താൾ:33A11415.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


1. യൊഹനാന്റെ വാർദ്ധക്യം

നമ്മുടെ രക്ഷിതാവായ യെശുക്രിസ്തനെ കണ്ടും കെട്ടും തൊട്ടുംകൊണ്ട്
ആജ്ഞപ്രകാരം പുറപ്പെട്ടുപയ ജാതികളൊടും അവന്റെ സുവിശെഷത്തെ
അറിയിച്ചിട്ടുള്ള സാക്ഷികളിൽ പലരും വളാൽ മരിച്ചു ഒട്ടം തീർന്നതിന്റെ
ശെഷം കർത്താവിന്നു അതിപ്രിയനായ യൊഹനാൻ ആസീയ നാട്ടിൽ നഗരമായ
എഫെസിൽ പൊയി വളരെകാലം പാർത്തു. അവിടെ ഉള്ള ക്രിസ്തസഭയെ
മെച്ചുകൊണ്ടിരുന്നു. അന്നു സ്ഥൂലശത്രുക്കളല്ലാതെ സൂക്ഷ്മദ്രൊഹികളും കൂട
സഭെക്ക് ചെതം വരുത്തുവാൻ നൊക്കി. ക്രിസ്തൻ മെയ്യായി മരിച്ചില്ല
മനുഷ്യമാംസത്തൊടു എന്നും ചെർന്നവനും അല്ല, ദൈവത്തിന്റെ അംശ
മായിട്ടത്രെ ലൊകൊപദെശത്തിന്നുവേണ്ടി ഇറങ്ങി ചില കാലം മാനുഷവെഷം
കെട്ടി വെദന ഒന്നും തട്ടാതെ കഷ്ടാനുഭവമരണാദികളെ നടിച്ചു തീർത്തു.
ഇപ്പൊൾ അരൂപിയായി പരമാത്മാവിങ്കൽ തന്നെ ലയിച്ചിരിക്കുന്നു. എന്നിങ്ങനെ
ഉള്ള ദുർമ്മതങ്ങളെ വിതെച്ചു കർത്താവിന്റെ നടുതല വഷളാക്കി
തുടങ്ങുമ്പൊൾ, യൊഹനാൻ എത്രയും ശ്രമിച്ചു എതിർ പൊരുതു ക്രിസ്തൻ
മനുഷ്യജഡത്തിൽ വന്നു. നമുക്കുവെണ്ടി രക്തവും വെള്ളവും ആത്മാവും ഈ
മൂന്നു പകർന്നുകൊടുത്തു തനിക്ക സാക്ഷികളായി ഭൂമിയിൽ സ്ഥാപി
ച്ചിരിക്കുന്നു എന്നു ഉപദെശം പ്രമാണമാക്കി നാലാമത്തെ സുവിശെഷവും
ചമെച്ചു യെശു ദൈവത്തിന്റെ വചനവും ജീവനും വെളിച്ചവും ആകുന്നു എന്നു
പ്രത്യേകം കാണിച്ചു തന്റെ ശെഷം സഭയിൽ പരമാർത്ഥത്തെ കാത്തു
പരത്തെണ്ടതിന്നു ബാലന്മാരെ ചെർത്തു വളർത്തിക്കൊണ്ടിരുന്നു.
ശുദ്ധൊപദെശത്തെ വെറുക്കുന്നവരെ വീട്ടിൽ ചെർക്കയും കണ്ടാൽ സലാം
പറകയും അരുത് എന്ന് ഒരു ലെഖനത്തിൽ കല്പിച്ചതുമല്ലാതെ ഒരു ദിവസം
പട്ടണത്തിലെ സ്നാനശാലയിൽ പ്രവെശിച്ചു കെരിന്തൻ എന്ന ദുർമ്മതക്കാരൻ
ഒരു മുറിയിൽ ചെന്നിരിക്കുന്ന പ്രകാരം കെട്ട ഉടനെ കൂട ഉള്ളവരൊടു നാം
പൊക, സത്യത്തിന്റെ ശത്രു. ഇവിടെ ഉണ്ടല്ലോ. ഈ ശാല തകർന്നു ഞങ്ങൾ
ഇരുവരുടെ മെലും വീഴരുത് എന്നു പറഞ്ഞു വൈകാതെ പൊകയും ചെയ്തു.

പിന്നെ ദൊമിതിയാൻ കൈസർ വാഴുന്ന സമയം ക്രിസ്തിയാനികളെ
ഹിംസിച്ചുതുടങ്ങി. യൊഹനാനെ തിളച്ച എണ്ണയിൽ വറുക്കെണ്ടതിന്നു
കല്പിച്ചു. ആയതിനാൽ ചെരദം ഒന്നും പറ്റായ്കകൊണ്ടുഅവനെ പത്മദ്വീപിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/195&oldid=199892" എന്ന താളിൽനിന്ന് ശേഖരിച്ചത്