താൾ:33A11415.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 പൊലുകർപ്പചരിത്രം

നാടുകടത്തി. അവിടെ വെച്ചു അവന്നു ക്രിസ്തൻ സഭയുടെ ഭാവ്യവസ്ഥകളെ
വെളിപ്പെടുത്തിയത് ചെവിയുള്ളവർക്ക് ഗുണത്തിന്നായിട്ടു ഒരു പ്രബന്ധത്തിൽ
എഴുതിതീർത്തു.കൈസർ മരിച്ചശെഷം യൊഹനാൻദ്വീപിൽനിന്നു മടങ്ങിവന്നു
സഭയെ മുമ്പെ പൊലെ നടത്തി. ചിലപ്പൊൾ സമീപസ്ഥ സഭകളെയും പൊയി
കണ്ടു ഉപദെശിച്ചും മൂപ്പന്മാരെ വരിച്ചും കൂടുംവണ്ണം സെവിച്ചുകൊണ്ടിരുന്നു.

ഒരു സഭയിൽ വന്നു സഹൊദരന്മാരെ ആശ്വസിപ്പിച്ച ശെഷം എത്രയും
സുന്ദരനായ ഒരു ബാല്യക്കാരനെ കണ്ടപ്പൊൾ മൂപ്പനൊടു ഞാൻ ദൈവമുഖേന
നിന്നെ ഭരമെല്പിക്കുന്നു. നീ ഇവനെ പ്രത്യെകം നൊക്കികൊണ്ടു
കർത്താവിന്റെ പണിക്കായി വളർത്തണം എന്നുപറഞ്ഞു സമ്മതിപ്പിച്ചുപൊയി
ഒരു വർഷം കഴിഞ്ഞിട്ടു പിന്നെയും വന്നപ്പൊൾ ഞാൻ സഭ മുമ്പാകെ നിന്റെ
കൈക്കൽ കൊടുത്ത അമാനദ്രവ്യം എവിടെ എന്നു ചൊദിച്ചാറെ—മൂപ്പൻ അർത്ഥം
ഗ്രഹിയാതെ കലങ്ങി എന്തെന്നു വിചാരിച്ചനെരം ആ ബാല്യക്കാരൻ തന്നെ
എന്നു പറഞ്ഞു— അവൻ മരിച്ചു എന്നു കെട്ടാറെ അത എങ്ങനെ എന്നു
അന്വെഷിച്ചശെഷം അവൻ ഉപദെശം വെഗത്തിൽ ഗ്രഹിച്ചു ജ്ഞാനസ്നാനം
കഴിഞ്ഞശെഷം കുറയകാലം നന്നായി നടന്നു — പിന്നെ മൂപ്പൻ ഇവന്നു അപായം
പറ്റുകയില്ല എന്നു നിരൂപിച്ചു ശിക്ഷാരെക്ഷയെ കുറെക്കുമ്പൊൾ
ദുഷ്ടസംസർഗ്ഗത്തിനാലെ മടിവും മൊഹവും മറ്റും വർദ്ധിച്ചു അവൻ
ശാസനവാക്കു സഹിയാഞ്ഞു ചെലവഴിപ്പതിന്നുവെണ്ടി മൊഷ്ടിച്ചും കവർന്നും
കാര്യം പരസ്യമായാറെ ചങ്ങാതികളൊടും കൂട ഒടിപൊയി കള്ളരുടെ
കൂട്ടത്തിന്നു തലവന്നായി ചമഞ്ഞു മലയിൽ തന്നെ പാർക്കുന്നു എന്നിങ്ങനെ
മൂപ്പൻ കണ്ണീർ ഒഴുക്കി അറിയിച്ചു. അനന്തരം യൊഹനാൻ തന്റെ വസ്ത്രം
കീറി ഹാ ഹാ സഹൊദരന്റെ ആത്മാവെ എത്ര നന്നായി നൊക്കുന്ന
വിചാരിപ്പുകാരൻ, അതിനെ ഞാൻ നിന്നൊടു ചൊദിക്കും എന്നു പറഞ്ഞു
കള്ളന്മാർ പാർക്കുന്ന മലെക്കു പൊവാൻ വഴി അന്വെഷിച്ചു. കാട്ടിൽപൊയ
കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു നിങ്ങളുടെ തലവന്റെ മുമ്പിൽ എന്നെ
കൊണ്ടുപൊകെണം എന്നു പറഞ്ഞു. പൊകുമ്പൊൾ തലവൻ വൃദ്ധനെ
കണ്ടറിഞ്ഞു ഉടനെ മുഖം മറെച്ചു മണ്ടി പൊയി. യൊഹനാൻ വയസ്സു മറന്നു
പിന്തുടർന്നു. എന്മകനെ, നിരായുധനായി വരുന്ന വൃദ്ധനെ പെടിച്ചൊ.
അച്ശനെ ഒഴിഞ്ഞു പൊകുന്നുവൊ. എന്നൊടു കരുണ കാട്ടെണമെ. ഭയം
വെണ്ടാ രക്ഷയ്ക്ക് ഇട ഉണ്ടല്ലോ. നമുക്കുവെണ്ടി മരിച്ചവനൊടു നിണക്കായി
ഞാൻ പ്രാർത്ഥിക്കും. വെണ്ടുകിൽ ഞാനും നിണക്കുവെണ്ടി മരിക്കാം. നില്ക്കു
എന്നെ വിശ്വസി. ക്രിസ്തൻ എന്നെ അയച്ചിരിക്കുന്നു— എന്നിങ്ങനെ
നിലവിളിച്ചപ്പൊൾ ബാല്യക്കാരൻ വിറച്ചുനിന്നു. ആയുധംചാടി പൊട്ടിക്കരഞ്ഞു.
അപ്പൊൾ യൊഹനാൻ അണഞ്ഞു പുണർന്നു മുട്ടുകുത്തി പ്രാർത്ഥിച്ചു.
ബാല്യക്കാരൻ വലങ്കൈ മറക്കുന്നതു കണ്ടാറെ യൊഹനാൻ അതു പിടിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/196&oldid=199893" എന്ന താളിൽനിന്ന് ശേഖരിച്ചത്