മുഴുവൻ ഞാൻ അവനെ സെവിച്ചു പൊന്നിരിക്കുന്നു.
അവൻ എനിക്ക് ഒരു ദൊഷവും ചെയ്തതും ഇല്ല. എന്നാൽ ഉദ്ധരിച്ചു രക്ഷിച്ചു
വരുന്ന എന്റെ രാജാവെ ഞാൻ ദുഷിച്ചു പറവത് എങ്ങിനെ—എന്നു കെട്ടാറെ
നാടുവാഴി വിടാതെ പിന്നെയും കൈസരിൻ ശ്രീത്വം കൊണ്ടു ആണ ഇടുക
എന്നു പറഞ്ഞപ്പൊൾ നിങ്ങൾ ഈ ആണെക്കുവെണ്ടി അഭിമാനിച്ചുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/207&oldid=199904" എന്ന താളിൽനിന്ന് ശേഖരിച്ചത്