താൾ:33A11415.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 നളചരിതസാരശോധന

തങ്കലെ പ്രഭുത്വവും കാട്ടി നില്ക്കുന്ന ഭവാൻ
സങ്കടം ശമിപ്പിപ്പാൻ ആളല്ലെന്നതും വന്നു
തന്നുടെ കാര്യത്തിങ്കൽ ദീക്ഷിച്ചു വസിക്കുന്ന
ദുർന്നയന്മാരെച്ചെന്നു സേവിക്കുന്നവൻ ഭോഷൻ
പർവ്വതങ്ങളും മരക്കൂട്ടവും ലതകളും
ദുർവ്വഹങ്ങളല്ലേതും ഭൂമിക്കെന്നെറിക നീ
ദീനമാനുഷന്മാരിൽ കാരുണ്യമില്ലാത്തൊരു
മാനുഷാധമന്മാരെ ധരിപ്പാൻ പാരം ദണ്ഡം
നായർ. നിങ്ങളുടെ ദൈവമൊ?

ഗുരു. ഞാൻ പറഞ്ഞുവല്ലൊ, അവൻ പിതാവായിരിക്കുന്നു. കുട്ടികൾ വന്നു
അപേക്ഷിച്ചാൽ, ആരേയും പുറത്താക്കുകയില്ല. ആരെങ്കിലും തന്നൊടു
പ്രാർത്ഥിക്കും തോറും, ചെവിക്കൊള്ളുന്നു ദൈവം സ്നേഹമാകുന്നു;
തന്റെ സൃഷ്ടികളെ തന്നെപ്പോലെ തന്നെ സ്നേഹിക്കുന്നു.
അതുകൊണ്ടു നമ്മൊടു കല്പിച്ച മുഖ്യധർമവും, സ്നേഹം എന്നതു
തന്നെ ആകുന്നു. മക്കൾ അല്ലൊ അച്ഛനെപ്പോലെ ആചരിക്കെണ്ടതു
(1 പാദം)

തന്നുടെ സൌഖ്യം വരുവതിന്നാഗ്രഹി
ച്ചന്യോപകാരം പരിത്യജിച്ചീടൊലാ.

നമ്മൊടു കല്പിക്കുന്നതു അവൻ താൻ ചെയ്യാതെ ഇരിക്കയില്ല. എല്ലാ
ധർമ്മങ്ങളിലും അന്യനെ വി
ചാരിക്കുന്ന സ്നേഹം വലിയതാകുന്നു. എന്നു ദമയന്തിക്കും സങ്കട കാലത്തിൽ
ബോധ്യം വന്നു.

തന്നുടെ ജനനം കൊണ്ടെന്യനാം ഒരുത്തന്റെ
ഉന്നതി വരുന്നാകിൽ ധന്യൻ ആ ശരീരവാൻ
തന്നുടെ ഉദരത്തെ പൂരിപ്പാൻ അകോവിദൻ
മന്നിൽ ഇല്ലൊരുത്തനും എന്നതു ഗുണമല്ല
കർമ്മവാക്‌കായങ്ങളാൽ അന്യനെ പാലിക്കെണം
ധർമ്മം ഒന്നതു തന്നെ പോരും എന്നറിഞ്ഞാലും
നിർമ്മമൻ നിരഞ്ജനൻ വിശ്വനായകൻ വിഷ്ണു
ധർമ്മമുള്ളവർകളിൽ പ്രീതനായ്വരും ദൃഢം
വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം. (3 പാദം)

നായർ. ഇപ്പോൾ വിഷ്ണുവിനെ സ്തുതിച്ചുവല്ലൊ. നമ്മുടെ ദേവകളിലും കുറയ
നന്മ ശേഷിച്ചിട്ടുണ്ടല്ലൊ.

ഗുരു. അവരെ ചമെച്ചുള്ള ദോഷവാന്മാരിൽ എന്ന പോലെ തന്നെ. മനുഷ്യരും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/182&oldid=199879" എന്ന താളിൽനിന്ന് ശേഖരിച്ചത്