താൾ:33A11415.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 127

തറെക്കപ്പെട്ടുവല്ലൊ. പിന്നെ പ്രപഞ്ചത്തെ കാംക്ഷിക്കുന്ന അഗ്നി അല്ല ജീവനുള്ള
ജലമത്രെ എന്റെ ഉള്ളിൽ വസിക്കുന്നു. അതു നെഞ്ചകത്തുനിന്നു എ
പിതാവിന്റെ നെരെ ചെല്ലുക എന്നു നിത്യം ഘൊഷിച്ചു വരുന്നു. നശ്വരമായ
ഭൊജ്യം എനിക്ക് രസമല്ല. യെശുവിൻ മാംസം ആകുന്ന ദിവ്യാഹാരം തന്നെ
വെണം. എന്റെ ശരീരംകൊണ്ടു ആർക്കും ഒരു വിചാരവും അരുത്. എന്നു
ഇങ്ങിനെ പലവിധെന അപെക്ഷിച്ചെഴുതി. അതിന്റെശെഷം കപ്പലിന്നു നല്ല
തഞ്ചം വരികകൊണ്ടു ആയുധക്കാർ ഇജ്ഞാത്യനൊടു കൂട കപ്പൽ ഒഴിച്ചു
ത്രൊവാസിൽ ഇറങ്ങി. അവിടെനിന്നു പ്രത്യെകം സ്മിർന്നസഭെക്ക് എഴുതി
തന്നെ ആശ്വസിപ്പിച്ച പ്രകാരം ഒർത്തു സന്തൊഷിച്ചു, അതിന്നു ദിവ്യമായ
പ്രതിഫലം വരെണം എന്നു പ്രാർത്ഥിച്ചു. പിന്നെ അവരുടെ അദ്ധ്യെക്ഷനായ
പൊലുകർപ്പന്നു എഴുതിയത്. ഇളകാത പാറമെൽ ഉറച്ചിരിക്കുന്ന നിന്റെ
മനസ്സിനെ ഞാൻ അറിഞ്ഞു സൂതിക്കുന്നു. എന്റെ ചങ്ങലകളെ നീ സ്നെഹിച്ചു
എന്നെ ആശ്വസിപ്പിച്ചതിനാൽ താനും ആശ്വസിച്ചു. ഇപ്പൊൾ നിന്റെ
സ്ഥാനത്തിന്നടുത്തിട്ടുള്ള സകല വിചാരം നടത്തെണ്ടതിന്നു ഞാൻ
അപെക്ഷിക്കുന്നു. ഐക്യത്തിന്നായി വിശെഷാൽ ചിന്ത വെണം. കർത്താവ്
നിന്നെ എടുക്കുന്ന പ്രകാരം നീ എല്ലാവരെയും എടുത്തു താങ്ങുക. നിത്യം
പ്രാർത്ഥനയിൽ കാലം പൊക്കുക. നിണക്കുള്ള വിവെകവും ഉത്സാഹവും
അധികമാവാൻ യാചിക്ക. ഉറങ്ങാതെ ഉണർന്നുകൊണ്ടിരിക്ക. ദൈവത്തെ
തുണയാക്കി ഒരൊരുത്തനൊടു തക്കത പാക. തികഞ്ഞ അങ്കക്കാരനായി താൻ
ഉപവസിച്ചു കൊണ്ടു എല്ലാവരുടെ ബലക്ഷയങ്ങളെയും വഹിക്ക. അദ്ധ്വാനം
പെരുത്താൽ നെട്ടവും പെരുകും. നല്ല ശിഷ്യന്മാരെ സ്നെഹിച്ചാൽ ഉപചാരം
പറവാൻ സംഗതിയില്ല. അശുഭന്മാരെ കെവലം ശാന്തിയൊടെ വശത്താക്കുക.
പിന്നെ വെവ്വെറ മുറിക്കു ലെപവും വെവ്വെറെ. നീ ദെഹികനും ആത്മികനും
ആയ സംഗതി വിചാരിച്ചുകൊണ്ടു പുറമെ കാണുന്നതു ബഹുമാനിക്ക.
കാണത്തതു ദൈവം നിണക്ക വെളിവാക്കെണ്ടതിന്നും അപെക്ഷിക്ക.
കപ്പൽക്കാർക്കു കാറ്റും പെരുങ്കാററിൽ അഴിമുഖവും ആവശ്യമാകുംവണ്ണം
ഇക്കാലത്തിന്നു നീ തന്നെ ആവശ്യം. നിണക്കുള്ളവർ നിന്നാൽ ദൈവത്തൊടു
എന്തുമാറാവു. വിശ്വാസത്തിന്ന് യൊഗ്യന്മാരായി തൊന്നീട്ടും തെറ്റായി
ഉപദെശിക്കുന്നവരുണ്ടല്ലൊ. അതിന്നു ഭയം അരുത്. അടൊലംപൊലെ
നിലനിന്നു എല്ലാം സഹിച്ചുംകൊണ്ടു ജയിപ്പുതാക. കള്ള ഉപദെശങ്ങളെ
കൊണ്ടു അധികം പ്രസംഗം ചെയ്യു തർക്കിക്കയും വെണം. കാലഭെദങ്ങളെ
ചിന്തിച്ചറിക. അകാലൻ, അദൃശ്യൻ, നമുക്കു വെണ്ടി ദൃശ്യൻ, അസ്പൃഷ്ടൻ,
നിരാകുലൻ, നമുക്കു വെണ്ടി ആമയാകുലൻ. നമുക്കായി സർവ്വവും
സഹിച്ചിട്ടുള്ളവൻ — ആ ഒരുവനെ പാർത്തുകൊൾക. വിധവമാർക്കു മുമ്പെ
ദൈവം പിന്നെ നീ തുണ തന്നെ. നിന്റെ സമ്മതം കൂടാതെ സഭയിൽ ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/199&oldid=199896" എന്ന താളിൽനിന്ന് ശേഖരിച്ചത്