താൾ:33A11415.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 നളചരിതസാരശോധന

അനുഗ്രഹിച്ചല്ലാതെ, ഞാൻ നിന്നെ വിടുകയില്ല; നിന്റെ പുത്രനായ
യേശുവിൻ നാമത്തിൽ തന്നെ ഞാൻ നിന്നൊടു യാചിക്കുന്നു ആമൻ;
എന്നിപ്രകാരം മുൻപുക്കു, ആക്രമിച്ചു കൊള്ളണം; അതും ഒരിക്കൽ
മാത്രമല്ല തികഞ്ഞ ജയം വരുവോളം പൊരുതു വരേണം. ഇങ്ങിനെ
ചെയ്താൽ, വീരനായി ചമഞ്ഞു വിരുതിനെ പ്രാപിച്ചു, ദൈവപുത്രൻ
ഇരിക്കുന്ന സിംഹാസനത്തിൽ കൂടെ ഇരുന്നിരിപ്പാൻ പാത്രം ആകും.

നായർ. ഇതെത്രയും സങ്കടമുള്ള വഴി!

ഗുരു. പാപസേവെക്കു തന്നെ അധികം സൌഖ്യം ഉണ്ടൊ?
ജന്മികൾക്കുണ്ടൊ സുഖത്തിന്നലമ്മതി
ഞങ്ങൾക്കു ഉയരത്തിൽ നിന്നു വരുന്ന ആശ്വാസങ്ങളും സന്തോഷങ്ങളും
നിങ്ങൾ രുചി നോക്കിയെങ്കിൽ, ഈ വഴിക്കു മാത്രം സൌഖ്യം ഉണ്ടെന്നു
ബോധിക്കും. ജീവനുള്ള ദൈവത്തെ ആശ്രയിച്ചു സേവിക്കുന്നതു,
പരത്തിൽ മാത്രം അല്ല, ഇഹത്തിലും കൂടെ എത്രയും ഭാഗ്യമുളളതു
തന്നെ.

നായർ. ഈ പ്രപഞ്ചത്തിൽ ഇത്ര ശുദ്ധിമാനായി നടപ്പാൻ കഴികയില്ല, എന്നു
തോന്നുന്നു. ഇതു കലികാലമല്ലൊ! നല്ല ജനത്തിന്നു നിർമ്മൂല നാശം
വന്നുവല്ലൊ.

ഗുരു. കലിയുഗത്തിനു തെറ്റി പോകാമല്ലൊ. ഇപ്പോൾ തന്നെ വായിച്ചു
കേട്ടുവല്ലൊ. ഒരു ഗ്രന്ഥം ഉരചെയ്താൽ കലികലഹം ഒക്കവെ
ശാന്തമാകും, എന്നു പറഞ്ഞിട്ടുണ്ടു. കലി താൻ അത്ര വിടക്കല്ല, അവൻ
നളന്നു ഒന്നു പറഞ്ഞു കൊടുത്തു, അതിനെ പറയാം (4 പാദം)
നിന്നെ സ്മരിക്കും ജനങ്ങളെക്കൂടെ ഞാൻ
ചെന്നു ബാധിക്കയില്ലെന്നു ബോധിക്ക നീ
എന്നെയും നിന്നെയും നിങ്കളത്രത്തെയും
പന്നഗം തന്നെയും ഭാർഗ്ഗസ്വരിയെയും
ഒന്നിച്ചു ചിന്തനം ചെയ്യുന്ന മർത്ത്യനു
വന്നീടും ഐശ്വര്യം ആപത്തകന്നു പോം

അതുകൊണ്ടു കലിയുഗം ഒട്ടൊഴിയാതെ, എല്ലാവരെയും ബാധിക്കുന്നില്ല,
സ്പഷ്ടം . നളനെ ചിന്തിച്ചാൽ, ആ ബാധ തീരുകയില്ല താനും. ഞാൻ
പറഞ്ഞിട്ടുള്ള ദൈവപുത്രനെ സ്മരിച്ചു കൊണ്ടാൽ, കലി ബാധ തീരും,
എന്നു ഞാൻ തന്നെ കൈയ്യേല്ക്കുന്നുണ്ടു.

നായർ. അതിന്നു എനിക്കു ധൈര്യം പോരാ. രണ്ടുമൂന്നു ആളുകൾ മാത്രം
യേശുവിനെ വിശ്വസിച്ചിരിക്കുന്നു. നിങ്ങളുടെ മാർഗ്ഗം ഈ നാട്ടിൽ പരന്നു
നടക്കും എന്നു തോന്നുന്നില്ല.

ഗുരു. മറ്റവർക്കു വേണ്ടാതിരുന്നാലും, ഒറ്റയായതനിക്കു രക്ഷ വന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/190&oldid=199887" എന്ന താളിൽനിന്ന് ശേഖരിച്ചത്