താൾ:33A11415.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 117

അശുദ്ധർക്കും ഉള്ള വ്യത്യാസം, നിങ്ങളുടെ ശാസ്ത്രത്തിൽ അറിയായ്ക
കൊണ്ടു, മനുഷ്യന്നു ക്ഷണത്തിൽ ദൈവത്വം വരും; ദൈവം പല
രൂപത്തിലും അവതരിച്ചു. മനുഷ്യരോടു കളിക്കുന്നതിന്നും പ്രയാസം
ഒട്ടും ഇല്ല; അവിടുന്നു ഇങ്ങൊട്ടും ഇവിടുന്നു അങ്ങൊട്ടും എളുപ്പത്തിൽ
ആയിരം വഴികൾ ഉണ്ടു; എന്നതിനെ സൂക്ഷിച്ചു നോക്കിയാൽ,
നിങ്ങളുടെ ദേവകൾ മനുഷ്യപ്രായർ അത്രെ; പാപം പോക്കുവാൻ ശക്തി
ഒന്നും ഇല്ലാത്തവർ, എന്നു ബോധിക്കും. ഞങ്ങളെ വേദത്തിൽ
സത്യദൈവം അവതരിച്ചു. മനുഷ്യനായ്‌വരുന്നതും, പാപിയായൊരു
മനുഷ്യൻ ശുദ്ധിയും ദൈവസാമീപ്യവും പ്രാപിക്കുന്നതും രണ്ടും
എത്രയും ഘനമുള്ള കാര്യങ്ങൾ തന്നെ ആകുന്നു.

നായർ. ഇന്ദ്രൻ പറഞ്ഞതു, കളിയത്രെ. നിങ്ങൾ ചൊന്നതിനു, അർത്ഥശ്രേഷ്ഠത
ഉണ്ടു സത്യം; എന്നാൽ നിങ്ങളുടെ പോർ എന്താകുന്നു?

ഗുരു. പിശാചിനൊടും, അവൻ പട്ടാളമായ കാമക്രോധാദികളൊടും പട
വെട്ടണം. മറ്റവരൊടല്ല, തന്നൊടു താൻ ഏറ്റു കൊണ്ടു, തന്റെ
പാപത്തെ ശപിച്ചു, പിന്തുടർന്നു, ഒളിമറയിൽ നിന്നു പിടിച്ചിഴെച്ചു
കൊല്ലെണം. പിന്നെ ലോകരുടെ ഉൾപകയും പരിഹാസവും ഉണ്ടല്ലൊ;
അതിനാലും ഓരൊരൊ അങ്കും ഉണ്ടാകും. അപവാദവും, നിന്ദയും
അനുഭവിച്ചാൽ, അവ പുല്ലു പോലെ വിചാരിച്ചു, തന്റെ കർത്താവായ
യേശു മുന്നടന്ന ചുവടുകളെ നോക്കി നടന്നു, എന്തെല്ലാം ചെറുത്തു
നിന്നാലും, വീരനായി ഓടിക്കൊള്ളണം. വൈരികളാടു
അഭിമാനിപ്പാനും, അവരെ ശപിപ്പാനും, പകവീട്ടുവാനും, കൂടക്കൂടെ
ഇച്ഛകൾ മുളച്ചു തുടങ്ങും; അവറ്റെ ഉടനെ അമർത്തടക്കി, അരിശം
വിഴുങ്ങി, ശത്രുവിനെ സ്നേഹിപ്പാനും സേവിപ്പാനും, രഹസ്യമായും
പരസ്യമായും ഗുണം ചെയ്വാനും ശ്രമിച്ചു കൊള്ളണം. പിന്നെ
ദൈവത്തൊടും ചിലപ്പോൾ ഒരു പോരാട്ടം പോലെ ഉണ്ടു. അവൻ
കേൾക്കാത്ത പന്തിയിൽ അടങ്ങി നിൽക്കും; എത്ര പ്രാർത്ഥിച്ചാലും
വിളിച്ചു കരഞ്ഞാലും, ഉത്തരം ഒന്നും ഇറങ്ങുന്നില്ല; വാനം ഇരിമ്പു പോലെ
തൊന്നും; ഇങ്ങെ അപേക്ഷയും വിളിയും അങ്ങു കടക്കുന്നില്ല,
എന്നുവരും; പിശാചു ഇളിച്ചു ചിരിച്ചു, നിന്റെ ദൈവം എവിടെ, എന്നു
ചോദിച്ചു നില്ക്കും ; അപ്പൊൾ അഴിനിലെക്കു ഇടം കൊടുത്തു, മടുത്തു
പോകരുതു. അതു ഒന്നും ഇല്ല, എന്റെവിധി അത്രെ. എന്നുളള ഭാവത്തെ
നിനെക്കയും അരുതു. ദൈവം വേദത്തിൽ അരുളിയ വാഗ്ദത്തങ്ങളെ
മുറുക പിടിച്ചു, അബ്ബാ പിതാവെ, ഇപ്രകാരം നീ പറഞ്ഞുവല്ലൊ; നിന്റെ
വാക്കു പോലെ എനിക്കു ആകെണമെ; ഞാനല്ലൊ നിന്റെ കുട്ടി
ആകുന്നു, നീ എന്നെ കെൾക്കാതിരിക്കയില്ല; നീ എന്നെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/189&oldid=199886" എന്ന താളിൽനിന്ന് ശേഖരിച്ചത്