താൾ:33A11415.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 133

കർത്താവ് സുവിശെഷത്തിന്നു യൊഗ്യമായ സാക്ഷിക്കു ഒരുമാതിരി
കാണിച്ചിരിക്കെണ്ടതിന്നു സംഭവിച്ചിരിക്കുന്നതു. കർത്താവ് അന്നു ചെയ്തവണ്ണം
തന്നെ ആയവനും നാം വഴിപ്പെട്ടു ചെല്ലെണ്ടതിന്നു തന്നെ പിടിച്ചെല്പി
ക്കുന്നതിനെ പാർത്തു കൊണ്ടിരുന്നു. ഉറച്ച സത്യസ്നെഹമല്ലൊ— തനിക്ക
മാത്രമല്ല. സകല സഹൊദരന്മാർക്കും രക്ഷ കാംക്ഷിച്ചു അവരുടെ പ്രയൊജ
നത്തെ വിചാരിക്കുന്നു. സർവ്വകാരണനായ ദൈവത്തിന്റെ ഹിതപ്രകാരം
ഉണ്ടായ സാക്ഷിമരണങ്ങൾക്കെല്ലാം ധന്യത്വവും ഉദാരതയും ഉള്ളവ എന്നു
ചൊല്ലെണ്ടു. ആ ക്രിസ്തസാക്ഷികളുടെ സഹിഷ്ണുതയും ഔദാര്യവും
സ്വാമിഭക്തിയും കണ്ടു വിസ്മയിക്കാത്തവൻ ആരും ഇല്ല. അവരെ
കുരടാവുകൊണ്ടു അടിക്കുമ്പൊൾ മാംസം അകത്തുള്ള നാഡിഞരമ്പുകളൊളം
വെളിവായി കീറിയതിനാൽ കണ്ടവർ കൂട മനസ്സുരുകി തൊഴിക്കുമാറു സഹിച്ചു
നിന്നതല്ലാതെ ഭെദ്യം ചെയ്യുന്നെരം ആരും എമ്പലും എക്കിട്ടയും ഇടാത്തതിനാൽ
ശരീരത്തിന്നു പുറത്തുള്ളവർ എന്നൊ കാണിച്ചു. ഇങ്ങിനെ നാഴികക്കകം
ഐഹിക പീഡകൊണ്ടിട്ടു നിത്യശിക്ഷയെ ഒഴിഞ്ഞുപൊകുന്നവരായി ക്രിസ്ത
കരുണയെ ചാരി സുഖെന നിന്നു കൊണ്ടിരുന്നു. കെടാത്ത നിത്യാഗ്നിയിൽ
നിന്നു തെറ്റി എന്നുറച്ചവർക്ക ആ ക്രൂരന്മാർ കത്തിച്ച തീ ശീതമായി.
ക്ഷാന്തന്മാർക്കു വെച്ചിട്ടുള്ള ധനങ്ങളെ ഉള്ളങ്കണ്ണുകൊണ്ടു പെർത്തു
പാർത്തുകൊണ്ടിരുന്നു. ആയവ കൺകണ്ടതുമില്ല. ചെവി കെട്ടതുമില്ല.
മാനുഷ്യമനസ്സിൽ തൊന്നിയതുമില്ല. അവർ ഇനി മനുഷ്യരല്ല ദൈവദൂതന്മാരായ്
വരുന്നതിനാൽ കർത്താവ് ഗ്രഹിപ്പിച്ചിരുന്നുതാനും. മറ്റവർക്ക മൃഗങ്ങളാൽ
മരിക്ക എന്ന വിധിയായപ്പൊൾ ആ നിഷ്കണ്ടകൻ അവരെ കൂടുമ്മട്ടും
നിർബന്ധിച്ചു അന്യഥാത്വം വരുത്തെണമെന്നു വെച്ചു ഇരിമ്പു മുള്ളുകളിലെ
ശയനം മുതലായ നാനാപീഡകളെ തുടർന്നിട്ടും ഫലം ഒന്നും കണ്ടില്ല. പിശാച്
അവരൊടു പലതും തുനിഞ്ഞു ഒരുത്തന്നെ തൊലപിച്ചതുമില്ല, ദൈവത്തിന്നു
സ്തൊത്രം. മൃഗപ്പൊരിന്നു അല്പം ശങ്കിക്കുന്ന ചിലർക്ക അത്യുദാരനായ
ഗർമ്മാന്യൻ തന്റെ ക്ഷാന്തികൊണ്ടു മനസ്സുറപ്പിച്ച പ്രകാരം പറയാം.
രംഗസ്ഥലത്തിൽ വെച്ചു നാടുവാഴി അവനൊടു നിന്റെ യൗവനം വിചാരിച്ചു
ജീവിപ്പാൻ നൊക്കിക്കൊണ്ടു ഇങ്ങെ പക്ഷം തിരിയെണം എന്നു നയം പറഞ്ഞു
ഇളക്കുവാൻ ഭാവിച്ചപ്പൊൾ അവൻ ദുഷ്ടസംസർഗ്ഗത്തെ അതിവെഗത്തിൽ
ഒഴിക്കെണ്ടതിന്നു സിംഹത്തൊടു എതിരെ എഴുനീറ്റു നെരെ പാഞ്ഞു തന്നെ
താൻ ഇരയാക്കി. ഉടനെ കളികാണുന്ന പുരുഷാരം എല്ലാം ക്രിസ്തഭക്തന്മാരുടെ
മാഹാത്മ്യം അറിഞ്ഞു ക്രുദ്ധിച്ചു. ഈ നിർദ്ദെവന്മാരെ കളക. വിശെഷാൽ
പൊലുകർപ്പനെ അന്വെഷിച്ചുകൊണ്ടു വരെണ്ടു എന്നു രക്തദാഹം പൂണ്ടു
നിലവിളിച്ചു.

പ്രുഗിയനാട്ടിൽ നിന്നു കുറയ മുമ്പെ ക്വിന്തൻ എന്നൊരുവൻ ഇവിടെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/205&oldid=199902" എന്ന താളിൽനിന്ന് ശേഖരിച്ചത്