താൾ:33A11415.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 നളചരിതസാരശോധന

സൌഖ്യമാക്കി, ദുഃഖികളെ ആശ്വസിപ്പിച്ചും നടന്നു, ചത്തവരെയും കൂടെ
അവൻ ഉയിർപ്പിച്ചിരിക്കുന്നു; എങ്കിലും എല്ലാവരോടും സത്യം പറകയാൽ
പുരോഹിതർ മുതലായ പ്രധാനികളുടെ ദേഷം കലശലായി വർദ്ധിച്ചു,
ഒടുക്കം അവരുടെ വൈരത്താൽ അനേകം കഷ്ടങ്ങളെ സഹിച്ചു,
വിരോധം കൂടാതെ ക്രൂരമരണത്തെ അനുഭവിക്കയും ചെയ്തു.

നായർ. അവനെ കൈയ്യും കാലും ആണികളെ കൊണ്ടു മരത്തിന്മേൽ തറച്ചില്ലെ?

ഗുരു. അതെ. അന്നു ചൊരിഞ്ഞിട്ടുള്ള അവൻറ രക്തം, സർവ്വലോകത്തിന്റെ
പാപങ്ങൾക്കായുള്ള പ്രായശ്ചിത്തമാകുന്നു. അതു എങ്ങിനെ എന്നാൽ:
ഒരുവൻ എല്ലാവർക്കും വേണ്ടി മരിക്കകൊണ്ടു, എല്ലാവർക്കും വരേണ്ടുന്ന
ശിക്ഷേക്ക് നിവൃത്തി വന്നു. ഇപ്രകാരം യേശുക്രിസ്ത്യന്റെ
ആത്മബലിയാൽ, ദൈവസ്നേഹം വിളങ്ങിയിരിക്കുന്നു. ആ ഏക
ഗുണവാൻ നിമിത്തം എല്ലാ പാപികളൊടു ക്ഷമിച്ചു, കനിഞ്ഞിരിപ്പാൻ,
ദൈവത്തിന്നു മനസ്സുണ്ടു.

നായർ. ദൈവം വെറുതെ ക്ഷമിക്കാത്തതു. എന്തിന്നു? തൻറെ പുത്രൻ ഇങ്ങിനെ
മരിപ്പാൻ ആവശ്യമായി തോന്നുവാൻ എന്തു?

ഗുരു. വെറുതെ ക്ഷമിച്ചാൽ ന്യായത്തിന്നു പോരാ. ദൈവം കളിക്കാരനല്ല,
പാപത്തെ അറെച്ചു ശിക്ഷിക്കുന്നവൻ, എന്നു ഇപ്രകാരം കാട്ടെണ്ടി
വന്നു. ഇനിയും ഒന്നു പറയാം; ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്നു
ദൈവം എങ്ങും കൊട്ടി അറിയിച്ചാലും, മനുഷ്യർ ക്ഷണത്തിൽ
പ്രമാണിക്കുമാറില്ല. അതിന്നു ദൃഷ്ടാന്തം എന്തു എന്നു ചോദിക്കും.
ആയതിനെ പ്രകാശിപ്പിപ്പാൻ തന്നെ ദൈവം ആ കുലനിലത്തിൽ വെച്ചു
തന്റെ സ്നേഹത്തെ പ്രസിദ്ധമാക്കിയതു: മക്കളെ നിങ്ങളെ രക്ഷിപ്പാൻ
ഞാൻ എന്തെങ്കിലും ചെയ്യാം, എന്റെ പ്രിയ പുത്രനെ നിങ്ങൾക്കായി
തരാം, അവനെ നിങ്ങൾക്കു വേണ്ടി നോവിലും ചാവിലും ഏല്പിക്കാം.
പുത്രനെ തന്നതിൽ പിന്നെ ശേഷം ഒക്കയും കൂടെ തരാം, എന്നു ബോദ്ധ്യം
വരികയില്ലയൊ? അതുകൊണ്ടു നിങ്ങളുടെ അച്ഛൻ ഞാൻ തന്നെ,
എന്നു ഗ്രഹിച്ചു, എന്നൊടു മടങ്ങി ചേരുവിൻ, എന്നു പരസ്യമാക്കിയ
പ്രകാരം തന്നെ, ആ മരണത്തിന്റെ വൃത്താന്തം ആകുന്നതു.

നായർ. എന്നാൽ നാം എന്തു ചെയ്യെണ്ടു?

ഗുരു. ദൈവം നിങ്ങളെ അനാദികാലം മുതൽ യേശുക്രിസ്തനിൽ തന്നെ
സ്നേഹിച്ചിരിക്കുന്നു എന്നും, അവനെ നിങ്ങൾക്കായിട്ടും തന്നിരിക്കുന്നു
എന്നും വിശ്വസിക്കേണം അങ്ങിനെ ചെയ്താൽ, സകലവും
ക്ഷമിച്ചിരിക്കുന്നു; പാപത്തിന്റെ വേരും അറ്റുപോയി; അവന്റെ
സ്നേഹം നിങ്ങളിലും പ്രവേശിക്കും; അവനായിട്ടും സഹോദരർക്കായിട്ടും
കഷ്ടപ്പെടുവാനും വേണ്ടുകിൽ മരിക്കാനും, നിങ്ങൾക്കു തൊന്നുവോളം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/184&oldid=199881" എന്ന താളിൽനിന്ന് ശേഖരിച്ചത്