താൾ:33A11415.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 പൊലുകർപ്പചരിത്രം

വർത്തമാനം ഉണ്ടു. പൊലുകർപ്പ എന്ന പെരിന്നു ബഹുഫലൻ എന്നർത്ഥം
ആകുന്നു. ഈ പൊലുകർപ്പൻ 70 വർഷത്തൊളം സ്മിർന്നസഭയെ വിചാരിച്ചു
മെച്ചു കൊണ്ടിരുന്നു എന്നു തൊന്നുന്നു. അവൻ കഷ്ടമനുഭവിക്കുന്നതിൽ
തളരാതെ മരണപര്യന്തം വിശ്വസ്തനായി പാർത്തപ്രകാരം മെല്പെട്ടു പറയാം.

3. പൊലുകർപ്പന്റെ സ്നെഹിതനായ ഇജ്ഞാത്യൻ

യൊഹനാൻ മരിക്കുമെമ്പാൾ രൊമസംസ്ഥാനം രക്ഷിച്ചു വരുന്നവൻ
ത്രയാൻകൈസർ ആകുന്നു. അവൻ ലൊകപ്രകാരം നീതിമാൻ എങ്കിലും പല
മെച്ഛജാതികളെ ജയിച്ചതിനാൽ മദിച്ചു പുതിയ ആരാധന ഒന്നും അരുത്
എന്നും കൈസരുടെ ബിംബം മുതലായ രൊമപ്രതിഷ്ഠകളെ തൊഴുതു
സെവിപ്പാനും ക്രിസ്തനെ ദുഷിച്ചു പറവാനും ക്രിസ്തിയാനികളെ നിർബ്ബന്ധിക്കെണം
എന്നും അനുസരിക്കാത്തവരെ വധിക്കെണം എന്നും കല്പിച്ചു. അതുകൊണ്ടു
അനെക രാജ്യങ്ങളിൽ ഉപദ്രവബാധ തുടങ്ങി ലൌകികന്മാർ യെശുവെ വിട്ടു
പൂർവ്വമര്യാദകളെ അനുസരിക്കും. വിശ്വാസമുള്ളവർ ഹിംസകളെ ഒക്കയും
സഹിച്ചു ക്രിസ്തുനാമം നിമിത്തം ഐഹിക ജീവനെ ഉപെക്ഷിക്കുന്നു.

അക്കാലം ത്രയാൻവാസീ യുദ്ധത്തിന്നായി അന്തൊക്യയിലെക്ക്
വന്നപ്പൊൾ അവിടെത്തു സഭാപ്രമാണിയായ ഇജ്ഞാത്യൻ കൈസരെ കണ്ടു
സംഭാഷണം ചെയ്തു നെരം ക്രൂശിൽ തൂങ്ങി മരിച്ചവൻ എന്റെ ഉള്ളിൽ പാർക്കുന്നു
എന്ന വാക്കുനിമിത്തം കൈസർ അവനെ കെട്ടി രൊമയിലെക്കു കൊണ്ടുപൊയി
പുരുഷാരത്തിന്റെ വിനൊദത്തിന്നായി കാട്ടുമൃഗങ്ങൾക്ക ഇരയാക്കെണ്ടതിന്നു
കല്പിച്ചു. അതുകൊണ്ടു ആയുധക്കാർ അവനെ കപ്പൽ കയറ്റി മുമ്പിൽ
സ്മിർന്നയൊളം കൊണ്ടുപൊയപ്പോൾ യാത്രെക്ക് താമസം വന്നതിനാൽ
ആസീയ നാട്ടിലെ സഭക്കാർക്കും പ്രത്യെകം പൊലുകർപ്പെന്നും ഇജ്ഞാത്യനെ
കണ്ടു സല്ക്കരിച്ചു. ഇരുവരും പണ്ടു യൊഹനാന്റെ കാൽക്കൽ ഇരുന്നു
സത്യൊപദെശമാകുന്ന പാൽ കുടിച്ച പ്രകാരം ഒർത്തു കർത്താവ് അന്നു മുതൽ
നടത്തിയ വിവരം എല്ലാം തമ്മിൽ അറിയിച്ചു അന്യൊന്യം ആശ്വാസം
കൈക്കൊള്ളെണ്ടതിന്നു സംഗതി വന്നു.

അവിടെ പാർക്കുംകാലം ഇജ്ഞാത്യൻ എഫെസ മുതലായ സഭകളുടെ
ദൂതന്മാരെ കണ്ടു ഒരൊ കത്തുകളെയും എഴുതി എല്ലാവരും സ്നെഹത്താൽ
ഒന്നിച്ചു ചെർന്നും കള്ളമതക്കാരെ ഒഴിച്ചും മൂപ്പന്മാർക്കു കീഴ്പെട്ടും ക്രിസ്തനെ
മരണപര്യന്തം അനുസരിച്ചു സെവിച്ചുകൊള്ളണം എന്നും ഞാനും മൃഗങ്ങൾക്ക
ഭയപ്പെടാതെ ക്രിസ്തന്റെ വഴിയെ ചൊല്ലണ്ടതിന്നു പ്രാർത്ഥിക്കെണം എന്നു
രൊമാപട്ടണത്തിലെ വിശ്വാസികൾ എന്റെ മരണവിധിയെ മാറ്റേണ്ടതിന്നു
ഒട്ടും പ്രയത്നം ചെയ്യരുത്. മരണം എനിക്കു ലാഭമാക്കൊണ്ടു മൃഗങ്ങൾ ഈ
ദെഹത്തിന്നു കഴിയായ്മ മയുന്നതു നല്ലതു തന്നെ. എന്റെ കാംക്ഷ ക്രൂസിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/198&oldid=199895" എന്ന താളിൽനിന്ന് ശേഖരിച്ചത്