താൾ:33A11415.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 നളചരിതസാരശോധന

അസത്യവും വെറാക്കുവാൻ, ഒരു പക്ഷിക്കും മനുഷ്യനും കഴികയില്ല.
ദൈവവചനമാകുന്ന സത്യ വേദത്തെ ആരാഞ്ഞുകൊണ്ടു
പ്രമാണമാക്കിയാലത്രെ, അതിന്നു പ്രാപ്തി വരും.

നായർ. സത്യവേദത്തെ വായിച്ചാലൊ, കേട്ടാലൊ, ശുദ്ധി വരും. ദേവപ്രസാദം
ഉണ്ടാകും, എന്നു നിങ്ങൾ പറകയില്ലയൊ.

ഗുരു. അല്ല, വചനത്തെ കേൾക്കുന്നവരായിരിക്ക മാത്രമല്ല, ചെയ്യുന്നവരായും
ഇരിപ്പിൻ, അല്ലാഞ്ഞാൽ തങ്ങളെ തന്നെ ചതിക്കും, എന്നു ഒരു വാക്കുണ്ടു.
പുസ്തകം താൻ, ഗ്രന്ഥം താൻ, എത്ര വായിച്ചാലും, മുക്തിക്കു പോരാ.
അറിവല്ല പ്രമാണം, ദൈവയോഗ്യമായി പൊരാടുക അല്ലാതെ, കിരീടം
ധരിക്കയില്ല.

നായർ. വെട്ടി മരിക്കുന്ന വീരന്മാർക്കു സ്വർഗ്ഗപ്രാപ്തി ഉണ്ടു പോൽ.

ഗുരു. അയ്യൊ. ആ പോരിനെ അല്ല ഞാൻ പറഞ്ഞതു. ഇന്ദ്രന്നു മാത്രം അപ്രകാരം
തോന്നും; അവനല്ലൊ പറഞ്ഞതു: ( 1 പാദം)
അങ്ങുന്നു വന്നു വസിക്കും ജനങ്ങൾക്കും
ഇങ്ങുള്ളവർക്കും വിശേഷം ഇല്ലേതുമെ
അന്നന്നു കാണാം അനേകം പ്രകാരത്തിൽ
വന്നിങ്ങു വാഴുന്ന മർത്ത്യപ്രവീരരും
എന്നാൽ അവർക്കും നമുക്കും സമം തന്നെ
പോരിന്നണഞ്ഞു പിണങ്ങുന്ന വൈരിക്കു
നേരിട്ടടുത്താശു വെട്ടി മരിക്കുന്ന
വീരരെച്ചെന്നു വരിക്കും തെരിക്കനെ
സ്വൈരിണിമാരായ നമ്മുടെ നാരിമാർ
നിർജ്ജരന്മാരായി മേരു ശൈലാഗ്രത്തിൽ
ഇജ്ജനത്തൊടൊരുമിച്ചു വസിക്കുന്നു
ഏവം വരുന്നൊരു ദേഹികൾക്കൊക്കവൈ
ദേവാധിപത്യം കൊടുക്കുന്നു ഞങ്ങളും

ഭൂമിയിൽ നിന്നു വെട്ടി മരിക്കുന്ന വീരന്മാരെ സ്വർഗ്ഗസ്ത്രീകൾ വരിച്ചു, മേലൊട്ടു
നടത്തുമ്പൊൾ ഇന്ദ്രൻ അവർക്കും ദേവാധിപത്യം കൊടുക്കും. പിന്നെ
അവർക്കും, ദേവകൾക്കും സമം തന്നെ; വിശേഷം ഇല്ലേതുമെ, എന്നു
പറഞ്ഞതു.

നായർ. ഇതു തന്നെ ഏകദേശം ചേരനാട്ടിലെ മാപ്പിളമാരുടെ ഭാവം പോലെ;
എത്ര കളവും ദുർന്നടപ്പും ചെയ്തു വന്നിട്ടും ഒടുക്കത്തെ നാളിൽ ചിലരെ
വെട്ടി, കൊന്നു മരിച്ചാൽ, സ്വർഗ്ഗം ഉണ്ടു എന്നു അവർ ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ അവർക്കും നമുക്കും സാമം തന്നെ, എന്നുള്ള വാക്കിനെ
നന്നായി വിചാരിക്കണം. ദൈവത്തിന്നും സൃഷ്ടിക്കും, വിശേഷാൽ പരിശുദ്ധനും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/188&oldid=199885" എന്ന താളിൽനിന്ന് ശേഖരിച്ചത്