താൾ:33A11415.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 111

വെറും പിശാചുക്കളല്ല, ദേവസാദൃശ്യത്തിൽ നിന്നു ഓരൊരൊ
അംശങ്ങൾ അവരിൽ ശേഷിച്ചിരുന്നു, കൂടക്കൂടെ വിളങ്ങി കാണുന്നു.
ദൈവത്തിന്റെ വെളിച്ചം ഈ നാട്ടിലെ ഇരിട്ടിനോളം പ്രകാശിച്ചു,
പഴഞ്ചൊൽ മുതലായതിനാൽ, ഓരൊരൊ സത്യഭാവനയെ പരത്തി
ഇരിക്കുന്നു. എങ്കിലും അതു ഒക്കയും ദൈവത്തിന്നു പ്രസാദം
വരുത്തുവാനും നരകഭയത്തെ നീക്കുവാനും അജ്ഞാനത്ത
അകറ്റുവാനും, പോരാ. (3 പാദം)

വീര്യമുണ്ടായിട്ടല്ലൊ സുര്യനെ ഭയപ്പെട്ടു
കൂരിരുട്ടുകൾ പോയിപ്പാതാളെ വസിക്കുന്നു
ചാരു സുന്ദരനായ ചന്ദ്രനെക്കാണുന്നേരം
ചാരത്തു മരത്തണൽ പിടിച്ചു നില്ക്കുന്നല്ലീ.

നിങ്ങളുടെ ദേവകളും, അരചരും, ഋഷികളും, ജ്ഞാനികളും, മറ്റുള്ള
മഹാജനങ്ങളും ഒക്കത്തക്ക കൂടിയാൽ, അവരുടെ സാരാംശം നിലാവും
നക്ഷത്ര സൈന്യവും ഉണ്ടാക്കുന്ന വെളിച്ചത്തൊടു ഒക്കും. അതും ഒരു
വക പ്രകാശം എന്നു പറയാം. രാത്രിയല്ല, എന്നു ചൊല്ലികൂടാ, രാത്രിയെ
ആട്ടി, പകലെ വരുത്തുവാൻ, ഏക സ്രഷ്ടാവു തന്നെ ഉദിച്ചിട്ടു വേണം.

നായർ. അതു നല്ല ന്യായം തന്നെ.

ഗുരു. ആ നീതി സൂര്യൻ ഉദിച്ചിരിക്കുന്നു സത്യം. ദൈവം താൻ ഈ ലോകത്തിൽ
ഇറങ്ങി, നമ്മുടെ നീചജാതിയെ രക്ഷിക്കേണ്ടതിന്നു, തന്റെ ദിവ്യ
ഗുണങ്ങളെ നുഷ്യശരീരം കൊണ്ടു അല്പം മറെച്ചു. നമ്മുടെ
കണ്ണുകൾക്ക സഹിക്കാകുന്നെടത്തോളം അനേകം അത ക്രിയകളാൽ
വിളങ്ങിച്ചിരിക്കുന്നു.

നായർ. മുമ്പെ നിങ്ങൾ ദൈവപുത്രൻ എന്നു പറഞ്ഞിരിക്കുന്നു; ഇപ്പൊൾ ദൈവം
താൻ ഇറങ്ങി, എന്നു ചൊല്ലിയതു എങ്ങിനെ?

ഗുരു. ദൈവം ഏകനത്രെ. പുത്രൻ ആകുന്നതു, പിതാവിന്റെ സ്വരൂപവും,
അവനെ ലോകത്തിൽ അറിയിക്കുന്ന നിത്യവചനവും തന്നെ. ആ
ഇരിവർക്കും ഉള്ള ആത്മാവു ഒന്നു തന്നെ. ഇങ്ങിനെ പിതാ പുത്രൻ
വിശുദ്ധാത്മാവു, എന്നു ഏകദൈവം തന്നെ ഉണ്ടായിരിക്കുന്നു.

നായർ. അതു നല്ലവണ്ണം ബോധിച്ചില്ല. പിന്നെയും പറയണം.

ഗുരു. അതു രഹസ്യമാക കൊണ്ടു ഞാൻ ബോധിപ്പിച്ചാലും, ഇപ്പൊൾ നന്നായി
ഗ്രഹിക്കയില്ല എനിക്കും കൂടെ അതു മുഴുവൻ സ്പഷ്ടമായ്വന്നില്ല;
വേഗത്തിൽ വരികയുമില്ല. ഞാൻ പുത്രനെ കൊണ്ടു പറഞ്ഞുവല്ലൊ;
അതു തന്നെ മുഖ്യമായതു. അവൻ മനുഷ്യർക്കു ദൈവസ്നേഹത്തെ
കാട്ടുവാൻ, മനുഷ്യനായ്വന്നു ചെയ്തുള്ള ക്രിയകൾക്കു ഒരന്തവും ഇല്ല.
കുരുടർക്കു കാഴ്ചയും, ചെകിടർക്കു കേൾവിയും കൊടുത്തു, രോഗികളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/183&oldid=199880" എന്ന താളിൽനിന്ന് ശേഖരിച്ചത്