താൾ:33A11415.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 125

രക്തം ചിതറിച്ച ഈ കൈയും ക്രിസ്തന്റെ രക്തത്തിൽ കഴുകി ശുദ്ധി വരുത്താം
എന്നു ഉറെച്ചു പറഞ്ഞു കൈയെ മുകർന്നു. അനന്തരം അവനെ സഭയിലെക്ക്
കൂട്ടികൊണ്ടു പൊയി. പ്രാർത്ഥന, ഉപവാസം, ഉപദെശം ഈ മൂന്നിൽ നിത്യം
അദ്ധ്വാനിച്ചു. അവന്നു മുറ്റും ആത്മസൗഖ്യം വരുത്തുവൊളം അവിടെ തന്നെ
വസിക്കയും ചെയ്തു.

ഇങ്ങനെ യൊഹനാൻ ക്രിസ്തസഭയിൽ വെണ്ടുന്ന സ്നെഹത്തിന്നും
ശുദ്ധിക്കും. ഒരു മാതിരിയായി ഏറെ കാലം വിളങ്ങി വാണ ശെഷം വാർദ്ധക്യ
ബാധനിമിത്തം പറവാൻ ശക്തി ചുരുങ്ങി വന്നു. എങ്കിലും സഭ കൂടുംതൊറും
താനും കൂടും. നടപ്പാൻ പാടില്ലാതെ വന്നാൽ സഹൊദരന്മാർ അവനെ എടുത്തു
സഭയി കൊണ്ടവെക്കും. അതിൽനിന്നു പൈതങ്ങളെ നിങ്ങൾ അന്യൊന്യം
സ്നെഹിപ്പിൻ എന്ന വാക്കുമാത്രം ചൊല്ലും. ഈ ഒന്നു ആവർത്തിച്ചു പറവാൻ
സംഗതി എന്തെന്നു ചൊദിക്കുമ്പൊൾ, മറ്റൊന്നും ആവശ്യമില്ലല്ലോ എന്നു
പറയും. അങ്ങനെ അവൻ തന്റെ ശുശ്രൂഷ തികെച്ചും 100 വയസ്സു കഴിഞ്ഞാറെ
എഫെസിൽ വെച്ചുതന്നെ മരിക്കയും ചെയ്തു.

2. സ്മിർന്നസഭ

അക്കാലത്തു ആസീയനാട്ടിലെ സഭകളിൽ 7 പ്രധാനം. ആ ഏഴിന്നും
കർത്താവിന്റെ കല്പനയാൽ യൊഹനാൻ ലെഖനങ്ങളെ എഴുതി. ദൈവം
അവറ്റിൽ കാണുന്ന ഗുണദൊഷങ്ങളെ അറിയിച്ചു ബുദ്ധി ഉപദെശിച്ചും
ഇരിക്കുന്നു. എഴിലും വിശിഷ്ടമായത് സ്മിർന്നപട്ടണം തന്നെ. അത് അന്നും
ഇന്നും വലുതായിട്ടുള്ള കച്ചവടനഗരം. അതിന്നായി യഹൂദർ മുതലായ അന്യർ
നിത്യം വരികയും പൊകയും ചെയ്യും. ആ സഭയുടെ വിചാരിപ്പുകാരന്നു
യൊഹനാൻ എഴുതിയതാവിതു.

ആദ്യനും അന്ത്യനും മരിച്ചു ജീവിച്ചവനും ആയവൻ പറയുന്നിതു— നിന്റെ
ക്രിയകളെയും ഉപദ്രവത്തെയും ദാരിദ്ര്യത്തെയും ഞാൻ അറിയുന്നു. നീ
സമ്പന്നനാകുന്നു താനും. തങ്ങൾ യഹൂദരെന്നു പ്രശംസിച്ചിട്ടും യഹൂദരല്ല
സാത്താന്റെ പള്ളിയാകുന്നവരുടെ ദൂഷണത്തെയും ഞാൻ അറിയുന്നു. നീ
അനുഭവിപ്പാനുള്ള കഷ്ടങ്ങൾ ഒന്നിനും ഭയപ്പെടരുതെ. ഇതാ പിശാച്‌നിങ്ങളിൽ
ചിലരെ പരീക്ഷിപ്പാൻ തടവിലാക്കും. നിങ്ങൾക്ക് പത്തുദിവസം ഉപദ്രവവും
ഉണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരുന്നാൽ ജീവികിരീടത്തെ നിണക്ക്‌തരാം.
ആത്മാവ് സഭകളൊടു പറയുന്നതിനെ ചെവിയുള്ളവൻ കെൾക്കട്ടെ.
ജയിക്കുന്നവനിൽ രണ്ടാംമരണം തട്ടുകയില്ല എന്നത്രെ.

ഈ വിചാരിപ്പുകാരന്റെ പെർ അറിയുന്നില്ല. യൊഹനാൻ
ഇരിക്കുമ്പൊൾ തന്നെ ശിഷ്യന്മാരിൽ യൗവനമുള്ളവൻ എങ്കിലും എത്രയും
വിശ്വസ്തനായ പൊലുകർപ്പനെ ആസ്ഥാനത്താക്കി ഇരിക്കുന്നു എന്നു ഒരു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/197&oldid=199894" എന്ന താളിൽനിന്ന് ശേഖരിച്ചത്