താൾ:33A11415.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 പൊലുകർപ്പചരിത്രം

അനുസരിയാതെ ജീവനെയും വെടിഞ്ഞു മാർഗ്ഗത്തിന്നായി മരിക്കുന്നതിനാൽ
ജയഘൊഷത്തൊടും പൊരിൽ നിന്നു പുറപ്പെടുന്നു. ഭൂകമ്പം ഉണ്ടാകുന്നതു
സങ്കടമായി തൊന്നുന്നുവല്ലോ. ആ വക സംഭവിക്കുന്തൊറും അവർ
ദൈവത്തൊടു അധികം പ്രാർത്ഥിച്ചു ആശ്വസിച്ചു സന്തൊഷിക്കുന്ന പ്രകാരം
കാണുന്നുവല്ലൊ. നിങ്ങളൊ ധർമ്മകർമ്മജ്ഞാനാദികളെ അപ്പൊൾതന്നെ
മറന്നു വലയുന്നതല്ലാതെ പരനെ സെവിച്ചുപൊരുന്നവരെയും
ഹിംസിച്ചുപൊകുന്നു. അതുകൊണ്ടു എൻ ദിവ്യപിതാവരുളിച്ചെയ്ത പ്രകാരം
ഞാനും നാടുവാഴികളൊടുകല്പിക്കുന്നിതു. ആ കൂട്ടർ രാജ്യദ്രൊഹം വിചാരിച്ചു
പൊകുന്നതു ഒഴികെ ക്രിസ്തതുനാമം നിമിത്തം ചൊദ്യവിധിയുമരുത്. വെറുതെ
കുറ്റം ചുമത്തുന്നവരെ ശിക്ഷിക്കാവു എന്ന ശാസനയാലെ വൈരികൾ
കുറയകാലം അടങ്ങി പാർത്ത ശെഷം മാർക്ക ഔരല്യൻ തന്നെ അവരൊധിച്ചു.
(161–ആമത്) ആയവൻ അദ്വൈതമതം ആശ്രയിച്ചു ചെറിയന്നെ തപസ്സു ദീക്ഷിച്ചു
ഗുരുനാഥരെ അത്യന്തം ഉപാസിച്ചു, സ്വപ്നങ്ങളെയും ലക്ഷണങ്ങളെയും വളരെ
ബഹുമാനിക്കുന്നവനായി ചില ജ്ഞാനപ്രബന്ധങ്ങളെ തീർത്ത ബുദ്ധിമാനാക
കൊണ്ടു ക്രിസ്തിയാനികൾക്ക് ആദിയിൽ ഭയം ഇല്ലാതെ ഇരുന്നു. പെട്ടന്നു
കൊവിലകത്തു നിന്നു പുതിയ മാർഗ്ഗങ്ങളെ അനുസരിച്ചു പരത്തുന്നവർക്കു
മരണശിക്ഷ വിധിക്കുന്ന പരസ്യമുണ്ടായി. അന്നുമുതൽ ഹൊമാദി കർമ്മങ്ങളെ
ചെയ്യാത്തവരെ പലയിടത്തും തടവിലാക്കി വിസ്തരിച്ചു വധിച്ചു തുടങ്ങി.
ജ്ഞാനിശ്രെഷ്ഠന്മാരും ഓരൊ ക്രിസ്തിയാനികളൊടു തർക്കിച്ചു തൊറ്റ
പ്രകാരം ഒർത്തു നാണിച്ചു അസൂയനിമിത്തം വെദക്കാർക്ക അപായം വരുവാൻ
ഉത്സാഹിച്ചു, കൈസരെയും ഉത്സാഹിപ്പിച്ചതിനാൽ സഭകളിലെ ഉപദെഷ്ടാക്കൾ
പലരും കഴിഞ്ഞു പൊയി. അതിന്മണ്ണം രൊമയിൽ വെച്ചു യുസ്തീൻ എന്നൊരു
സത്യജ്ഞാനി അന്തരിച്ചു (163–ആമത). ആസിയനാട്ടിൽ പൊലുകർപ്പൻ
മുതലായവർ മരിച്ച പ്രകാരം സ്മിർന്നസഭക്കാർ എഴുതിയ വിവരം വായിച്ചറിക.

7. പൊലുകർപ്പന്റെ മരണം

സ്മിർന്നപട്ടണത്തിൽ വസിക്കുന്ന ദൈവസഭ ചുറ്റുമുള്ള സഭകൾക്ക്
എഴുതുന്നിതു.

പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യെശു
ക്രിസ്തനിൽ നിന്നും ആർദ്രകരുണാ സമാധാന സ്നെഹങ്ങളും നിങ്ങൾക്ക്
വർദ്ധിച്ചു വരിക.

പ്രിയ സഹൊദരരെ ഞങ്ങൾക്കുണ്ടായ ഉപദ്രവകാലത്തിൽ പലരും
മരണപര്യന്തം യെശുവിന്നു സാക്ഷികളായി നിന്നതും ധന്യനായ
പൊലുകർപ്പനും സാക്ഷിയായി കഴിഞ്ഞതിനാൽ ഹിംസയെ മുദ്രയിട്ടു
അവസാനിപ്പിച്ചതും നിങ്ങൾക്കു ചുരുക്കി എഴുതിയല്ലൊ. ഈ നടന്നത് എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/204&oldid=199901" എന്ന താളിൽനിന്ന് ശേഖരിച്ചത്