താൾ:33A11415.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 പൊലുകർപ്പചരിത്രം

വന്നിരുന്നു. അവൻ അന്നു ധീരനായി നടിച്ചു. ആരും ചൊദിക്കാതെ താൻ
ചെന്നു ക്രിസ്തഭക്തൻ എന്നു സ്വീകരിച്ചു വിധിയിൽ ആയി മറ്റ ചിലരെയും
അപ്രകാരം ചെയ്യിച്ചു. പിന്നെ ദുഷ്ടജന്തുക്കളെ കണ്ടനെരം പെടിച്ചു പൊയി.
നാടുവാഴി വളരെ പ്രയത്നം കഴിച്ചു ബൊധം വരുത്തുകയാൽ അവൻ കൈസർ
നാമത്തിൽ സത്യം ചെയ്തു സാമ്പ്രാണിയും ഇട്ടു കഷ്ടം. അതുകൊണ്ടു
സഹൊദരന്മാരെ തന്നെത്താൻ എല്പിക്കുന്നതു ശ്ലാഘ്യമല്ല എന്നു ഞങ്ങളുടെ
പക്ഷം. സുവിശെഷവും അപ്രകാരം ഉപദെശിക്കുന്നില്ലല്ലോ.

അദ്ധ്യക്ഷശ്രെഷ്ഠനായ പൊലുകർപ്പൻ ഈ വർത്തമാനം അറിഞ്ഞാറെ
ഒട്ടും കലങ്ങാതെ പാർത്തു സഹൊദരന്മാർ മിക്കവാറും മുട്ടിച്ചപ്പൊൾ അത്രെ
അവൻ പുറപ്പെട്ടു. പട്ടണത്തിന്നു ദൂരമല്ലാത്ത പറമ്പിൽ വാങ്ങി ചിലരൊടു കൂട
വസിച്ചു. അവിടെ മര്യാദ പ്രകാരം ഇരവും പകലും എല്ലാവരെയും വിശെഷാൽ
ഭൂമി എങ്ങും ഉണ്ടായ സഭകളെയും ചൊല്ലി പ്രാർത്ഥിച്ചു കൊള്ളുന്നതു എന്നിയെ
മറെറാന്നും ചെയ്യാതെ കണ്ടിരുന്നു. തന്നെ കൊണ്ടു പൊകുന്നതിന്മുമ്പെ മൂന്നാം
ദിവസം അങ്ങിനെ പ്രാർത്ഥിക്കുന്നെരം ഒരു ദർശനം കണ്ടു. തലയണ തീ
പിടിച്ചു കത്തുന്നതു ദർശിച്ചിട്ടു കൂടയുള്ളവരെ നൊക്കി എന്നെ ജീവനൊടെ
ദഹിപ്പിക്കെണ്ടു എന്നു സൂചകമായി പറഞ്ഞു.

കൊല്ക്കാർ അന്വെഷിച്ചു തിരയുമ്പൊൾ അവൻ മറ്റൊരു പറമ്പിൽ
വാങ്ങെണ്ടി വന്നു. തിരയുന്നവരും ക്ഷണത്തിൽ അതിൽ ഒടിച്ചെന്നു. അവനെ
കാണാഞ്ഞു 2 ബാല്യക്കാരെ പിടിച്ചുകൊണ്ടു പൊയി ഭെദ്യം ചെയ്തു
ഒരുത്തനിൽ നിന്നു വസ്തുത ഗ്രഹിച്ചു. മറ്റും ചില പണിക്കാരും
ബൊധിപ്പിക്കകൊണ്ടു ഒളിച്ചിരിപ്പാൻ പിന്നെ പാടില്ലാഞ്ഞു. ഹെരൊദാവെന്ന
പട്ടണ നായകനും പൊലുകർപ്പനെ അരങ്ങിൽ ആക്കെണ്ടതിനു വളരെ
ബദ്ധപ്പെടുകയും ചെയ്തു. ഇപ്രകാരം ഇവന്നു ക്രിസ്തന്റെ കൂടയാവാനുള്ള
വിധി വന്നു. എല്പിച്ചു കൊടുത്തവർക്കൊ യഹൂദാവിൻ ശിക്ഷ വരട്ടെ.
വെള്ളിയാഴ്ച മൂന്നു മണിക്ക ആയുധക്കാർ കുതിരക്കാരുമായി ബാല്യക്കാരനെ
കൂട്ടിക്കൊണ്ടു കള്ളനെ തിരുയുന്നവരായി പുറപ്പെട്ടു. വൈകുന്നെരത്തു
എത്തുമ്പൊഴെക്ക് അവന മെല്മുറിയിൽ കിടന്നു. മറെറാരു പറമ്പിൽ പൊയി
വാങ്ങുവാൻ ഇട ഉണ്ടായെങ്കിലും അവൻ മനസ്സില്ലാതെ ദൈവെഷ്ടം പൊലെ
ആകട്ടെ എന്നു ചൊല്ലി അവർ അടുത്തു നില്ക്കുന്നു പ്രകാരം കെട്ട ഉടനെ
ഇറങ്ങി സംസാരിച്ചു. വന്നവരും അവന്റെ സ്ഥിരത നിമിത്തം അതിശയിച്ചു.
ഇത്ര വയസ്സെറിയ പുരുഷനെ പിടിപ്പാൻ ഉത്സാഹിച്ചത് വിചാരിച്ചു നാണിച്ചു
നിന്നു. ആയവൻ ക്ഷണത്തിൽ അവർ വെണ്ടുവൊളം തിന്നു കുടിക്കെണ്ടതിന്നു
കല്പനകൊടുത്തു. താൻ ഏകനായിരുന്നു ഒന്നു പ്രാർത്ഥിപ്പാൻ ഇട
തരെണമെന്നപെക്ഷിച്ചു. സമ്മതം വാങ്ങി നിന്നുകൊണ്ടു പ്രാർത്ഥിച്ചു ദൈവ
കരുണ നിറഞ്ഞവനായി 5 നാഴികയകം തീരാതെ സ്തുതിച്ചപെക്ഷിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/206&oldid=199903" എന്ന താളിൽനിന്ന് ശേഖരിച്ചത്