താൾ:33A11415.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 നളചരിതസാരശോധന

ഗുരു. സ്വപുത്രന്റെ മരണം നിമിത്തം ദൈവം എൻറ അപരാധങ്ങളെ ഒക്കയും
ക്ഷമിച്ചിട്ടുണ്ടു സത്യം; എങ്കിലും എന്റെ ദേഹത്തിലും ദേഹിയിലും
വേരൂന്നിയ പാപങ്ങൾ എല്ലാം, അറ്റു പോയില്ല. ദൈവം എത്തിക്കുന്ന
ശക്തികളെ ആയുധമാക്കി, മരണപര്യന്തം പാപങ്ങളൊടു
പൊരുതുകൊള്ളേണം. പിന്നെ എന്റെ കർത്താവിനെ ഉണർത്തി,
ഉയർത്തിയവൻ, ഈ എന്നെയും വിളിച്ചു, ഹീനദേഹത്തെ പുതുക്കി,
തേജസ്സും നിത്യജീവത്വവും തരും, നിശ്ചയം. അപ്പൊൾ എന്റെ
പാപമോചനം തികഞ്ഞിരിക്കും.

നായർ. ഞങ്ങൾക്കു ഗതി വരുവാനുള്ള പല വഴികൾ ഉണ്ടു, എന്നു
കേട്ടിരിക്കുന്നു. താന്താന്റെ ധർമ്മത്തെ ആചരിച്ചു മര്യാദയായി
നടന്നാൽ മതി, എന്നു സജ്ജനങ്ങൾക്കും തോന്നുന്നു.

ഗുരു. ദമയന്തി പറയുന്ന പ്രകാരം തന്നെയൊ?
ധർമ്മങ്ങൾ ചെയ്താൽ അതിന്റെ യഥാബലം
ശർമ്മം എന്നുള്ളതെ ഉള്ളു സുരാലയെ ( 1 പാദം)

അതിന്റെ യഥാബലം പോരാ, എന്നു അവൾക്കു ബോധിച്ചില്ല; അത അജ്ഞാന
കാലത്തിന്റെ ദോഷത്താൽ അത്രെ. പാതിവ്രത്യവും മറ്റും
സുരാലയത്തിൽ കടത്തുകയില്ല. ദൈവകരുണ അല്ലാതെ അവിടെ
ശർമ്മം ഇല്ല; നാം എല്ലാവരും പാപികളാകുന്നുവല്ലൊ.

നായർ. ദരിദ്രർക്ക ഭിക്ഷ കൊടുക്കുന്നതൊ?

ഗുരു. അതും സ്വർഗത്തിൽ എത്തിക്കേണ്ടതായാൽ, കള്ള വഴിയത്രെ. ഇന്ദ്രൻ ചൊല്ലിയതു കേൾക്ക
ഇന്നൊരു ദേഹിക്കു മോദം കലർന്നൊരു
പൊന്നു കൊടുത്തു മരിച്ചുവെന്നാകിലൊ
ജന്മാന്തരത്തിൽ സഹസാധികം വൃദ്ധി
ചെമ്മ ഭവിക്കും എന്നോർക്ക മഹാമതി ( 1 പാദം)

ഇതു വ്യാജമത്രെ. അങ്ങിനെ വന്നാൽ, ധനവാന്മാർക്ക ഗതിക്കു ഒരു വിഷമവും
ഇല്ല. ദ്രവ്യം ഇല്ലാത്തവർ എന്തു ചെയ്യും? ഭിക്ഷ കൊടുക്കണം സത്യം;
എങ്കിലും തനിക്ക അതിനാൽ വരുന്ന കൂലിയെ വിചാരിച്ചല്ല,
സ്നേഹത്താൽ അത്രെ കൊടുക്കെണ്ടതു.

നായർ. സജ്ജന സംസർഗ്ഗത്തിനു വളരെ സാന്നിദ്ധ്യം ഉണ്ടെന്നു പറയുന്നു.

ഗുരു. സജ്ജനങ്ങൾ ആർ? എത്ര ഉണ്ടെന്നു തോന്നുന്നു? ഏക ദൈവമെ
നല്ലവൻ. അവനോടു സംസർഗ്ഗം ഉണ്ടായാൽ, ഏറിയ ഗുണം ഉണ്ടാകും,
സംശയമില്ല. (3 പാദം)
സജ്ജനസമ്പർക്കം കൊണ്ടെന്തോന്നു സാധിക്കാത്തു
ദുർജ്ജനങ്ങൾക്കു പോലും ബുദ്ധിക്കു ശുദ്ധമുണ്ടാം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/186&oldid=199883" എന്ന താളിൽനിന്ന് ശേഖരിച്ചത്